Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏതുപാർട്ടിക്കാരായാലും..അതു സിപിഎമ്മായാലും സ്ത്രീകൾക്ക് നേരേയുള്ള അക്രമം അനുവദിക്കില്ല; മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതോടെ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച മൂന്ന് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു; പാർട്ടി സമ്മർദം മറികടന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പിൻബലത്തിൽ; കോവിഡ് കാലത്ത് കൈയൂക്ക് കാട്ടാൻ ഇറങ്ങിയ തണ്ണിത്തോട്ടിലെ സഖാക്കൾക്ക് തിരിച്ചടി

ഏതുപാർട്ടിക്കാരായാലും..അതു സിപിഎമ്മായാലും സ്ത്രീകൾക്ക് നേരേയുള്ള അക്രമം അനുവദിക്കില്ല; മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതോടെ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച മൂന്ന് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു; പാർട്ടി സമ്മർദം മറികടന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പിൻബലത്തിൽ; കോവിഡ് കാലത്ത് കൈയൂക്ക് കാട്ടാൻ ഇറങ്ങിയ തണ്ണിത്തോട്ടിലെ സഖാക്കൾക്ക് തിരിച്ചടി

ശ്രീലാൽ വാസുദേവൻ

കോന്നി: കോവിഡ് കാലത്ത് കൈയൂക്ക് കാട്ടാനിറങ്ങിയ തണ്ണിത്തോടിലെ സഖാക്കളെ പാഠം പഠിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിലായി. തണ്ണിത്തോട് സ്വദേശികളായ മോഹനവിലാസത്തിൽ രാജേഷ് (46), പുത്തൻപുരയ്ക്കൽ അശോകൻ (43), അശോക് ഭവനത്തിൽ അജേഷ് (46) എന്നിവരെയാണ് ഇന്നലെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂരിലെ കോളേജിൽ നിന്നും തണ്ണിത്തോട്ടിലെ വീട്ടിൽകോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ പിതാവ് ചുറ്റി തിരിഞ്ഞ് നടക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.പിതാവിനെ ആക്രമിക്കുമെന്ന് നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുണ്ടായ ഭീഷിണിയെ തുടർന്ന് വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി 8 ഓടെ ബൈക്കുകളിലെത്തിയ 6 അംഗ സംഘം തണ്ണിത്തോട് മേക്കണ്ണത്തുള്ള വീടിനു നേരെ ആക്രമണം നടത്തിയത്. സംഭത്തിൽ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

വിദ്യാർത്ഥിനിയുടെ വീടിനു നേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചിരുന്നു. തണ്ണിത്തോടുള്ള വിദ്യാർത്ഥിനിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരിൽ നിന്നും എത്തിയ വിദ്യാർത്ഥിനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റുകൾ പ്രചരിപ്പിച്ചു. കുട്ടിയുടെ അച്ഛന് നേരെ വധഭീഷണിയും ഉണ്ടായി. ജീവന് ഭീഷണിയുണ്ടെന്നും ഇടപെടണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് പരാതി നൽകിയതിനു പിന്നാലെയാണ് ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും പൊലീസിനൊപ്പം നാട്ടുകാരും ഇത്തരം കുത്സിത പ്രവർത്തകർക്കെതിരെ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ജാഗ്രത ഇത്തരം കാര്യങ്ങൾക്ക് നേരെയും ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ സിപിഎം പ്രാദേശിക പ്രവർത്തകർ ഉൾപ്പെട്ടതായി മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ഏതു പാർട്ടിക്കാരായാലും അതനുവദിക്കില്ലെന്നും കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP