Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലയാളി സംഘത്തിലെ സണ്ണി സിംഗിന് തോക്ക് നൽകിയത് ഗുണ്ടാനേതാവ്; 22 സെക്കൻഡിൽ നിറയൊഴിച്ചത് 12ലധികം തവണ; ഒരു ദിവസം മുമ്പെ അതിഖ് അഹമ്മദിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു; അടുത്ത ദിവസത്തേക്ക് മാറ്റിയത് കനത്ത സുരക്ഷ പരിഗണിച്ചെന്നും റിപ്പോർട്ട്

കൊലയാളി സംഘത്തിലെ സണ്ണി സിംഗിന് തോക്ക് നൽകിയത് ഗുണ്ടാനേതാവ്;  22 സെക്കൻഡിൽ നിറയൊഴിച്ചത് 12ലധികം തവണ; ഒരു ദിവസം മുമ്പെ അതിഖ് അഹമ്മദിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു; അടുത്ത ദിവസത്തേക്ക് മാറ്റിയത് കനത്ത സുരക്ഷ പരിഗണിച്ചെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഗുണ്ടാ തലവനും സമാജ് വാദി പാർട്ടി മുൻ എം പിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും കൊലപ്പെടുത്താൻ ഒരു ദിവസം മുമ്പെ കൊലയാളി സംഘം ശ്രമം നടത്തിയിരുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ കനത്ത സുരക്ഷ കാരണം പദ്ധതി അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

കൊലയാളി സംഘത്തിൽപ്പെട്ട സണ്ണി സിംഗിന് 2021ൽ ഒരു ഗുണ്ടാ നേതാവ് കൈമാറിയ തുർക്കി നിർമ്മിത തോക്കുകൾ ഉപയോഗിച്ചാണ് കൃത്യം നിർവഹിച്ചതെന്നാണ് റിപ്പോർട്ടുകൾ.. ഇത്തരം തോക്കുകൾ കൊണ്ടാണ് അക്രമകാരികൾ അതിഖിനെയും അഷ്‌റഫിനെയും അക്രമകാരികൾ വെടിവച്ച് കൊലപ്പെടുത്തിയത്. 22 സെക്കൻഡിൽ 12ലധികം തവണ ഇവർ വെടിവെച്ചു എന്നാണ് റിപ്പോർട്ട്. തോക്ക് കൊലയാളി സംഘത്തിന് കൈമാറിയ ഗുണ്ടാ നേതാവ് 2021ൽ തന്നെ മരിച്ചു എന്ന് സണ്ണി സിങ് പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അരുൺ മൗര്യ, ലവ്ലേഷ് തിവാരി എന്നിവരാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ടവർ.

അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. സഹോദരങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഷാഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയത് പ്രയാഗ് രാജിലെ എംഎ‍ൽഎൻ മെഡിക്കൽ കോളജ് ഷാഗഞ്ച് സ്റ്റേഷന്റെ അധികാരപരിധിയിലാണ്.

ഉമേഷ് പാൽ വധക്കേസിലെ പ്രതികളായ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും ഏപ്രിൽ 16 ന് പ്രയാഗ് രാജിൽ വച്ച് മാധ്യമപ്രവർത്തകരെന്ന വ്യാജേന മൂന്ന് പേർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി എംഎ‍ൽഎൻ മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കനത്ത പൊലീസ് സുരക്ഷയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു.

സണ്ണി സിങ് (23), ലവ്ലേഷ് തിവാരി (22), അരുൺ മൗര്യ (18) എന്നിവരാണ് കേസിലെ പ്രതികൾ. നിലവിൽ ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ആതിഖിന്റെ ഭാര്യ ഷൈസ്ത പർവീനെയും ഉമേഷ് പാൽ വധക്കേസിലെ മറ്റ് പ്രതികളായ ഗുഡ്ഡു മുസ്ലീമിനെയും പിടികൂടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന ദിവസം തന്നെയാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതും വെടിവെച്ചവരെ റിമാൻഡ് ചെയ്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP