Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പ്ലസ് ടുവരെ പഠിച്ച അനു കാശുണ്ടാക്കിയത് കൂലിവേലയ്ക്ക് പോയി; ബ്യൂട്ടീഷൻ കോഴ്സ് വിദ്യാർത്ഥിനി കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചത് ലഹരിക്ക് അടിമയെന്ന സംശയത്തെ തുടർന്ന്; ആദ്യ പിണക്കം മാറിയെങ്കിലും മയക്കുമരുന്നിന് പിന്നാലെ അനു പോയെന്ന ചിന്ത ബന്ധം വഷളാക്കി; പട്ടികജാതിക്കാരാണെങ്കിലും ഇരുവരും രണ്ട് ജാതിയും; അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാൻ പോകുന്നേ...; അപ്പൂപ്പനും അമ്മൂമ്മയ്ക്കും എന്തെങ്കിലും ചെയ്യാനാകും മുമ്പ് എല്ലാം കഴിഞ്ഞു; കാരക്കോണത്തെ വില്ലനും ഡ്രഗ്സ് നൽകിയ ഉന്മാദമോ?

പ്ലസ് ടുവരെ പഠിച്ച അനു കാശുണ്ടാക്കിയത് കൂലിവേലയ്ക്ക് പോയി; ബ്യൂട്ടീഷൻ കോഴ്സ് വിദ്യാർത്ഥിനി കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചത് ലഹരിക്ക് അടിമയെന്ന സംശയത്തെ തുടർന്ന്; ആദ്യ പിണക്കം മാറിയെങ്കിലും മയക്കുമരുന്നിന് പിന്നാലെ അനു പോയെന്ന ചിന്ത ബന്ധം വഷളാക്കി; പട്ടികജാതിക്കാരാണെങ്കിലും ഇരുവരും രണ്ട് ജാതിയും; അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാൻ പോകുന്നേ...; അപ്പൂപ്പനും അമ്മൂമ്മയ്ക്കും എന്തെങ്കിലും ചെയ്യാനാകും മുമ്പ് എല്ലാം കഴിഞ്ഞു; കാരക്കോണത്തെ വില്ലനും ഡ്രഗ്സ് നൽകിയ ഉന്മാദമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തൊൻപതുകാരിയെ കാമുകൻ വീട്ടിൽ കടന്നുകയറി കഴുത്തറുത്തുകൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തിലെ യഥാർത്ഥ വില്ലൻ മയക്കുമരുന്ന്. കാരക്കോണം സി.എസ്ഐ മെഡിക്കൽ കോളേജിനു സമീപം തുറ്റിയോടാണ് അപ്പുവിലാസം വീട്ടിൽ അജിത്കുമാറിന്റെയും സീമയുടെയും മകൾ അക്ഷികയും (അമ്മു) വിളവംകോട് രാമവർമ്മൻചിറ ചെറുകുഴന്തൽകാൽ വീട്ടിൽ മണിയുടെയും രമണിയുടെയും മകൻ അനുവുമാണ് (24) മരിച്ചത്. എന്നാൽ അനുവിന് മയക്കുമരുന്നുപയോഗം ഉണ്ടായിരുന്നില്ലെന്നാണ് അനുവിന്റെ വീട്ടുകാർ പറയുന്നത്. തെറ്റിധാരണായണ് എല്ലാത്തിനും കാരണമെന്നും അവർ വിശദീകരിക്കുന്നു.

ലഹരിയുടെ ഉന്മാദത്തിലാകും അനു ഇത് ചെയ്തതെന്നാണ് നാട്ടുകാരും കരുതുന്നത്. ഇന്നലെ രാവിലെ ഒൻപതരയോടെ സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു അക്ഷികയുടെ വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. അഷികയുടെ അപ്പൂപ്പൻ അപ്പുവാസു (ചെല്ലപ്പൻ) വീടിന്റെ മുറ്റത്തും അമ്മൂമ്മ ബേബി തുണിവിരിക്കാനായി ടെറസിലുമായിരുന്നു. അപ്പൂപ്പനെ തള്ളിമാറ്റിയ അനു അക്ഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ഇതു കണ്ടയുടൻ 'അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാൻ പോകുന്നേ' എന്ന് അക്ഷിക നിലവിളിച്ചു. അതിനിടയിൽ അനു കൈയിൽ കരുതിയിരുന്ന സോഡാകുപ്പിയുടെ പൊട്ടിച്ച കഷ്ണം എടുത്ത് അക്ഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടർന്ന് അക്ഷികയെ കട്ടിലിൽ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു.

പ്ലസ്ടു വരെ പഠിച്ച അനു കൂലിവേലയ്ക്ക് പോയിരുന്നു. അഷിക ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കുകയായിരുന്നു. അനു ലഹരി ഉപയോഗിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അക്ഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിന് കാരണവും മയക്കുമരുന്നിനോടുള്ള അനുവിന്റെ താൽപ്പര്യമായിരുന്നു. അനു മകളെ ശല്യം ചെയ്യുന്നതായി അക്ഷികയുടെ പിതാവ് എട്ടു മാസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. മേലിൽ ശല്യം ചെയ്യില്ലെന്ന് പൊലീസിനോടു സമ്മതിച്ച് അന്ന് ഒത്തുതീർപ്പിലെത്തിയതുമാണ്. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് അനുവിന്റെ ലഹരി ഉപയോഗമാണെന്ന് നാട്ടുകാർ വിലയിരുത്തുന്നു.

ഇതിനുശേഷം അക്ഷികയും അനുവും വീണ്ടും ബന്ധം തുടർന്നിരുന്നതായി നാട്ടുകാർ പറയുന്നു. ലഹരി ഉപേക്ഷിക്കാമെന്ന ഉറപ്പ് വിശ്വസിച്ചാണ് ഇതെന്നാണ് നിഗമനം. അതിന് ശേഷവും അനു ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞതോടെ വീണ്ടും പിണക്കം തുടങ്ങിയിരിക്കാം. ഇത് നാട്ടിലും ചർച്ചയായിരുന്നു. ഇന്നലെ മധ്യസ്ഥ ചർച്ചയ്ക്ക് ശ്രമവും നടന്നു. ഇതോടെ അക്ഷിക തന്നിൽ നിന്ന് അകലുമെന്ന തോന്നൽ അനുവിൽ ഉണ്ടാക്കിയെന്നും ഇതുകൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് നിഗമനം. പട്ടികജാതി വിഭാഗക്കാരാണെങ്കിലും ഇരുവരും രണ്ടു ജാതിയിൽപെട്ടവരായിരുന്നു. അനുവിന്റെ കുടുംബത്തെ അപേക്ഷിച്ച് മെച്ചപ്പട്ട സാമ്പത്തിക സ്ഥിതിയിലാണ് അക്ഷികയുടെ കുടുംബം. വെള്ളറട പൊലീസ് കേസെടുത്തു.

യുവാവുമായിട്ടുള്ള പ്രശ്നങ്ങൾ എട്ട് മാസങ്ങൾക്കു മുൻപ് ഒത്തുതീർപ്പാക്കിയിരുന്നെന്നു നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട അക്ഷികയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഏപ്രിലിൽ വെള്ളറട പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് ചർച്ച. അക്ഷികയെ അനു ശല്യം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു പിതാവിന്റെ പരാതി. തുടർന്ന് അക്ഷികയെയും അനുവിനെയും രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലേക്കു വിളിച്ചു വരുത്തുകയും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുകയായിരുന്നു. ഇനി ബന്ധം തുടരില്ലെന്ന് അനുവിൽ നിന്ന് ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തിരുന്നു. കൂലിപ്പണിക്ക് പോകുന്ന അനു കാരക്കോണത്ത് ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സുഹൃത്തിന്റെ ബൈക്കിൽ അനു അക്ഷികയുടെ വീട്ടിലെത്തി ക്രൂരകൃത്യം നടത്തിയത്. വീട്ടിലേക്ക് ഓടിക്കയറി വാതിൽ അടച്ച ശേഷം കയ്യിൽ കരുതിയിരുന്ന സോഡാ കുപ്പി പൊട്ടിച്ച് അഷികയുടെ കഴുത്തിൽ കുത്തുകയായിരുന്നു.

അക്ഷികയുടെ വല്യമ്മയും വല്യച്ഛനും മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിനും അച്ഛൻ പെയിന്റ് ജോലിക്കും പോയിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അഷികയെയും അനുവിനെയുമാണ്. ഉടൻ തന്നെ ഇരുവരെയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. ആശുപത്രിയിലെത്തും മുൻപു തന്നെ അക്ഷിക മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP