Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഊണ് കഴിഞ്ഞ് അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയി; മൂന്ന് മണിയോടെയുള്ള ഫോൺ വിളിക്കിടെ കലഹവും ശബ്ദം ഉയർത്തി സംസാരവും; മടങ്ങിയെത്തിയ അമ്മ കണ്ടത് തൂങ്ങി നിൽക്കുന്ന മകളെ; തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച് വക്കീലാക്കിയ അച്ഛനും അമ്മയും കരഞ്ഞു തളർന്നു; യുവ അഭിഭാഷകയുടെ ആത്മഹത്യയുടെ നടുക്കത്തിൽ കുടവട്ടൂർ

ഊണ് കഴിഞ്ഞ് അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയി; മൂന്ന് മണിയോടെയുള്ള ഫോൺ വിളിക്കിടെ കലഹവും ശബ്ദം ഉയർത്തി സംസാരവും; മടങ്ങിയെത്തിയ അമ്മ കണ്ടത് തൂങ്ങി നിൽക്കുന്ന മകളെ; തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച് വക്കീലാക്കിയ അച്ഛനും അമ്മയും കരഞ്ഞു തളർന്നു; യുവ അഭിഭാഷകയുടെ ആത്മഹത്യയുടെ നടുക്കത്തിൽ കുടവട്ടൂർ

അഖിൽ രാമൻ

കൊല്ലം:അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കുടവട്ടൂർ ഗ്രാമം. ഊർജ്ജസ്വലയും സഹ്യദയുമായിരുന്ന അഷ്ടമിയുടെ ചിരിക്കുന്ന മുഖം കണ്ണിൽ നിന്നും മായുന്നില്ലെന്ന് കണ്ണീരോടെ പറയുകയാണ് സമീപവാസികളും ബന്ധുക്കളും. എല്ലാവർക്കും അഷ്ടമിയെ പറ്റി പറയുവാൻ നല്ലകാര്യങ്ങൾ മാത്രം. എല്ലാവരുടെയും പ്രിയപ്പെട്ടവൾ, അവൾ എന്തിന് ഇത് ചെയ്തു ? കൊടുവട്ടൂർ ഗ്രാമം മുഴുവൻ ചോദിക്കുകയാണ് . ദൂരഹതയുടെ കരിനിഴലുകൾ അഷ്ടമിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഉണ്ടോ ഹ്യദയഭേദകമായ വേദനയിലും ബന്ധുക്കളും സമീപവാസികളും ഈ സംശയം ഉയർത്തുന്നു.

കൊട്ടാരക്കര കുടവട്ടൂർ മാരൂർ അഷ്ടമിഭവനിൽ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളാണ് അഷ്ടമി. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച് നിയമബിരുദധാരിയാക്കിയതിന്റെ അഭിമാനത്തിലായിരുന്നു ഈ മാതാപിതാക്കൾ. ചെറുതെങ്കിലും സന്തുഷ്ടകുടുംബം. കൊല്ലം എസ്.എൻ ലോ കാളേജിൽ നിന്നും കഴിഞ്ഞ വർഷം നിയമബിരുദം പൂർത്തിയായ അഷ്ടമീ 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയിൽ പ്രാക്ടിസീനു പോയി തുടങ്ങിയത്. പ്രത്യേകിച്ച് ഒരു വിശേഷവുമില്ലാത്ത ഒരു വ്യാഴാഴ്ച അതായിരുന്നു ഇന്നലെ ഇവർക്ക് . പിതാവ് അജിത്ത് പതിവ് പോലെ വണ്ടി ഓടാനായി പോയി. അമ്മ തൊഴിലുറപ്പ് ജോലിക്കായും.

ആകെ ഉണ്ടായിരുന്ന വിശേഷം അഷ്ടമി കോടതിയിൽ പോകാതെ ലീവ് എടുത്തു എന്നത് മാത്രം. തൊഴിലുറപ്പ് ജോലിസ്ഥലത്ത് നിന്നും ഉച്ചയ്ക്ക് ഉണ്ണാനായി വീട്ടിലേക്ക് വന്ന അമ്മ റെന അഷ്ടമിയുമായി സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അമ്മ തൊഴിലിടത്തേക്ക് മടങ്ങി പോയി. വൈകിട്ട് അഞ്ചേകാലോടെ ചായക്കുള്ള പാലുമായി വീട്ടിലേക്ക് വന്ന മാതാവ് ചാരിയിരുന്ന മുൻഭാഗത്തെ കതക് പതുക്കെ തുറന്ന് അകത്തെക്ക് കയറി. അനക്കം ഒന്നും കേൾക്കാത്തതുകൊണ്ട് അഷ്ടമിയുടെ മുറിയുടെ വാതിലിൽ എത്തി വാതിലിൽ തള്ളി നോക്കി.

മകൾ ഉറങ്ങുകയാണ് എന്ന് കരുതി വാതിൽ തുറന്ന ആ മാതാവ് നടുങ്ങി പോയി. ഉച്ചയ്ക്ക് തന്നോടോപ്പം ഭക്ഷണം കഴിച്ച തന്റെ ജീവന്റെ പാതിയായ മകൾ അവരുടെ കൺമുന്നിൽ തൂങ്ങിയാടുന്നു. നിലവിളി കേട്ടാണ് സമീപത്തെ പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടി എത്തിയത് .വീടിനുള്ളിലേക്ക് പ്രവേശിച്ചവർ കണ്ടത് കിടപ്പ്മുറിയിൽ തൂങ്ങി നിൽക്കുന്ന അഷ്ടമിയേയും സമീപത്ത് ബോധരഹിതയായ നിലയിൽ മാതാവിനേയുമാണ്. ഉടൻ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയർ അറുത്തുകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്ക് മരണം സംഭവിച്ചിരുന്നു.

പരിശോധനകൾ നടത്തി മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പൊലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും അഷ്ടമിയുടെ മോബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. അതിൽ വൈകിട്ട് 3.06 ന് വരെ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . വീടിനു സമീപം അടുത്ത പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്നവർ മൂന്ന് മണി സമയത്ത് അഷ്ടമി വീടിന് വെളിയിൽ നിന്ന് ഫോൺ ചെയ്തിരുന്നത് കണ്ടതായി പറയുന്നു.

ആരോടോ കലഹിക്കുന്നത് പൊലെ ആണ് സംസാരിച്ച് കൊണ്ടിരുന്നത് എന്ന് അവർ പൊലീസിനോട് പറഞ്ഞു. സംസാരാത്തിനോടുവിൽ ശബ്ദമുയർ്ത്തി ദേഷ്യപ്പെടുകയോ നിലവിളിക്കുകയോ ചെയ്തതായി കേട്ടത് പൊലെ തോന്നിയതായും ഇവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.

എല്ലാവരോടും സൗമ്യമായി ഇടപെടുന്ന നിയമവിദ്യാർത്ഥിയായ അഷ്ടമിയുടെ മരണത്തിൽ അതുകൊണ്ട് തന്നെ ദൂരുഹത ഉണ്ട് എന്നാണ് ബന്ധുമിത്രാദികൾ ആരോപിക്കുന്നത്. എന്താണ് കാരണമെന്ന് അറിയില്ലെന്ന് നിസഹായനായി പിതാവ് അജിത്ത് പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ക്യത്യവും സൂക്ഷ്മമായതുമായ അന്വേഷണം എന്നതാണ് അഷ്ടമിയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും സമീപവാസികളും ആവിശ്യപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP