Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട ഷാരൂഖ്; ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് ഗൗരി; കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ കലാശ പോരാട്ടവും മുതലാളി കണ്ടില്ല; ആരേയും അടുപ്പിക്കാതെ ബോളിവുഡ് സൂപ്പർ താരം ഏകാന്തതയിൽ; ആര്യൻ ഖാന് ജാമ്യം മരീചികയോ?

സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട ഷാരൂഖ്; ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് ഗൗരി; കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ കലാശ പോരാട്ടവും മുതലാളി കണ്ടില്ല; ആരേയും അടുപ്പിക്കാതെ ബോളിവുഡ് സൂപ്പർ താരം ഏകാന്തതയിൽ; ആര്യൻ ഖാന് ജാമ്യം മരീചികയോ?

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുന്നു. കൊൽക്കത്താ ടീമിന്റെ മുതലാളി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനാണ്. സാധാരണ ഗാലറിയിൽ ടീമിന് വേണ്ടി ആർത്തു വിളിക്കുന്ന ഉടമസ്ഥൻ. കുടുംബവും ഒപ്പം കാണും. ഫൈനലിൽ ടീം ജയിച്ചെങ്കിലും അഭിമാന നിമിഷങ്ങൾ കൊൽക്കത്തയ്ക്ക് ഏറെയുണ്ടായിരുന്നു. പക്ഷേ ഇതിലൊന്നും ശ്രദ്ധിക്കാൻ പോലും ഷാരൂഖിന് കഴിയുന്നില്ല. വിജയദശമി ആഘോഷം പോലും വേണ്ടെന്ന് വച്ച് ഷാരുഖും കുടുംബവും പ്രാർത്ഥനയിലായിരുന്നു.

ആഡബര കപ്പലിലെ ലഹരി മരുന്ന്പാർട്ടി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. കൊൽക്കത്താ നൈറ്റ് റൈഡേഴ്‌സിനൊപ്പം എന്നും ആവേശത്തോടെ നിന്ന ആര്യൻ. ആര്യൻ അഴിക്കുള്ളിലായത് അറിഞ്ഞിട്ടും ടീം പോരാട്ട വീര്യം തുടർന്നു. അങ്ങനെയാണ് ഫൈനലിലേക്ക് മാർച്ച് നടത്തിയത്. പക്ഷേ കളിയിലെ ടീമിന്റെ മികവൊന്നും ഷാരൂഖിനെ സന്തോഷിപ്പിക്കുന്നില്ല.

ആര്യന് വേണ്ടി നവരാത്രി ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളുമായി കഴിഞ്ഞ അമ്മ ഗൗരി. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നിറവേറാനുള്ള പൂജകളും പ്രാർത്ഥനകളുമാണ് മകനായി ഗൗരി ഖാൻ അനുഷ്ഠിക്കുന്നതെന്നാണ് റിപ്പോർട്ട്. അച്ഛൻ ഷാരൂഖും കടുത്ത മാനസിക സമർദ്ദത്തിലാണ്. ഐപിഎൽ വിവരങ്ങളിലേക്ക് പോലും ശ്രദ്ധിക്കാനാവാത്ത ദുരവസ്ഥ. ആര്യൻ ജാമ്യം കിട്ടാതിരിക്കാൻ പ്രോസിക്യൂഷൻ അതിശക്തമായ ന്യായങ്ങൾ നിരത്തുന്നു. അതുകൊണ്ട് തന്നെ മോചനം നീണ്ടു പോകുമെന്നാണ് സൂചന.

ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് ഗൗരി പ്രാർത്ഥനയിലാണെന്നും സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഷാരൂഖെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആര്യന് ഇന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എന്നാൽ ആര്യൻ ഖാന്റെ ജാമ്യ ഹർജി വിധി പറയാൻ ഒക്ടോബർ 20-ലേക്ക് മാറ്റി.

മകനെ എത്രയും വേഗത്തിൽ ജാമ്യത്തിൽ ഇറക്കാനായിരുന്നു ഷാരൂഖിന്റെ ശ്രമം. കേന്ദ്ര ഏജൻസികളുടെ പിന്തുണ കിട്ടുമെന്ന് കരുതി. എന്നാൽ എൻസിബി നിലപാട് കടുപ്പിക്കുകയാണ് ചെയ്തത്. കഴിയുന്നത്ര ദിവസം ആര്യനെ ജയിലിൽ കിടത്താനായിരുന്നു അവർക്ക് താൽപ്പര്യം. ഇതോടെയാണ് ഷാരൂഖ് ആകെ തളർന്നത്.

തന്റെ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഇടക്കിടെ മന്നത്തിലേക്ക് വരരുതെന്ന് ഷാരൂഖ് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. താരങ്ങളെ കാണാൻ മന്നത്തിന് മുന്നിൽ ആരാധകരും പാപ്പരാസികളും മാധ്യമങ്ങളും തടിച്ചുകൂടുന്നത് കണക്കിലെടുത്താണ് ഷാരൂഖ് ഇത്തരത്തിൽ തീരുമാനം എടുത്തത്. എന്നാൽ ഷാരൂഖിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സൽമാൻ ഖാൻ ഇതിനോടകം മൂന്ന് തവണ താരകുടുംബത്തെ സന്ദർശിച്ചിരുന്നു.

ആര്യന്റെ അറസ്റ്റിന് പിന്നാലെ ആശ്വാസ വാക്കുകളുമായി ആദ്യം ഷാരൂഖിനെയും കുടുംബത്തെയും സന്ദർശിച്ചതും സൽമാൻ ആണ്. ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ബോളിവുഡിനേയും പ്രതിസന്ധിയിലാക്കി ആര്യന്റെ അറസ്റ്റ് എന്നാണ് വിലയിരുത്തൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP