Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കിൽ നിന്നും വീണ യുവാക്കളെ രക്ഷപ്പെടുത്താനിറങ്ങിയ മന്ത്രി ജലീലിനെ കയ്യേറ്റം ചെയ്ത കേസ്: സേലത്ത് മുങ്ങിയ പ്രതിയെ അടക്കം പിടികൂടി പൊലീസ്; മന്ത്രിയെ കൈയേറ്റം ചെയ്തത് ലീഗുകാർ; അപകടമുണ്ടാക്കിയത് ജലീലാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതും ലീഗുകാർ തന്നെ

ബൈക്കിൽ നിന്നും വീണ യുവാക്കളെ രക്ഷപ്പെടുത്താനിറങ്ങിയ മന്ത്രി ജലീലിനെ കയ്യേറ്റം ചെയ്ത കേസ്: സേലത്ത് മുങ്ങിയ പ്രതിയെ അടക്കം പിടികൂടി പൊലീസ്; മന്ത്രിയെ കൈയേറ്റം ചെയ്തത് ലീഗുകാർ; അപകടമുണ്ടാക്കിയത് ജലീലാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതും ലീഗുകാർ തന്നെ

ജംഷാദ് മലപ്പുറം

മലപ്പുറം: ബൈക്കിൽ നിന്നുവീണ യുവാക്കളെ രക്ഷപ്പെടുത്താനിറങ്ങിയ മന്ത്രി കെ.ടി ജലീലിനെ കയ്യേറ്റം ചെയ്യുകയും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്തകേസിൽ മുഖ്യ പ്രതി ഉൾപ്പെടെ രണ്ട് മുസ്ലിംലീഗ് പ്രവർത്തകരെ കൂടി കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽകയറാൻ പോകുന്ന മന്ത്രി ജലീലിനെ തടഞ്ഞകേസിൽ പെരുമണ്ണ താളിക്കാടൻ മുഹ്സിനെയും (24), തെറ്റായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിന് വെന്നിയൂർ കല്ലിങ്ങഞ്ഞൊടി ഇല്ല്യാസ് (40)എന്നിവരെയാണ്
കൽപകഞ്ചേരി എസ്‌ഐ: പ്രിയനും സംഘവും അറസ്റ്റ് ചെയ്തത്.

കേസിൽ ഒന്നാം പ്രതിയായ മുഹ്സിൻ സംഭവത്തിന് ശേഷം സേലത്ത് ഒളിവിലായിരുന്നു. പ്രതിയെ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ചെട്ടിയാം കിണറിൽ വച്ചാണ് അക്രമം നടന്നത്. പുറത്തൂരിൽ നിന്നും കരിപ്പൂരിലേക്ക് പോകുന്നതിനിടെ ചെട്ടിയാം കിണറിൽ വച്ച് റോഡിൽ ബൈക്കിൽ നിന്നും വീണ യുവാക്കളെ മന്ത്രി രക്ഷപ്പെടുത്താനിറങ്ങിയപ്പോൾ മുഹ്സിന്റെ നേതൃത്വത്തിൽ മന്ത്രിയെ കയ്യേറ്റം ചെയ്യുകയും സംഭവം ഫോണിൽ ചിത്രീകരിച്ച് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്തത്. മന്ത്രിയെ തടഞ്ഞ് നിർത്തിയതു മുഹ്സിനാണെന്ന് പൊലീസ് പറഞ്ഞു. ഈ സമയം കാറിലെത്തിയ ഇല്യാസ് മൊബൈൽ ഫോണിൽ പകർത്തി മുസ്ലിം ലീഗിന്റെ ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇല്ല്യാസ് വാളക്കുളത്തെ യൂത്ത് ലീഗ് നേതാവും , മുഹ്സിൻ ലീഗ് പ്രവർത്തകനുമാണ്. കേസിൽ വാളക്കുളം സ്വദേശിയായ ലീഗ് പ്രവർത്തകനായ അയൂബിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

ബൈക്കിൽ നിന്നുവീണ യുവാക്കളെ രക്ഷപ്പെടുത്താനിറങ്ങിയ മന്ത്രി കെ ടി ജലീലിനെ കയ്യേറ്റം ചെയ്യാനും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാനും ശ്രമിച്ച സംഭവത്തിൽ മൂന്ന് യൂത്ത് ലീഗുപ്രവർത്തകർക്കെതിരെയാണ് നേരത്തെ കൽപകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നത്. പുറത്തൂരിലെ സ്‌ക്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിന് ശേഷം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനത്തിന് പോകുകയായിരുന്നു മന്ത്രി.

ഇതിനിടെ ചെട്ടിയാകിണറിൽവെച്ച് ബൈക്കിൽ നിന്നും റോഡിലേക്ക് രണ്ട് യുവാക്കൾ വീണത് കണ്ട മന്ത്രി വാഹനം നിർത്തി ഇറങ്ങുകയും കുട്ടികളുടെ സമീപത്തേക്ക് പോയി അപകടവിവരങ്ങൾ ചോദിച്ചു. പരുക്ക് സാരമില്ലെന്നറിഞ്ഞ് തിരികെ കാറിൽ കയറാൻ പോകുന്നതിനിടെ മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർ ഓടിയെത്തി മന്ത്രിയെ തടയുകയും മന്ത്രിയുടെ കാറിടിച്ചാണ് ബൈക്ക് മറിഞ്ഞതെന്നാരോപിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി. റോഡിലെ ചരലിൽ കയറിയാണ് ബൈക്ക് മറിഞ്ഞതെന്ന് ബൈക്ക് യാത്രികർ പറഞ്ഞെങ്കിലും കെ ടി ജലീൽ വിരുദ്ധ ജ്വരം ബാധിച്ച യൂത്ത് ലീഗുകാർ മനഃപൂർവ്വം പ്രശ്നം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് മന്ത്രിയും ജലീലും പൊലീസിൽ മൊഴി നൽകിയത്. മന്ത്രിയുമായി വാക്കുതർക്കമുണ്ടാക്കുന്നത് മൊബൈലിൽ ചിത്രീകരിച്ച് മന്ത്രിയുടെ വാഹനം ഇടിപ്പിച്ചതായി ആരോപിച്ച് അപമാനിക്കും വിധം വാട്സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP