Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീരിയൽ താരം ആർദ്ര ദാസിന്റെ വീടിന് നേരേ ആക്രമണം; പഴയന്നൂർ പട്ടിപ്പറമ്പിലെ വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തകർത്തു; ആർദ്രയുടെ അമ്മ ശിവകുമാരിക്ക് മർദ്ദനം; അസഭ്യം പറഞ്ഞതായും പരാതി; പ്രദേശത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നവർക്കെതിരെ പരാതി നൽകിയതിന്റെ വിരോധം മൂലം ആക്രമണമെന്ന് ആർദ്ര; 10 പേർക്കെതിരെ കേസ്

സീരിയൽ താരം ആർദ്ര ദാസിന്റെ വീടിന് നേരേ ആക്രമണം; പഴയന്നൂർ പട്ടിപ്പറമ്പിലെ വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തകർത്തു; ആർദ്രയുടെ അമ്മ ശിവകുമാരിക്ക് മർദ്ദനം; അസഭ്യം പറഞ്ഞതായും പരാതി; പ്രദേശത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നവർക്കെതിരെ പരാതി നൽകിയതിന്റെ വിരോധം മൂലം ആക്രമണമെന്ന് ആർദ്ര; 10 പേർക്കെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവില്വാമല: സീരിയൽ താരം ആർദ്ര ദാസിന്റെ വീട് ഒരുസംഘം ആക്രമിച്ചു. സംഘം ആർദ്രയുടെ അമ്മ ശിവകുമാരിയെ മർദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിത്തകർത്തതായുമാണ് പരാതി. അയൽവാസിയുമായുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം ആളുകൾ ആർദ്രയുടെ പട്ടിപ്പറമ്പിലെ വീട് ആക്രമിച്ചത്. വീട്ടിന് മുന്നിലെ ചെടിച്ചട്ടികൾ തകർത്ത അക്രമികൾ ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകർത്തു. അമ്മ ശിവകുമാരിയെ മർദിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. പ്രദേശത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ പരാതി അറിയിച്ചതിന്റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആർദ്ര പ്രതികരിച്ചു. ആർദ്രയുടെ കുടുംബവും അയൽവാസിയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നതായി പൊലീസ് പറഞ്ഞു. അയൽവാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് സീരിയൽ നടിയുടെ അമ്മ ശിവകുമാരിക്കെതിരെ കേസ് നിലവിലുണ്ട്.

സംഭവം നടക്കുമ്പോൾ ആർദ്രയും അച്ഛൻ അനന്ത ലക്ഷ്മണനും തിരുവനന്തപുരത്തായിരുന്നു. പാലക്കാട് നിന്നും ബന്ധുക്കളെത്തിയാണ് ശിവകുമാരിയെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർദ്രയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പ്രദേശത്തെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നും പഴയന്നൂർ പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP