Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്; ഭാര്യാമാതാവ് മരിച്ചു; അക്രമം നടത്തിയത് നാളെ സർവീസിൽ നിന്നും വിരമിക്കാനിരുന്ന മെഡിക്കൽ കോളേജ് ജീവനക്കാരൻ; അരുവിക്കരയിലെ കടുംകൈക്ക് പിന്നിൽ സാമ്പത്തിക തർക്കങ്ങളെന്ന് സൂചന

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്; ഭാര്യാമാതാവ് മരിച്ചു; അക്രമം നടത്തിയത് നാളെ സർവീസിൽ നിന്നും വിരമിക്കാനിരുന്ന മെഡിക്കൽ കോളേജ് ജീവനക്കാരൻ; അരുവിക്കരയിലെ കടുംകൈക്ക് പിന്നിൽ സാമ്പത്തിക തർക്കങ്ങളെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന ജില്ലയെ നടുക്കി അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ഭർത്താവിന്റെ ശമം. നെടുമങ്ങാട് അരുവിക്കരയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഭാര്യയെയും അമ്മായിയെയും വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ അമ്മായി മരിച്ചു. മെഡിക്കൽ കൊളേജ് ജീവനക്കാരൻ അലി അക്‌ബറാണ് ഭാര്യയും അമ്മായിയെയും വെട്ടിയത്.

ഭാര്യ മാതാവ് നാദിറായാണ് കൊല്ലപ്പെട്ടത്. ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു. തുടർന്ന് അലി അക്‌ബറും സ്വയം തീ കൊളുത്തുകയായിരുന്നു. ഇരുവരും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയാണ്.

ഹയർ സെക്കന്റെറി അദ്ധ്യാപികയാണ് മുംതാസ്. അലി അക്‌ബർ നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കെ യാണ് സംഭവം. മകൾ ആർഷയുടെ മുന്നിൽ വച്ചാണ് അലി അക്‌ബർ കൊലപാതകം ചെയ്തത്. ഇന്ന് രാവിലെ 4.30 നാണ് സംഭവമുണ്ടായത്. അലി അക്‌ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കേസും നിലനിൽക്കുന്നതായി സൂചനയുണ്ട്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP