Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിന്നെ തന്നെയാടീ തെറി വിളിക്കുന്നത്..മൈൻഡ് ചെയ്യാതെ എങ്ങോട്ടാണ് പോകുന്നത്: വലിയമ്മയുടെ സാരി വലിച്ചഴിച്ച് വഴിയിൽ ഇട്ടു ആക്രമിച്ചു; തടയാൻ ചെന്ന പത്തുവയസുകാരിയുടെ മുടി കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദ്ദിച്ചു; കുട്ടിയും വല്യമ്മയും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ; ആക്രമണത്തിൽ കേസ് എടുക്കാൻ മടിച്ച് അയിരൂർ പൊലീസ്; സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന് ഒരുകുടുബത്തോടുള്ള പക ഇങ്ങനെ

നിന്നെ തന്നെയാടീ തെറി വിളിക്കുന്നത്..മൈൻഡ് ചെയ്യാതെ എങ്ങോട്ടാണ് പോകുന്നത്: വലിയമ്മയുടെ സാരി വലിച്ചഴിച്ച് വഴിയിൽ ഇട്ടു ആക്രമിച്ചു; തടയാൻ ചെന്ന പത്തുവയസുകാരിയുടെ മുടി കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദ്ദിച്ചു; കുട്ടിയും വല്യമ്മയും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ; ആക്രമണത്തിൽ കേസ് എടുക്കാൻ മടിച്ച് അയിരൂർ പൊലീസ്; സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന് ഒരുകുടുബത്തോടുള്ള പക ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ പത്തുവയസുകാരിയായ ബാലികയെയും അമ്മയെയും വലിയമ്മയെയും വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു. ദളിത് കുടുംബത്തിൽപ്പെട്ട വലിയമ്മയുടെ സാരി വലിച്ചഴിച്ച് ആക്രമിച്ചപ്പോൾ പകച്ചു പോയ ബാലികയെ മുടിയിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. വർക്കല ഇടവയിലാണ് നാടിനെ നടുക്കിയ ഈ ആക്രമണം ഇന്നലെ നടന്നത്. സംഭവത്തിൽ പരുക്കേൽക്കുകയും മാനസിക ആഘാതത്തിൽ കുടുങ്ങുകയും ചെയ്ത ബാലികയും പരുക്കേറ്റ വല്യമ്മയും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടവയിലെ തന്നെ ബാലൻ എന്നയാൾക്കെതിരെയാണ് ഈ കുടുംബം അയിരൂർ പൊലീസിൽ പരാതി നൽകിയത്. കുട്ടിക്ക് നേരെ നടന്ന ആക്രമണം അടക്കമുള്ള കാര്യങ്ങളിൽ വിവിധ പരാതികൾ കുടുംബം നൽകിയപ്പോൾ വലിയമ്മയുടെ പരാതിയിൽ മാത്രമാണ് പൊലീസ് കേസ് ചാർജ് ചെയ്തത്. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ കേസ് രജിസ്റ്റർ ചെയ്തില്ലെന്നു അയിരൂർ പൊലീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

വലിയമ്മയുടെ സാരി വലിച്ചഴിച്ച് നടത്തിയ ആക്രമണത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബാലികയെ ആക്രമിച്ച സംഭവത്തിൽ കേസ് എടുക്കാൻ മടിച്ചു നിൽക്കുന്നു. പ്രതിയെ രക്ഷിക്കാനുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായാണ് കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ കേസ് എടുക്കാൻ പൊലീസ് മടിച്ചു നിൽക്കുന്നത് എന്നാണ് സൂചന. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് കുട്ടിയുടെ അച്ഛൻ നൽകിയപരാതിയിൽ കേസ് എടുത്താൽ പ്രതിക്ക് പുലിവാലാകുമെന്ന് മനസിലാക്കിയാണ് കേസ് എടുക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് ഒഴിഞ്ഞുമാറുന്നത്. ഞങ്ങൾ അവിടെ പോയി അന്വേഷിച്ചു. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് സൂചനകൾ ലഭിച്ചില്ല. അയിരൂർ എസ്‌ഐ ബാബുക്കുറുപ്പ് മറുനാടനോട് പ്രതികരിച്ചു. അതേസമയം മർദ്ദിച്ച ബാലനും ആശുപത്രിയിൽ അഡ്‌മിറ്റ് ആയിട്ടുണ്ട്. എതിർ കേസിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇയാളും ആശുപത്രിയിൽ അഡ്‌മിറ്റ് ആയത് എന്നാണ് ഈ കുടുംബം ആരോപിക്കുന്നത്,

കുട്ടിയുടെ വലിയമ്മ അടക്കമുള്ളവർ മുൻപ് സിപിഎം ആയിരുന്നു. ഇപ്പോൾ ബിജെപിയാണ്. ഇടവ പഞ്ചായത്ത് വാർഡ് മെമ്പർ സിപിഎമ്മാണ്. ഈ വാർഡ് മെമ്പർക്കെതിരെ സ്ഥാനാർത്ഥിയായ ആളാണ് കുട്ടിയുടെ ഒരു വലിയമ്മ. അതിനാൽ തന്നെ ഈ കുടുംബത്തോട് വാർഡ് മെമ്പർക്ക് എതിർപ്പുണ്ട്. ഈ എതിർപ്പ് പല രീതിയിൽ ഈ മെമ്പർ പ്രകടിപ്പിക്കാറുണ്ട് എന്നും ഈ പ്രശ്‌നത്തിന് മുൻപ് തന്നെ വാർഡ് മെമ്പർ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ കാരണം തങ്ങൾ ആത്മഹത്യാ മുനമ്പിലാണ് എന്നാണ് ഇതേ വാർഡിൽ സ്ഥാനാർത്ഥിയായ കുട്ടിയുടെ വലിയമ്മ മറുനാടനോട് പറഞ്ഞത്.

കുട്ടിയുടെ വലിയമ്മ പറയുന്നത് പ്രകാരം സംഭവങ്ങൾ നടന്നത് ഇപ്രകാരം:

ഇന്നലെ പത്തുവയസുകാരിയായ കുട്ടിക്ക് പനിയായിരുന്നു. കുട്ടിയുടെ അമ്മയും കുട്ടിയും വല്യമ്മയും ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കുട്ടിക്ക് പനിയുണ്ടായിരുന്നു. വഴിയിലൂടെ ഇവർ കടന്നുപോകുമ്പോൾ ബാലൻ ചരുവിളവീട് വഴിയിൽ നിന്ന് ഇവരെ തെറിവിളിച്ചു. 'നിന്നെ തന്നെയാടി തെറി വിളിക്കുന്നത്. തെറി വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ബാലൻ ഇവരോട് പറഞ്ഞു. നിന്നെ തന്നെയാടി വിളിക്കുന്നത്. നീ മൈൻഡ് ചെയ്യാതെ എങ്ങോട്ടാണ് പോകുന്നത് എന്ന് വീണ്ടും ചോദിച്ചു. അറയ്ക്കുന്ന രീതിയിലായിരുന്നു തെറിവിളി. അപ്പോൾ തന്നെ ബാലൻ എന്ന ആക്രമി ഇവരുടെ കയ്യിലുണ്ടായിരുന്ന കുട പിടിച്ച് ഒടിച്ച് ഇവരെ അടിച്ചു. കുട്ടിയുടെ വലിയമ്മ തിരിഞ്ഞപ്പോൾ സാരി പിടിച്ചു വലിച്ചു. നെഞ്ചിൽ പിടിച്ച് തള്ളി.

വലിയമ്മ രണ്ടു സർജറി കഴിഞ്ഞ സ്ത്രീ കൂടിയാണ്. കുട്ടിയുടെ 'അമ്മ വലത് കൈക്ക് വാതം വന്നു ചികിത്സയിലാണ്. ഇവരെയാണ് പിന്നെ ബാലൻ മർദ്ദിച്ചത്. ഇതു കണ്ടു ഓടി വന്ന ബാലികയുടെ നേർക്കായി പിന്നീടുള്ള മർദ്ദനം. കുട്ടിയുടെ മുടി പിടിച്ച് വലിച്ച് മുഖത്ത് അടിച്ചു. വൃത്തികെട്ട രീതിയിൽ തെറി പറഞ്ഞു. കുട്ടിയെ പിടിച്ചു തള്ളി. ഈ മർദ്ദനം കണ്ടുനിന്നവർ ഇവരുടെ ബന്ധുവിനെ ഫോൺ വിളിച്ചു വരുത്തി. ബന്ധു വന്നപ്പോൾ കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ട്. പ്രശ്‌നങ്ങൾക്ക് നിൽക്കാതെ മൂന്നു പേരെയും ആശുപത്രിയിൽ കൊണ്ടുപോകാനാണ് വിളിച്ചു പറഞ്ഞയാൾ പറഞ്ഞത്. അതുപ്രകാരമാണ് ബന്ധു ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. രാവിലെ ഒമ്പതരയ്ക്ക് നടന്ന പ്രശ്‌നങ്ങളിൽ പരാതി നൽകിയപ്പോൾ പൊലീസ് എത്തിയത് വൈകീട്ടാണ്. വൈകീട്ട് വീട്ടിൽ വന്ന പൊലീസ് അസഭ്യം പറയുന്ന രീതിയിൽ ആണ് സംസാരിച്ചത്. കുട്ടിയുടെ വല്യമ്മയെ ഇറക്കി വിട് എന്നാണ് പൊലീസ് പറഞ്ഞത്. അവർ ആശുപത്രിയിൽ അഡ്‌മിറ്റ് ആണെന്ന് പറഞ്ഞപ്പോൾ ഒരൽപം അടങ്ങി. എങ്ങിനെയാണ് സംഭവം എന്ന് ചോദിച്ചപ്പോൾ ആശുപത്രിയിൽ ഉള്ളവരോട് തന്നെ ചോദിക്കണം. അതോടെ പൊലീസ് മടങ്ങി. ചൈൽഡ് ലൈനിൽ നിന്നും ഇന്നലെ ആരും വന്നില്ല. ഇന്ന് തുടർച്ചയായി വിളിച്ചപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർ വന്നു മൊഴിയെടുത്തു.

ഇത് രാഷ്ട്രീയ വൈരാഗ്യമാണ്. വാർഡിൽ മത്സരത്തിൽ രണ്ടാമത് വന്ന ആളാണ് ഞാൻ-കുട്ടിയുടെ വലിയമ്മ പറയുന്നു. സിപിഎമ്മിൽ നിന്ന് മാറിയതിന്റെ വൈരാഗ്യം വേറെയുമുണ്ട് വാർഡ് മെമ്പർ ആയ സിപിഎമ്മുകാരന്. മുൻപ് വസ്തു വാങ്ങിയ പ്രശ്‌നത്തിൽ ചേച്ചിയെ വീടുകയറി ആക്രമിച്ചിരുന്നു. ഒരു രാഷ്ട്രീയകാരനും സഹായിക്കാൻ വന്നില്ല. അപ്പോൾ സഹായത്തിനു വന്നത് ബിജെപി മാത്രമാണ്. അതിനാലാണ് വാർഡിൽ മത്സരിക്കണം എന്ന് ബിജെപി പറഞ്ഞപ്പോൾ ഞാൻ സമ്മതം മൂളിയത്. ചേച്ചിയുടെ വീടുമായി ബന്ധപ്പെട്ടു ഒരതിർത്തി തർക്കവുമുണ്ട്. അതിനു പെർമിറ്റിന് അപേക്ഷ നൽകിയിരുന്നു. വാർഡിലെ ആശാ വർക്കർ ജോലിക്ക് ഒപ്പം ഞാൻ ആളുകൾക്ക് പരാതി എഴുതി നൽകുന്ന ജോലി കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പഞ്ചായത്ത് പറയുന്ന പ്രകാരം പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുപോലെ തന്നെ അപേക്ഷ അവർ തിരികെ നൽകുകയും ചെയ്തു. മൂന്നു വീടിലേക്ക് പോകുന്ന ഒരു കൊച്ചു നടവഴിയാണ്. ഇതിലാണ് പ്രശ്‌നം വന്നത്. ഇത് താർ ചെയ്തതിന് പിന്നാലെ ഞങ്ങൾ മതില് കെട്ടാൻ പോയപ്പോഴാണ് തർക്കം തുടങ്ങിയത്. ഈ തർക്കം പഞ്ചായത്തുമായി നിലനിൽക്കുമ്പോഴാണ് ബാലൻ ഞങ്ങളുടെ കുടുംബത്തിലെ കൊച്ചു ബാലികയെ അടക്കം മർദ്ദിച്ചത്, ഞങ്ങൾ കരുതുന്നത് ഇത് വാർഡ് മെമ്പറുടെ ഒത്താശ പ്രകാരം നടന്ന മർദ്ദനം ആണെന്നാണ്-കുട്ടിയുടെ വലിയമ്മ പറയുന്നു. എന്തായാലും സംഭവത്തിൽ വലിയ പ്രതിഷേധം ഇടവയിൽ ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP