Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഒളിച്ചോടിയെത്തിയ കാമുകിയുമായി കഴിയവേ പണത്തിന് ആവശ്യം ഏറി; വെൽഡിങ് ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം ഒന്നിനും തികയാതെ വന്നു; എങ്ങനെയും കുറച്ചു പണമുണ്ടാക്കി മറ്റെവിടെയെങ്കിലും പോയി കഴിയാൻ ബാങ്ക് കവർച്ച; ഒടുവിൽ പിടിവീണത് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കൂടെ കൂടിയ യുവതിയുടെ വാടക വീട്ടിൽ നിന്നും; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓച്ചിറ ശാഖയിലെ മോഷ്ടാവ് കൃഷ്ണപുരത്തുകാരൻ അരുൺ; ആരും സംശയിക്കാത്ത പ്രതിയെ പൊലീസ് പൊക്കിയത് ഇങ്ങനെ

ഒളിച്ചോടിയെത്തിയ കാമുകിയുമായി കഴിയവേ പണത്തിന് ആവശ്യം ഏറി; വെൽഡിങ് ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം ഒന്നിനും തികയാതെ വന്നു; എങ്ങനെയും കുറച്ചു പണമുണ്ടാക്കി മറ്റെവിടെയെങ്കിലും പോയി കഴിയാൻ ബാങ്ക് കവർച്ച; ഒടുവിൽ പിടിവീണത് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കൂടെ കൂടിയ യുവതിയുടെ വാടക വീട്ടിൽ നിന്നും; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓച്ചിറ ശാഖയിലെ മോഷ്ടാവ് കൃഷ്ണപുരത്തുകാരൻ അരുൺ; ആരും സംശയിക്കാത്ത പ്രതിയെ പൊലീസ് പൊക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഒളിച്ചോടിയെത്തിയ കാമുകിയുമായി കഴിയവേ പണത്തിന് ആവശ്യം ഏറി. വെൽഡിങ് ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒന്നിനും തികയാതെ വന്നു. എങ്ങനെയും കുറച്ചു പണമുണ്ടാക്കി മറ്റെവിടെയെങ്കിലും പോയി കഴിയണം. അങ്ങനെയാണ് ബാങ്ക് കവർച്ച എന്ന തീരുമാനത്തിൽ എത്തിപ്പെട്ടത് എന്നാണ് ഓച്ചിറയിൽ ബാങ്ക്കവർച്ചാ ശ്രമം നടത്തിയ പ്രതി പൊലീസിനോട് പറഞ്ഞത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓച്ചിറ ശാഖയിൽ തിങ്കളാഴ്ച പുലർച്ചെ 2.40ന് കവർച്ചാശ്രമം നടത്തിയ കൃഷ്ണപുരം വയലിൽ പുത്തൻവീട്ടിൽ അരുണിനെയാണ് (25) ഓച്ചിറ സിഐ ആർ.പ്രകാശും സംഘവും അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പൊലീസിന് ലഭ്യമായത്.

Stories you may Like

അരുണിന്റെ കാമുകി കണ്ണൂർ സ്വദേശിനിയായ യുവതി കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് അരുണിനെ പിടികൂടിയത്. എസ്‌ഐമാരായ നൗഫൽ, അഷറഫ്, പത്മകുമാർ, റോബി, എഎസ്ഐമാരായ സുമേഷ്, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വെൽഡിങ്, നിർമ്മാണ തൊഴിലാളിയായ അരുൺ ഒരാഴ്ച മുൻപ് വരെ ജോലിക്ക് പോയിരുന്നു. കണ്ണൂർ സ്വദേശിനിയായ യുവതി രണ്ടു മാസം മുൻപാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കൃഷ്ണപുരത്ത് അരുണിനൊപ്പം താമസം തുടങ്ങിയത്.

കവർച്ചാശ്രമം നടത്തിയ ബാങ്കിൽ ഒരാഴ്ച മുൻപ് യുവതിക്കൊപ്പം എത്തി അരുൺ എത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെത്തുന്നതിന് മുൻപ് കായംകുളത്തെ ബാങ്കുകളിലും ഓച്ചിറയിലെ മറ്റു ബാങ്കുകളിലും അരുൺ എത്തിയിരുന്നു. ബാങ്ക് ലോണിനെ പറ്റി അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇയാളും കാമുകിയും ബാങ്കുകളിൽ സന്ദർശനം നടത്തിയത്. കാമുകി ലോണിനെ പറ്റിയുള്ള വിവരങ്ങൾ തിരക്കുമ്പോൾ അരുൺ ബാങ്കിനുള്ളിലെ കാര്യങ്ങൾ നിരീക്ഷിക്കും. അങ്ങനെയാണ് ഓച്ചിറയിലെ സൗത്ത് ഇന്ത്യൻ ബാങ്കിലും എത്തിയത്.

ബാങ്കിനുള്ളിൽ നിരീക്ഷിച്ചപ്പോൾ ജനാലകളിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് മനസ്സിലായി. കൂടാതെ ജനാല കമ്പി വളച്ച് കയറാൻ കഴിയുമെന്നും മനസ്സിലായി. തുടർന്നാണ് ഇവിടം മോഷണത്തിനായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. അങ്ങനെ തിങ്കളാഴ്ച പുലർച്ചെ എത്തിയ അരുൺ ബാങ്കിന്റെ പുറകു വശത്തുള്ള ജനാലയുടെ കമ്പി വളച്ച് അകത്ത് കടക്കുകയായിരുന്നു. വെൽഡിങ് തൊഴിലാളിയായതിനാൽ നിസാരമായി ഇത് ചെയ്യാനായി.

അകത്ത് കടന്നയുടൻ സിസിടിവി ദൃശ്യങ്ങൾ മറക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ ബാങ്കിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൊച്ചിയിലെ പ്രധാന ഓഫീസിലെ സിസിടിവി നിരീക്ഷകർ കാണുന്നുണ്ടായിരുന്നു. മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ സ്ട്രോങ് റൂം തുറക്കാൻ ശ്രമിക്കുന്നതിനിടെ അവിടെ നിന്നും ബാങ്കിലെ അലാറം മുഴക്കുകയും ബാങ്ക് മാനേജരെ വിവരം അറിയിക്കുകയും ചെയ്തു.

അലാറം മുഴങ്ങുന്നത് കേട്ട് സമീപത്തെ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ ഓടിയെത്തുകയും അലാറം മുഴങ്ങിന്ന വിവരം ഓച്ചിറ പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസ് പാഞ്ഞെത്തിയപ്പോഴേക്കും അരുൺ ബാങ്കിനുള്ളിൽ നിന്നും രക്ഷപെട്ടിരുന്നു. അപ്പോഴേക്കും മോനേജരും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനൽ കമ്പി വഴി മോഷ്ടാവ് കയറി എന്ന് മനസ്സിലായത്. അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. പൊലീസ് പരിശോധനയിൽ മൊബൈൽ ഫോണും ഹാസ്‌കോ ബ്ലേഡും കണ്ടെത്തി.

ബാങ്കിൽ നേരം പുലരും വരെ പൊലീസ് കാവൽ ഏർപ്പെടുത്തിയശേഷം രാവിലെ തന്നെ ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പൊലീസ് കാമുകിയുടെ കൃഷ്ണപുരത്തെ വാടക വീട് കണ്ടെത്തി. ഈ വീടിനു സമീപം 4 മണിക്കൂർ പൊലീസ് വേഷം മാറി കാത്തിരുന്നാണ് അരുണിനെ കസ്റ്റഡിലെടുത്തത്. അരുൺ ഉപേക്ഷിച്ച കയ്യുറ, മുഖം മൂടി, ചുറ്റിക, ബൈക്ക് എന്നിവയും പൊലീസ് കണ്ടെത്തി. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ സിറ്റി പൊലീസ് കമ്മിഷണർ അഭിനന്ദിച്ചു.

24 മണിക്കൂറിനുള്ളിലാണ് ഓച്ചിറ സിഐ ആർ.പ്രകാശും സംഘവും അരുണിനെ വലയിലാക്കിയത് . ക്രിമിനൽ പശ്ചാത്തലമില്ലാത്ത അരുൺ മോഷണം നടത്താൻ ശ്രമിച്ച കാര്യം വിട്ടുകാരും നാട്ടുകാരും ആദ്യം വിശ്വസിച്ചില്ല. അരുണിന്റെ താവളം കണ്ടെത്തുന്നതിനായി കാമുകിയെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് ആദ്യം ശേഖരിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ കോളുകൾ നിരീക്ഷിച്ചു. ഇതിന് ശേഷമായിരുന്നു അറസ്റ്റ്. കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP