Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭിണിയായ യുവതിയും ഭർത്താവും സഞ്ചരിച്ച ബൈക്ക് രാത്രി തടഞ്ഞു നിർത്തി ഭീകരമർദ്ദനം; ഒപ്പം ചുരിദാർ വലിച്ചു കീറലും; കായംകുളത്ത് യുവതിക്ക് നേരെ അക്രമം കാട്ടിയ രണ്ടു ഡിവൈഎഫ്‌ഐ നേതാക്കൾ അറസ്റ്റിൽ; രണ്ടു പേരെ പൊലീസ് തിരയുന്നു

ഗർഭിണിയായ യുവതിയും  ഭർത്താവും സഞ്ചരിച്ച ബൈക്ക് രാത്രി തടഞ്ഞു നിർത്തി ഭീകരമർദ്ദനം; ഒപ്പം ചുരിദാർ  വലിച്ചു കീറലും;   കായംകുളത്ത് യുവതിക്ക് നേരെ അക്രമം കാട്ടിയ രണ്ടു ഡിവൈഎഫ്‌ഐ നേതാക്കൾ അറസ്റ്റിൽ;  രണ്ടു പേരെ പൊലീസ് തിരയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും രാത്രി തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പൊലീസ് കേസ്. രണ്ടുപേരെ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ടു പേർ റിമാൻഡിലായപ്പോൾ രണ്ടുപേരെ കായംകുളം പൊലീസ് തിരയുകയും ചെയ്യുന്നുണ്ട്. 27 വയസുകാരിയായ യുവതിയാണ് പരാതി നൽകിയത്. കഴിഞ്ഞ 11 രാത്രിയാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. . കായംകുളം ചാരാവള്ളി മുറി സ്റ്റിഫൻ വർഗീസ്, ചിറക്കടവ് മുറി സാജിദ് എന്നിവരാണ് അറസ്റ്റിലായത്.

യുവതിയുടെ മുൻ ഭർത്താവും സംഘവുമാണ് യുവതിയെ ആക്രമിച്ചത്. പ്രതിയുമായി യുവതി വിവാഹമോചനം നേടിയിരുന്നു. തുടർന്ന് മറ്റൊരാളെ യുവതി മനോജ് എന്നയാളെ വിവാഹം ചെയ്തു. ഇയാളുമായി ബൈക്കിൽ പോകുന്ന വേളയിലാണ് ആക്രമണം നടന്നത്. പ്രതികൾ ബൈക്ക് തടഞ്ഞു നിർത്തി യുവതിയെ ആക്രമിക്കുകയും ചുരിദാർ വലിച്ചു കീറുകയും ചെയ്തു. യുവതി കായംകുളം പൊലീസിൽ നൽകിയ പരാതി ഇങ്ങിനെ തുടരുന്നു. ദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഈ ആക്രമണം നടന്നത്, കായംകുളം ജംഗ്ഷന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. ഒരാൾ കൈമുട്ടുകൊണ്ടു മർദ്ദിച്ചു. മുടി പിടിച്ചു വലിച്ചു. ചുരിദാറിന്റെ മുൻവശം വലിച്ച് കീറി. തനിക്ക് മാനഹാനിയുണ്ടാക്കി. പൊലീസിൽ യുവതി നൽകിയ പരാതിയിൽ പറയുന്നു.

പതിനൊന്നിന് രാത്രി നൽകിയ സംഭവത്തെ തുടർന്ന് 12 നു യുവതി കായംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് അന്ന് തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിലാണ് രണ്ടു ഡിവൈഎഫ്‌ഐ നേതാക്കൾ അറസ്റ്റിലായത്. രണ്ടുപേരെ തിരയുന്നതായി കായംകുളം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP