Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരവൂരിൽ വിനോദ സഞ്ചാരികൾക്ക് നേരേ ആക്രമണം; കായലിൽ കയാക്കിങ് നടത്തുന്നതിനിടെ അപായപ്പെടുത്താൻ ശ്രമിച്ചത് ലഹരിയിൽ ആയിരുന്ന സാമൂഹിക വിരുദ്ധർ; അസഭ്യം വിളിച്ചെന്നും പരാതി

പരവൂരിൽ വിനോദ സഞ്ചാരികൾക്ക് നേരേ ആക്രമണം; കായലിൽ കയാക്കിങ് നടത്തുന്നതിനിടെ അപായപ്പെടുത്താൻ ശ്രമിച്ചത് ലഹരിയിൽ ആയിരുന്ന സാമൂഹിക വിരുദ്ധർ; അസഭ്യം വിളിച്ചെന്നും പരാതി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പരവൂരിൽ, വിനോദ സഞ്ചാരികളെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പരവൂർ പൊഴിക്കര മുക്കം ലക്ഷ്മിപുരം തോപ്പിൽ പ്രവർത്തിക്കുന്ന വാട്ടർ സ്പോർട്സ് കേന്ദ്രത്തിൽ നിന്നും ഗൈഡിനൊപ്പം പരവൂർ കായലിൽ കയാക്കിങ് നടത്തുന്നതിനിടയിലാണ് ഒരു കൂട്ടം സാമൂഹിക വിരുദ്ധർ ഇവരെ ആക്രമിച്ചത്. റഷ്യൻ സ്വദേശികളായ രണ്ടു പേരും ഡൽഹി സ്വദേശികളായ രണ്ടു പേരുമാണ് കയാക്കിംഗിന് എത്തിയിരുന്നത്. ഇവരോടൊപ്പം ഗൈഡും ഉണ്ടായിരുന്നു.

ഇവർ കയാക്കിങ് നടത്തി വരുന്നതിനിടയിൽ കോതേത്ത് കടവിൽ എത്തിയപ്പോൾ കായിലിൽ നീന്തുകയും ഒപ്പം മദ്യപാനത്തിലും ഏർപ്പെട്ടിരുന്നവർ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ജീവഹാനി വരുത്താൻ ശ്രമിക്കുകയും ചെയ്തു. കഷ്ടിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ട് പോയെങ്കിലും ടി.എസ് കനാൽ വഴി വീണ്ടും തുഴച്ചിൽ നടത്തുന്നതിനിടയിൽ ഇരുചക്ര വാഹനത്തിൽ റോഡ് മാർഗ്ഗം പിൻതുടർന്ന അക്രമികൾ ഇവരെ അസഭ്യം വിളിക്കുകയും കല്ലെറിഞ്ഞ് വെള്ളത്തിൽ വീഴ്‌ത്തി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

ഇവർ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ സഹിതം പരവൂർ പൊലീസിൽ പരാതി നല്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ കോതേത്തു കടവിൽ നിന്നും രണ്ട് ബൈക്കുകൾ കസ്റ്റഡിയിൽ എടുത്തു. പ്രതികൾക്കായി അന്വേഷണം നടത്തി വരുന്നതായി പരവൂർ പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP