Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി 11 മണിയോടെ ലഹരി തേടി വീട് പൂട്ടി പുറത്തിറങ്ങും; കുട്ടികളെ തനിച്ചാക്കി യുവതിയെയും നിർബന്ധിച്ച് കാറിൽ കയറ്റും; രാത്രികാല പട്രോളിംഗിനിടെ പലവട്ടം പൊലീസിന്റെ കണ്ണിൽ പെട്ടെങ്കിലും ദമ്പതികളെന്ന ആനുകൂല്യത്തിൽ രക്ഷപ്പെട്ടു; നഗരത്തിലെ ബാർഹോട്ടലിൽ പതിവുകാരായ ഇരുവരും മടങ്ങിയെത്തുക പുലർച്ചെ; തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ അരുൺ ആനന്ദിന് ലഹരിമാഫിയയുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്

രാത്രി 11 മണിയോടെ ലഹരി തേടി വീട് പൂട്ടി പുറത്തിറങ്ങും; കുട്ടികളെ തനിച്ചാക്കി യുവതിയെയും നിർബന്ധിച്ച് കാറിൽ കയറ്റും; രാത്രികാല പട്രോളിംഗിനിടെ പലവട്ടം പൊലീസിന്റെ കണ്ണിൽ പെട്ടെങ്കിലും ദമ്പതികളെന്ന ആനുകൂല്യത്തിൽ രക്ഷപ്പെട്ടു; നഗരത്തിലെ ബാർഹോട്ടലിൽ പതിവുകാരായ ഇരുവരും മടങ്ങിയെത്തുക പുലർച്ചെ; തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ അരുൺ ആനന്ദിന് ലഹരിമാഫിയയുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: തൊടുപുഴ കുമാരമംഗത്ത് 7 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണെന്ന് മാത്രമല്ല, ലഹരി-മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാളുമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. എട്ടുമാസമായി തിരുവനന്തപുരം സ്വദേശിയായ അരുൺ യുവതിക്കും കുട്ടികൾക്കും ഒപ്പം കഴിയുകയായിരുന്നു. സ്ഥിരമായി മദ്യവും മറ്റുലഹരി വസ്തുക്കളും ഉപയോഗിച്ചിരുന്ന ഇയാൾ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. ലഹരിയുടെ ഉല്ലാസത്തിൽ ഒന്നിനെയും കൂസാതെയായിരുന്നു ഇയാളുടെ നടപ്പ്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ പൊലീസിനോട് തട്ടിക്കയറിയതും മദ്യലഹരിയിലായിരുന്നു.

രാത്രികാലങ്ങളിൽ ഇയാൾ കുട്ടികളെ വീട്ടിൽ തനിച്ചാക്കി യുവതിക്കൊപ്പം കാറിൽ കറങ്ങാൻ പോകുമായിരുന്നുവെന്നും വിവരം കിട്ടിയിട്ടുണ്ട്. വീട് പൂട്ടിയ ശേഷം രാത്രി 11 മണിയോടെ യുവതിക്കൊപ്പം ഇയാൾ പുറത്തുപോകും. പുലർച്ചെ 5 മണിയോടെ വീട്ടിൽ മടങ്ങിയെത്തുമ്പോഴേക്കും പൂർണമായും മദ്യലഹരിയിലായിരിക്കും അരുൺ. പൊലീസിനെ പേടിച്ച് യുവതിയായിരിക്കും ഡ്രൈവ ചെയ്യുക. രാത്രികാല പട്രോളിംഗിനിടെ പലപ്പോഴും ഇവരെ പൊലീസ് താക്കീത് ചെയ്ത് വിടാറുണ്ടായിരുന്നു. മദ്യലഹരിയിലായിരിക്കെ യുവതിയെ ഡ്രൈവിംഗിന് നിയോഗിച്ചത് പോലെ ലഹരിവസ്തുക്കൾ കൈമാറുന്നതിനും മറയാക്കിയോ എന്ന് സംശയമുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള അരുൺ ആനന്ദിന് ലഹരി മാഫിയ സംഘങ്ങളുമായി അടുത്തബന്ധമുണ്ടായിരുന്നുതാനും. ഇയാളുടെ കാറിനുള്ളിൽ നിന്നു സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതും സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നു. അരുണും യുവതിയും നഗരത്തിലെ ഒരു ബാർ ഹോട്ടലിൽ രാത്രികാലങ്ങളിൽ സ്ഥിരമായി എത്തിയിരുന്നു. ഇവിടെ വച്ച് പലതവണ വഴക്കിട്ടിരുന്നു. ഒരിക്കൽ, അരുൺ യുവതിയുടെ കരണത്തടിച്ച വിവരവും പൊലീസിനു ലഭിച്ചു.

കാറിനുള്ളിൽ നിന്നു പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയിൽ നിന്നു 2 വലിയ പ്രഷർ കുക്കറും ബക്കറ്റും പാറക്കല്ലുകളും കണ്ടെടുത്തതാണ് സംശയത്തിന് കാരണം്.. കാറിനുള്ളിൽ കണ്ടെത്തിയ രക്തക്കറ ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണു കാർ. തൊടുപുഴയിൽ അരുൺ ആനന്ദുമായി അടുപ്പം പുലർത്തിയിരുന്നവരും നിരീക്ഷണത്തിലാണ്. തൊടുപുഴ മേഖലയിലെ ഒരു സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമയുമായി അരുൺ അടുത്ത ബന്ധം പുലർത്തിയിരുന്നതായി വിവരം ലഭിച്ചു. ഇയാളുമൊത്ത് അരുൺ പതിവായി മദ്യപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇയാളുമായി അരുണിന് പണമിടപാടുകളുണ്ടായിരുന്നതായും തെളിവു ലഭിച്ചു.

ഇയാൾക്കെതിരെ കൊലക്കേസും ഉണ്ടായിരുന്നു. 2008ൽ വിജയരാഘവൻ എന്നയാളെ കൊന്ന കേസിലെ ആറാം പ്രതിയായിരുന്നു അരുൺ്. ഈ കേസിൽ ഇയാളെ കുറ്റ വിമുക്തനാക്കിയിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളും ഉണ്ട്. പിതാവ് ആനന്ദ് ഫെഡറൽ ബാങ്കിൽ ജീവനക്കാരനായിരുന്നു. അനന്ദ് മരിച്ചപ്പോൾ ആശ്രിത നിയമനം പ്രകാരം അരുണിന് ബാങ്ക് ജോലി നൽകി. പിന്നീട് ജോലി രാജിവച്ച് താൻ ബിസ്സനസ്സിലേയ്ക്ക് തിരിയുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള അജാന ബാഹുവാണ് അരുൺ. കാൽപാദത്തിന് ഏകദേശം 12 ഇഞ്ച് വലിപ്പമുണ്ട്. മദ്യപിച്ചാൽ അക്രമം പതിവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP