Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ

കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ

ആർ പീയൂഷ്

കൊച്ചി: അമിത ലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിപ്പിച്ചു തെറിപ്പിച്ച സംഭവത്തിൽ സിനിമാ- സീരിയൽ താരം അശ്വതി ബാബുവിനെയും സുഹൃത്ത് നൗഫലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇവരെ പിടികൂടിയത്.

കുസാറ്റ് സിഗ്‌നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ അപകടകരമായി ഡ്രൈവ് ചെയ്ത കാർ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ഇലക്ട്രിക് പോസ്റ്റിലിടിച്ച് ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. നാട്ടുകാർ ഇവരെ വളഞ്ഞപ്പോൾ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വന്ന നൗഫൽ നാട്ടുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാരുടെ വീഡിയോ ദൃശ്യം പകർത്തിയ ശേഷം ഭീഷണിമുഴക്കുകയും ചെയ്തു. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നു തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കാറിൽ നിന്നും ഇറങ്ങിയ അശ്വതിയും നൗഫലും സീപോർട്ട് എയർപോർട്ട് റോഡിന്റെ ഭാഗത്തേക്ക് രക്ഷപെടാനാണ് ശ്രമിച്ചത്. പൊലീസ് ഇവരുടെ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.

കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. അവിടെ നിന്നു വാഹനം എടുത്തപ്പോൾ മുതൽ പല വാഹനങ്ങളിൽ ഇടിച്ചെങ്കിലും നിർത്താതെ പോയി. തുടർന്നാണ് പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഇതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വാഹനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത്.

ആളുകൾ വട്ടം കൂടിയതോടെ അശ്വതി ബാബുവിനു കാര്യങ്ങൾ പന്തിയല്ലെന്നു മനസിലായി നൗഫലിനെ സ്ഥലത്തു നിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. യുവതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്നു സ്റ്റേഷനിലെത്തിച്ചു അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ പരിശോധനകൾക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.

നിരോധിത മയക്കുമരുന്നുമായി 2018 ൽ തൃക്കാക്കര പൊലീസ് അശ്വതി ബാബുവിനെ പിടികൂടിയിട്ടുണ്ടായിരുന്നു. ഇവർ പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാലച്ചുവടിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് എന്ന ഫ്‌ളാറ്റിലെ നടിയുടെ അപ്പാർട്ട്‌മെന്റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവൻ രേഖകൾ പൊലീസ് അന്ന് ശേഖരിച്ചിരുന്നു. ഇവരുടെ ഫോൺ പരിശോദിച്ചപ്പോഴാണ് പലർക്കും യുവതികളെ കാഴ്‌ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്. ശബ്ദ സന്ദേശങ്ങൾക്കൊപ്പം യുവതികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടാതെ പലർക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

വമ്പന്മാരുമായിട്ടാണ് നടി ബിസിനസ്സ് നടത്തിയിരുന്നത്. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു എന്ന പേരിലാണ് പെൺവാണിഭം നടത്തി വന്നത്. നിരവധി പെൺകുട്ടികളെ ബാംഗ്ലൂർ, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു. പെൺവാണിഭത്തിനായി പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ അശ്വതി മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം, സുവർണ്ണ പുരുഷൻ എന്നീ സിനിമയിലും ഭാഗ്യദേവത എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്തേക്ക് പ്രവേശിക്കുവാനായിട്ടാണ് കൊച്ചിയിൽ ഇവർ താമസം ആരംഭിച്ചത്. പിന്നീട് മയക്കുമരുന്ന് കടത്തിലേക്കും പെൺവാണിഭത്തിലേക്കും പോകുകയായിരുന്നു. 2016ൽ ദുബായിൽ ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. 2018ൽ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായ ഇവർ ജയിലിലായെങ്കിലും പുറത്തെത്തിയതോടെ ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP