Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

വശീകരിച്ച് വലയിൽ വീഴ്‌ത്തുക 20 വയസിൽ താഴെ പ്രായമുള്ള സുന്ദരികളെ; കുമ്പള മുതൽ ബെംഗളൂരു വരെ നിരവധി യുവതികളെ പാട്ടിലാക്കി പ്രണയം നടിച്ച് വിവാഹവാഗ്ദാനവും പീഡനവും; ആവശ്യം കഴിഞ്ഞാൽ തഞ്ചത്തിൽ യുവതികളുടെ ആഭരണങ്ങളുമായി മുങ്ങൽ; വിവാഹ തട്ടിപ്പുവീരന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും

വശീകരിച്ച് വലയിൽ വീഴ്‌ത്തുക 20 വയസിൽ താഴെ പ്രായമുള്ള സുന്ദരികളെ; കുമ്പള മുതൽ ബെംഗളൂരു വരെ നിരവധി യുവതികളെ പാട്ടിലാക്കി പ്രണയം നടിച്ച് വിവാഹവാഗ്ദാനവും പീഡനവും; ആവശ്യം കഴിഞ്ഞാൽ തഞ്ചത്തിൽ യുവതികളുടെ ആഭരണങ്ങളുമായി മുങ്ങൽ;  വിവാഹ തട്ടിപ്പുവീരന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും

അഡ്വ.പി.നാഗ് രാജ്


തിരുവനന്തപുരം: പെൺകുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ച ശേഷം ആഭരണം തട്ടിയെടുത്ത് മുങ്ങിയ കേസിൽ പ്രതിയായ കാസർകോട് കുമ്പള സ്വദേശി ബാവ പ്രശാന്ത് എന്ന് വിളിക്കുന്ന ലോകേഷിനെതിരെ തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. നവംബർ 17 നകം ഇയാളെ അറസ്റ്റ് ചെയ്യാനും ഇയാളുടെ സ്ഥാവര - ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടും വില്ലേജ് ഓഫീസറോടും ഉത്തരവിട്ടു.

ഒരു കുട്ടിയുടെ പിതാവും രണ്ടു പെൺകുട്ടികളെ വിവാഹം കഴിച്ചിട്ടുള്ളയാളുമാണ് ലോകേഷ്. 11 വർഷം മുമ്പ് കുമ്പള സ്വദേശിയായ യുവതിയെ ഇയാൾ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിൽ ഒരാൺകുട്ടിയുമുണ്ട്. ഇതിനിടെ നാലു വർഷം മുമ്പ് കുമ്പള സ്വദേശിയായ യുവതിയെ ഉപേക്ഷിച്ച് എറണാകുളത്ത് വച്ച് പരിചയപ്പെട്ട റാന്നി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു.തുടർന്ന് റാന്നിയിലും പിന്നീട് തിരുവനന്തപുരത്തെ മണക്കാട്ടും ആയിരുന്നു താമസം. ഈ കാലത്ത് ഇയാൾ കിഴക്കേകോട്ടയിലെ ഒരു ജ്യൂസ് കടയിൽ ജോലി നോക്കി വരികയായിരുന്നു. അങ്ങനെ ജ്യൂസ് കടയ്ക്ക് എതിരെയുള്ള ഹോട്ടലിലെ ജീവനക്കാരിയായ കോട്ടയ്ക്കകം സ്വദേശിയായ 20കാരിയുമായി പ്രണയത്തിലായി. ഒരു മാസം മുമ്പ് ഹോട്ടൽ ജീവനക്കാരിയായ യുവതിയുമായി ആദ്യം ബാംഗ്‌ളൂരിലേക്കും പിന്നീട് എറണാകുളത്തേക്കും കടന്നു. ഇവിടങ്ങളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു.

വിവരമറിഞ്ഞ് റാന്നി സ്വദേശിയായ യുവതി ഫോർട്ട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കാസർഗോഡ് ജില്ലയിൽ അന്വേഷണം നടത്തുന്നത് മണത്തറിഞ്ഞ ലോകേഷ്, ഒപ്പമുള്ള യുവതിയെ എറണാകുളത്തെ ലോഡ്ജിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പെൺകുട്ടിയുടെ നാലു പവൻ ആഭരണങ്ങളും കൈക്കലാക്കിയാണ് ഇയാൾ കടന്നത്. കാസർഗോഡ് കുമ്പളയിൽ ഇയാൾ മറ്റൊരു യുവതിയുമായും പ്രണയത്തിലായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. 20 വയസ്സിൽ താഴെ പ്രായമുള്ള സുന്ദരികളായ യുവതികളെയാണ് ഇയാൾ വശീകരിച്ച് വലയിൽ വീഴ്‌ത്തിയിരുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420 (വിശ്വാസ വഞ്ചന) , 494 ( ഭാര്യ ജീവിച്ചിരിക്കുമ്പോൾ വീണ്ടും വിവാഹം കഴിക്കൽ) , 495 ( പിന്നീട് വിവാഹം കഴിച്ചയാളിൽ നിന്ന് മുൻവിവാഹം ഒളിച്ചു വയ്ക്കൽ) , 496 ( നിയമാനുസൃതമായ വിവാഹം കൂടാതെ വഞ്ചനാപൂർവ്വകമായി വിവാഹച്ചടങ്ങ് നിർവഹിക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഫോർട്ട് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP