Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉടമ്പന്നൂരിലെ ഭാര്യ വീട്ടിൽ മരിച്ച മകന്റെ മൃതദേഹം അന്നു തന്നെ എന്റെ വീട്ടിൽ എത്തിച്ചു; അന്നും പിറ്റേന്നും അരുൺ ഒപ്പമുണ്ടായിരുന്നു; മരണത്തിന്റെ മൂന്നാം നാൾ അരുണിന്റെ കൂടെ എന്നെ കെട്ടിച്ചയയ്ക്കണം എന്നാവശ്യപ്പെട്ടു; കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു; തൊടുപുഴയിൽ ക്രൂരമായ പീഡനത്തിനിരയായി ജീവനു വേണ്ടി പോരാടുന്ന കുട്ടിയുടെ മുത്തച്ഛന് പറയാനുള്ള ഞെട്ടിക്കുന്ന അനുഭവങ്ങൾ

ഉടമ്പന്നൂരിലെ ഭാര്യ വീട്ടിൽ മരിച്ച മകന്റെ മൃതദേഹം അന്നു തന്നെ എന്റെ വീട്ടിൽ എത്തിച്ചു; അന്നും പിറ്റേന്നും അരുൺ ഒപ്പമുണ്ടായിരുന്നു; മരണത്തിന്റെ മൂന്നാം നാൾ അരുണിന്റെ കൂടെ എന്നെ കെട്ടിച്ചയയ്ക്കണം എന്നാവശ്യപ്പെട്ടു; കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു; തൊടുപുഴയിൽ ക്രൂരമായ പീഡനത്തിനിരയായി ജീവനു വേണ്ടി പോരാടുന്ന കുട്ടിയുടെ മുത്തച്ഛന് പറയാനുള്ള ഞെട്ടിക്കുന്ന അനുഭവങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിൽ ആക്രമണത്തിനിരയായ ഏഴുവയസ്സുകാരന്റെ നില അതിഗുരുതരമായിത്തന്നെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന കുട്ടിയെ ഞായറാഴ്ച രാവിലെയും ഡോക്ടർ പരിശോധിച്ചു. അതിനിടെ കേസിനെ ആകെ ആശക്കുഴപ്പത്തിലാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹതകാണുകയാണ് വീട്ടുകാർ. അരുൺ ആനന്ദും അക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മയും അടുത്തതിനെ ചൊല്ലിയാണ് അഭ്യൂഹങ്ങൾ. നല്ല ആരോഗ്യമുണ്ടായിരുന്ന മകന് എങ്ങനെ ഹൃദയാഘാതം വന്നുവെന്ന് വീട്ടുകാർക്ക് ഇനിയും എത്തും പിടിയുമില്ല. മകൻ മരിച്ച് മൂന്നാം നാൾ മരുമകൾക്ക് അരുണിനെ കെട്ടണമെന്ന ആഗ്രഹമുണ്ടായതിലും പിടിത്തമില്ല. എന്നാൽ ഭർത്താവ് മരിച്ച ശേഷമാണ് താൻ അരുണുമായി അടുത്തതെന്നാണ് പൊലീസിന് യുവതി നൽകിയ മൊഴി. അങ്ങനെ സർവ്വത്ര ദുരൂഹതയിലേക്ക് പോവുകയാണ് കേസ് അന്വേഷണം. പരിക്കേറ്റ് ചികിൽസയിലുള്ള കുട്ടിയുടെ അച്ഛന്റെ അച്ഛന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തൻകോട് സ്വദേശിയായ അരുൺ.

മകൻ ബിജു മരിച്ച് മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകൾ ആവശ്യപ്പെട്ടതായി കുട്ടിയുടെ മുത്തച്ഛനായ് തിരുവനന്തപുരം സ്വദേശി പറഞ്ഞു. 2018 മെയ്‌ 23നു ഹൃദയാഘാതത്തെ തുടർന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടിൽ വച്ചാണ് മകൻ മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. അന്നു തന്നെ അരുൺ ആനന്ദ് വീട്ടിലെത്തി. മരുമകളെ കണ്ടു സംസാരിച്ചു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകൾ തന്നോട് പറഞ്ഞതായി കുട്ടിയുടെ മുത്തച്ഛൻ പറയുന്നു. ''ബിജുവിനോട് അരുൺ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വർഷം മുൻപു അരുണും ബിജുവും വഴക്കിട്ടിരുന്നു. പിന്നീട് ഇവർ തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നില്ല.'' ''ബിജുവിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഫോണിൽ ഞങ്ങളോട് സംസാരിച്ചു. വർക്ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നു എന്നും വർക്ഷോപ്പിൽ നിന്നു നല്ല വരുമാനമുണ്ടെന്നും പറഞ്ഞു. മെക്കാനിക്കൽ എൻജിനീയറായിരുന്നു മകൻ.'' അരുൺ എങ്ങനെ യുവതിയുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ബിജുവിന്റെ മരണശേഷമാണ് അരുൺ ആനന്ദിനെ പരിചയപ്പെട്ടതെന്നും സ്‌നേഹത്തിലായതെന്നുമാണ് യുവതി പൊലീസിനു നൽകിയ മൊഴി. കുട്ടിയുടെ അച്ഛന്റെ മരണത്തിൽ കുടുംബാംഗങ്ങൾ ദുരൂഹത ആരോപിക്കുന്നതിനാൽ ഇക്കാര്യത്തിലും അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്‌പി. കെ.പി. ജോസ് പറഞ്ഞു.

അതുകൊണ്ട് തന്നെ പൊലീസിനും സംശയങ്ങൾ ഏറെയുണ്ട്. ആശുപത്രിയിൽ ചികിൽസയിലുള്ള കുട്ടിക്ക് ഏഴുവയസ്സായി. അതുകൊണ്ട് തന്നെ ഈ കുട്ടിക്ക് ജീവിതത്തിലേക്ക ്തിരിച്ചുവരാൻ കഴിഞ്ഞാൽ പൊലീസിന് കാര്യങ്ങൾ കൂടതൽ മനസ്സിലാക്കാൻ കഴിയും. ഏതായാലും ബിജുവിന്റെ മരണവും പൊലീസ് അന്വേഷിക്കുനനുണ്ട്. കുട്ടിയുടെ നില അതിഗുരുതരമായിത്തന്നെ തുടരുന്നത് ആശങ്ക കൂട്ടുന്നുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന കുട്ടിയെ ഞായറാഴ്ച രാവിലെയും ഡോക്ടർ പരിശോധിച്ചു. രാവിലെ ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങിയതായി കുട്ടിയെ ചികിത്സിക്കുന്ന ഡോ. ജി. ശ്രീകുമാർ പറഞ്ഞു. മരുന്നുകളുടെ സഹായത്തോടെ ശരീരത്തിലെ മറ്റവയവങ്ങൾ പ്രവർത്തിക്കുമ്പോഴും തലച്ചോറിന്റെ പ്രവർത്തനം നിലച്ചനിലയിലാണ്. ഹൃദയത്തിന്റെ പ്രവർത്തനവും മന്ദീഭവിച്ചിട്ടുണ്ട്. രക്തസമ്മർദം താരതമ്യേന കുറവാണെന്നും ഡോക്ടർ പറഞ്ഞു. ഇതാണ് ആശങ്ക കൂട്ടുന്നത്.

നിലവിലെ മരുന്നുകൾ തുടരുന്നതോടൊപ്പം കൊടുക്കുന്ന ആഹാരത്തോട് ശരീരം പ്രതികരിക്കുന്നുണ്ടെങ്കിൽ ദ്രവരൂപത്തിലുള്ള ഭക്ഷണവും തുടരും. കുട്ടിക്ക് ശ്വാസകോശത്തിനും ശരീരത്തിന്റെ പലഭാഗത്തും മർദനംമൂലം ക്ഷതമേറ്റിരുന്നു. കോട്ടയത്തുനിന്ന് വെള്ളിയാഴ്ച എത്തിയ മെഡിക്കൽസംഘം കുട്ടിയെ പരിശോധിച്ച് ശനിയാഴ്ചതന്നെ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അവസ്ഥ നേരിട്ടറിയാൻ ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ആർ.ഡി.ഒ. എംപി. വിനോദ് എന്നിവർ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തി. കൂടുതൽ ചികിത്സ ആവശ്യമുണ്ടോ എന്നറിയാൻകൂടിയായിരുന്നു സന്ദർശനമെന്ന് കളക്ടർ പറഞ്ഞു. ചികിത്സ തൃപ്തികരമാണെന്ന് ന്യൂറോ സർജൻ ഡോ. ശ്രീകുമാറുമായി ചർച്ച ചെയ്തശേഷം കളക്ടർ പറഞ്ഞു. പിന്നീട് കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചശേഷം മൂന്നരയോടെ കളക്ടർ മടങ്ങി.

കുട്ടിയെ ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി കോലഞ്ചേരി ആശുപത്രിയിൽ സന്ദർശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിനും കമ്മിറ്റിയംഗം അഡ്വ. എസ്. കൃഷ്ണകുമാറും ആശുപത്രിയിലെത്തി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞിനെ കണ്ടത്. ആശുപത്രിയിലുള്ള അമ്മയോടും അമ്മൂമ്മയോടും ഇവർ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. ഇളയകുട്ടി വല്ല്യമ്മയുടെ സംരക്ഷണയിലാണ്.

അരുൺ ആനന്ദ് തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ അടുപ്പക്കാരനെന്നാണ് റിപ്പോർട്ട്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുായി അടുത്ത ബന്ധം പുലർത്തിയിരുന്ന അരുൺ കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണെന്നും പോലസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾക്കിടയിൽ കോബ്ര എന്ന വിളിപ്പേരിലായിരുന്നു അരുൺ അറിയപ്പെട്ടിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അരുണിന്റെ അച്ഛൻ സർവീസിലിരിക്കേ മരണപ്പെട്ടതിനെത്തുടർന്ന് ആശ്രിത നിയമനത്തിൽ ഇയാൾ ഒരു വർഷം ജോലി ചെയ്തിരുന്നു. ഇയാളുടെ അമ്മയും ബാങ്ക് ജീവനക്കാരിയായിരുന്ന.ു സഹോദരൻ സൈനികനാണ്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അരുൺ ഒരു കുപ്രസിദ്ധ ഗുണ്ടയുമായി ചേർന്ന് മണൽകടത്ത് ആരംഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുഖലോലുപതയിൽ മുഴുകിയ അരുൺ പണത്തിനായി ലഹരികടത്തിലും ഏർപ്പെട്ടിരുന്നു. നഗരത്തിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകളിൽ അരുൺ പ്രതിയാണ്. ഇയാൾക്കെതിരെ മറ്റു ജില്ലകളിലും കേസുകളുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ സ്ത്രീകളോടും കുട്ടികളോടും എന്തും കാണിക്കുന്ന പ്രകൃതക്കാരനാണ് അരുണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. വാഹനത്തിൽ സദാസമയവും മദ്യവും കഞ്ചാവും കൊണ്ടുനടക്കുകയും ചെയ്തിരുന്നു. വധശ്രമം, അടിപിടി, പണംതട്ടൽ, ഭീഷണി തുടങ്ങിയ സംഭവങ്ങൾ പതിവാക്കിയിരുന്ന അരുൺ ആനന്ദ് ശത്രുത തോന്നുന്നവരെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അരുൺ ആനന്ദിനെ ശനി രാത്രി മുട്ടം ജില്ലാ ജയിലിലാക്കി. വയറുവേദനയെന്ന് അറിയിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കിയശേഷം തിരികെ ജയിലിലെത്തിച്ചു. കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ഇന്ന് അപേക്ഷ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP