Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

മോഷണക്കേസ് പ്രതിയുടെ എടിഎം തട്ടിയെടുത്ത പൊലീസുകാരൻ മുഖ്യമന്ത്രിക്ക് എതിരെ ഫേസ്‌ബുക്കിൽ പ്രചാരണം നടത്തിയ ഉദ്യോഗസ്ഥൻ; ശ്രീകാന്ത് നമ്പൂതിരി പ്രചാരണം അഴിച്ചുവിട്ടത് കോവിഡ് കാലത്ത്; കേസിൽ പെട്ടതോടെ വീടിന്റെ മതിലിൽ തട്ടിപ്പ് വീരൻ എന്ന് പോസ്റ്റർ; ശ്രീകാന്തിനെ രക്ഷിക്കാൻ ശ്രമം തുടങ്ങിയതോടെ സേനയ്ക്കുള്ളിൽ അമർഷം

മോഷണക്കേസ് പ്രതിയുടെ എടിഎം തട്ടിയെടുത്ത പൊലീസുകാരൻ മുഖ്യമന്ത്രിക്ക് എതിരെ ഫേസ്‌ബുക്കിൽ പ്രചാരണം നടത്തിയ ഉദ്യോഗസ്ഥൻ; ശ്രീകാന്ത് നമ്പൂതിരി പ്രചാരണം അഴിച്ചുവിട്ടത് കോവിഡ് കാലത്ത്; കേസിൽ പെട്ടതോടെ വീടിന്റെ മതിലിൽ തട്ടിപ്പ് വീരൻ എന്ന് പോസ്റ്റർ; ശ്രീകാന്തിനെ രക്ഷിക്കാൻ ശ്രമം തുടങ്ങിയതോടെ സേനയ്ക്കുള്ളിൽ അമർഷം

ബുർഹാൻ തളങ്കര

തളിപ്പറമ്പ്: മോഷണ കേസിൽ പൊലീസ് പിടിയിലായ പ്രതിയിൽ നിന്നും സഹോദരിയുടെ പേരിലുള്ള എടിഎം കാർഡ് തട്ടിയെടുത്ത അരലക്ഷം രൂപയോളം കവർന്ന സംഭവത്തിൽ പൊലീസുകാരനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രാഥമിക എഫ്‌ഐആറിൽ പ്രതിയായ പൊലീസുകാരന്റെ പേരില്ലാതെ നാമമാത്രം വകുപ്പ് ചേർത്ത് കേസെടുത്ത തളിപ്പറമ്പ് പൊലീസിന്റെ നടപടി വിവാദമായതോടെ കേസന്വേഷണ ചുമതല മാറ്റി.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കുടിയാന്മല ഇൻസ്‌പെക്ടർ എസ് അരുൺ പ്രസാദിനാണ് കേസന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. മോഷണക്കുറ്റം ചുമത്തേണ്ട കേസിൽ നാമമാത്ര വകുപ്പുകൾ ചേർത്താണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കിടയിൽ സംഭവം പുകഞ്ഞു തുടങ്ങിയിരുന്നു. ഇത്തരം നീക്കം സേനയെ വീണ്ടും നാണക്കേടിലേക്ക് എത്തിക്കുമെന്നാണ് പൊലീസുകാർക്കിടയിൽ ഉള്ള സംസാരം.

ഇതിനിടെ കേസെടുത്തതോടുകൂടി പ്രതിചേർക്കപ്പെട്ട പൊലീസുകാരൻ അതിയടം ശ്രീസ്ഥയിലെ ഇ എൻ ശ്രീകാന്ത് നമ്പൂതിരി ഒളിവിൽ പോയതോടെ വീടിന്റെ മതിലിൽ തട്ടിപ്പ് വീരൻ എന്ന നിലയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഇന്ന് രാവിലെ വീട്ടുകാർ തന്നെ നീക്കം ചെയ്യുകയായിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും ചില പൊലീസുകാരെയും സഹപാഠികളായ സുഹൃത്തുക്കളെയും വിളിച്ചതായി പൊലീസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇവരെ വൈകാതെ കുടിയാന്മല ഇൻസ്‌പെക്ടർ എസ് അരുൺ പ്രസാദ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

കഴിഞ്ഞവർഷം കോവിഡ് കാലത്ത് മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിലൂടെ പ്രചാരണം നടത്തിയതിന് കാർഡ് കേസിൽ പ്രതിയായ ശ്രീകാന്ത് നമ്പൂതിരി നടപടി നേരിട്ട് വരിവേയാണ് തട്ടിപ്പ് കേസിൽ അകപ്പെട്ടത്. അതേസമയം എടിഎം കാർഡിൽ നിന്നും എഴുപതിനായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പുളിപ്പറമ്പ് ലക്ഷംവീട് കോളനിയിലെ ഗോകുലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ ശ്രമമാരംഭിച്ചു.

പ്രതിയുമായി പൊലീസ് മാർക്കറ്റ് റോഡിൽ തെളിവെടുപ്പിന് പോയ ഘട്ടത്തിൽ പൊലീസുകാരെ വെട്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിലും ദുരൂഹത ഉളവാക്കുന്നുണ്ട്. പമാദമായ കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ച ഘട്ടത്തിൽ പോലും സംഭവിക്കാത്ത നാടകീയരംഗങ്ങളാണ് അന്ന് ഉണ്ടായത്. സ്‌കൂട്ടർ യാത്രക്കാരിയുടെ തക്ക സമയത്തുള്ള ഇടപെടലാണ് ഓടി രക്ഷപ്പെടുമായിരുന്നു പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകരമായി മാറിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന എടിഎം കാർഡ് ആണ് കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൽ സിവിൽ പൊലീസ് ഓഫീസർ ഇ എൻ ശ്രീകാന്ത് തന്ത്രപരമായി കൈക്കലാക്കിയത്.

കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന ഇൻസ്‌പെക്ടർ വിജയകുമാർ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണ സംഘത്തെ കബളിപ്പിച്ച് പൊലീസുകാരൻ നടത്തിയ തട്ടിപ്പ് സേനയിൽ കടുത്ത അമർഷത്തിന്നും നാണക്കേടിനും ഇടയാക്കിയിട്ടുണ്ട്. ബക്കളത്തെ സ്വകാര്യ ലോഡ്ജിൽ എത്തിയ ചൊക്ലി സ്വദേശി മനോജ് കുമാറിന്റെ എടിഎം കാർഡ് തട്ടിയെടുത്തു 70000 രൂപ കവർന്ന സംഭവത്തിൽ ഏപ്രിൽ മൂന്നിനാണ് പുളിപറമ്പ് ഗോകുലിനെ അറസ്റ്റ് ചെയ്തത്.

ഗോകുലിന്റെ കൈവശം മറ്റൊരു എടിഎം കാർഡ് ഉണ്ടെന്ന് മനസിലാക്കിയ പൊലീസുകാരൻ തന്ത്രപരമായി അത് കൈക്കലാക്കുക ആയിരുന്നുവെന്നും അതെല്ലാ രക്ഷപ്പെടാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി കൈക്കലാക്കിയതവാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയമുണ്ട്. പിന്നീട് കാർഡ് ഉപയോഗിച്ച് ഏപ്രിൽ ഏഴു മുതൽ വിവിധ ആവശ്യങ്ങൾക്കായി പൊലീസുകാരൻ പണം പിൻവലിച്ചു.

സിസിടിവിയിൽ ദൃശ്യങ്ങൾ പതിയുമെന്ന് മനസ്സിലാക്കിയ ശ്രീകാന്ത് തളിപ്പറമ്പിലെ സ്വകാര്യ സൂപ്പർമാർക്കറ്റുകളും സ്വകാര്യ ബാറുകൾ പെട്രോൾ പമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് തട്ടിയെടുത്ത എടിഎം കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിച്ചത്. എടിഎം കാർഡിന്റെ പിൻനമ്പർ കേസിനെ ആവശ്യത്തിന് വേണമെന്ന് തെറ്റിദ്ധരിപ്പിച്ച് സഹോദരിയിൽ നിന്നും വാങ്ങിയാണ് തട്ടിപ്പു നടത്തിയത്. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായിള്ള സന്ദേശം മൊബൈൽ ഫോണിൽ വന്നതോടെയാണ് പ്രതിയുടെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്‌പി കെ പ്രേമചന്ദ്രൻ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP