Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പേപ്പട്ടിയെ പോലെ ഇവൻ കറങ്ങി നടന്നാൽ എറിഞ്ഞ് കൊല്ലണം; വീട് കയറി അടിച്ചാൽ ആര് അറിയാനാ; മുക്കിലിട്ട് നാല് കീറ് കീറിയാൽ എന്ത് കേസ് കൊടുക്കാനാ; സാക്ഷാൽ പിണറായിക്ക് പരാതി കൊടുത്ത് സഖാക്കൾക്ക് പിടിച്ചില്ല; വീടു കയറി തല്ലും മാല മോഷണവും; കേസെടുത്ത പൊലീസ് ജാമ്യം ഉള്ള വകുപ്പുകൾ നൽകി പ്രതിയെ രക്ഷിച്ചത് വീട്ടമ്മയുടെ മൊഴി തിരുത്തി; എസ് പി സൈമൺ ഇടപെട്ടപ്പോൾ പെൺകുട്ടി നിരാഹാരം നർത്തി; തണ്ണിത്തോട്ടിലെ വില്ലന്മാർക്ക് ഭയം കൂടത്തായിയിലെ സൂപ്പർ ഹീറോയെ

പേപ്പട്ടിയെ പോലെ ഇവൻ കറങ്ങി നടന്നാൽ എറിഞ്ഞ് കൊല്ലണം; വീട് കയറി അടിച്ചാൽ ആര് അറിയാനാ; മുക്കിലിട്ട് നാല് കീറ് കീറിയാൽ എന്ത് കേസ് കൊടുക്കാനാ; സാക്ഷാൽ പിണറായിക്ക് പരാതി കൊടുത്ത് സഖാക്കൾക്ക് പിടിച്ചില്ല; വീടു കയറി തല്ലും മാല മോഷണവും; കേസെടുത്ത പൊലീസ് ജാമ്യം ഉള്ള വകുപ്പുകൾ നൽകി പ്രതിയെ രക്ഷിച്ചത് വീട്ടമ്മയുടെ മൊഴി തിരുത്തി; എസ് പി സൈമൺ ഇടപെട്ടപ്പോൾ പെൺകുട്ടി നിരാഹാരം നർത്തി; തണ്ണിത്തോട്ടിലെ വില്ലന്മാർക്ക് ഭയം കൂടത്തായിയിലെ സൂപ്പർ ഹീറോയെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട; തണ്ണിത്തോട്ടിൽ നിരീക്ഷണത്തിലിരുന്ന വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിൽ കൂടത്തായിയിലെ സൂപ്പർ ഹീറോയുടെ ഇടപെടൽ. കേസിൽ മാതാവിന്റെ മൊഴി മാറ്റിയെഴുതിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു വിദ്യാർത്ഥിനി വീടിനു മുൻപിൽ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചത് കേസ് കെജി സൈമൺ ഐപിഎസിന്റെ ഇടപെടൽ കാരണമാണ്ു. വീട്ടുകാരുടെ പരാതി അന്വേഷിക്കാനും പുതിയതായി മൊഴിയെടുക്കാനും അടൂർ ഡിവൈഎസ്‌പിയെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തുകയും ഡിവൈഎസ്‌പി ജവഹർ ജനാർദ് നേരിട്ടെത്തി വിദ്യാർത്ഥിനിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തതോടെയുമാണ് നിരാഹാരം അവസാനപ്പിച്ചത്.

വീട് ആക്രമണ കേസിൽ പിടികൂടാനുണ്ടായിരുന്ന 3 പേരെ കൂടി ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ സഹോദരൻ കാർത്തികഭവൻ നവീൻ പ്രസാദ് (30), ചക്കിട്ടയിൽ ജിൻസൺ (28), ഈട്ടിക്കൽ സനൽ വർഗീസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട 6 പേരിൽ 3 പേരെ സംഭവത്തിന് തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. വിദ്യാർത്ഥിനിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തിയതിൽ അപാകതയില്ലെന്നാണ് പൊലീസ് പറയുന്നത്ു. പെൺകുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. എന്നാൽ അപ്പോൾ ആരോപണം ഉന്നയിച്ചിരുന്നില്ല. പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും മൊഴി അനുസരിച്ചുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളതെന്നും കെ.ജി.സൈമൺ പറഞ്ഞു.

വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ മൊഴിയുടെ പകർപ്പ് വാങ്ങാൻ ശനിയാഴ്ച രാവിലെ പിതാവ് തണ്ണിത്തോട് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ നൽകാതിരുന്നതിനെ തുടർന്ന് മൊഴിപ്പകർപ്പ് ലഭിക്കാതെ പോകില്ലെന്ന് പറഞ്ഞതോടെ പിന്നീട് നൽകുകയായിരുന്നു. മൊഴിപ്പകർപ്പ് വായിച്ചപ്പോൾ വിദ്യാർത്ഥിനിയുടെ മാതാവിന്റെ മൊഴിയിൽ മാറ്റമുണ്ടെന്ന് സംശയം തോന്നിയ പിതാവ് വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചു. മൊഴി മാതാവിനെ വായിച്ചു കേൾപ്പിച്ച് ഒപ്പ് രേഖപ്പെടുത്തിയിരുന്നില്ലെന്നും പിതാവ് പറയുന്നു. ഇതോടെയാണ് വിവാദം തുടങ്ങിയത്. സിപിഎമ്മുകാർക്ക് സ്റ്റേഷൻ ജാമ്യം നൽകാനുള്ള നീക്കമായി ഇതിനെ വ്യാഖ്യാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടായിരുന്നു ഈ കേസ് എടുത്തത്.

എന്നാൽ കേസിൽ അട്ടിമറി മനസ്സിലാക്കിയതോടെ യഥാർഥ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുന്നതു വരെ നിരാഹാരം നടത്താൻ വിദ്യാർത്ഥിനി തീരുമാനിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ എത്തി വീടിനുള്ളിലേക്ക് മാറണമെന്ന് വിദ്യാർത്ഥിനിയോട് ആവശ്യപ്പെട്ടതോടെ നിരാഹാരം വീടിനുള്ളിലേക്ക് മാറ്റി. ഡിവൈഎസ്‌പി വീട്ടുകാരിൽ നിന്ന് രേഖപ്പെടുത്തിയ മൊഴി വായിച്ചു കേൾപ്പിച്ച ശേഷം റെക്കാർഡ് ചെയ്ത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ഇതോടെയാണ് പ്രതിഷേധം തീർന്നത്. പുതിയ മൊഴി എടുത്തിട്ടുണ്ട്. ഇത് അനുസരിച്ച് മോഷണവും കൊലപാതക ശ്രമവും അടക്കമുള്ള വകുപ്പുകൾ ചേർക്കാം. അങ്ങനെ എങ്കിൽ പ്രതികളെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യേണ്ടി വരും. ഇതിന് കൂടത്തായയിൽ ജോളിയെ കൊലപാതക പരമ്പരയിൽ അഴി്കുള്ളിലാക്കിയ പത്തനംതിട്ട എസ് പി സൈമണ് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.

കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ച സംഭവം കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് നടക്കുന്നത്. ഇതിന് ദിവസങ്ങൾക്ക് മുൻപ് മുതൽ തണ്ണിത്തോട് മാഗസിൻ എന്ന വാട്ട്‌സാപ് ഗ്രൂപ്പിൽ അപമാനകരവും പിതാവിനെ അപായപ്പെടുത്തണമെന്നുമുള്ള പോസ്റ്റുകളും ശബ്ദസന്ദേശവും വന്നത് ഉൾപ്പെടെ വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കുറ്റക്കാർ ആരായാലും കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സംഭവത്തിൽ തണ്ണിത്തോട്ടിലെ സിപിഎം പ്രവർത്തകരായ 6 പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തതോടെ ഇവരെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് ജില്ലാ സെക്രട്ടറി സസ്‌പെൻഡ് ചെയ്തു.

തണ്ണിത്തോടിലെ അകാരണമായി വീട്ടിൽ കയറി നാട്ടിലെ ഒരുപറ്റം ആളുകള് ആക്രമിച്ചത്. കോയമ്പത്തൂരിലെ അമൃത കോളജിലെ ബിരുദ വിദ്യാർത്ഥിനിയായ ഇവരുടെ മകൾ കഴിഞ്ഞാഴ്ച വീട്ടിലെത്തിയിരുന്നു. രോഗപ്രതിരോധത്തിന്റെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം പ്രകാരം പെൺകുട്ടി ഹോം ക്വാറന്റൈനിൽ തുടരുകയായിരുന്നു. കേബിൾ ടിവി ബ്രോഡ്ബാന്റ് സർവീസ് നടത്തുന്ന ആളാണ് വിദ്യാർത്ഥിനിയുടെ പിതാവ്. അതിനാൽ തന്നെ പലപ്പോഴും വീടിന് പുറത്തേക്ക് ഇയാൾക്ക് ഇറങ്ങേണ്ടിയും വന്നു.

മകൾ നിരീക്ഷണത്തിലുള്ളുപ്പോൾ നാട്ടിൽ ഇവൻ കറങ്ങി നടക്കുകയാണെന്നും ഇവനെ പട്ടിയെ പോലെ തല്ലിക്കൊല്ലണമെന്നും ആഹ്വാനം ചെയ്താണ് ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സിപിഎം പ്രവർത്തകർ ഉൾപ്പെടുന്ന ഒരു സംഘം ആളുകൾ ആക്രമണത്തിന് ആഹ്വാനം ചെയ്തത്. പിതാവിനെതിരെ വാട്സ് ആപ്പ് ഗ്രൂപ്പിൽ തല്ലുമെന്ന് ആഹ്വാനവും കൊലവിളിയും നടത്തിയതോടെ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി സമർപിച്ച് വിദ്യാർത്ഥിനി രംഗത്തെത്തുകയായിരുന്നു. എന്നാൽ പരാതി നൽകിയതിൽ പ്രകോപിതരായ സംഘം രാത്രിയോടെ വീട്ടിലെത്തി പെൺകുട്ടിയുടെ മാതാവിനേയും പിതാവിനേയും അടക്കം ആക്രമിക്കുകയായിരുന്നു,

എട്ട് മണിയോടെ വീട്ടിലെത്തിയ സംഘം കതകുപൊളിച്ച് അകത്തുകയറുകയായിരുന്നു. പരക്കെ തെറിവിളിച്ച ശേഷം വീട്ടുപകരണങ്ങളും അക്രമി സംഘം തല്ലിത്തകർത്തു. കുട്ടിയുടെ അമ്മയുടെ മാല നഷ്ടപ്പെട്ടതായും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വീട്ടുപകരണങ്ങൾ തകർത്തു. അച്ഛന് കല്ലേറിൽ പരിക്കേറ്റു. നിലവിളി കേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെയാണ് അക്രമികൾ പിൻതിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP