Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് വർഷത്തിനിടെ വീട്ടുജോലിക്കാരി മോഷ്ടിച്ചത് നൂറ് സ്വർണ്ണ നാണയങ്ങളും 30 ഗ്രാം വജ്രവും; ആഭരണങ്ങൾ വിറ്റ് ഒരു വീട് വാങ്ങി; വൻ തുകകളുടെ ഇടപാടുകൾ തെളിവായി; ഐശ്വര്യ രജനികാന്തിന്റ ആഭരണം മോഷ്ടിച്ച കേസിൽ പിടിയിലായത് വീട്ടിൽ 18 വർഷമായി ജോലി ചെയ്തിരുന്ന യുവതി

നാല് വർഷത്തിനിടെ വീട്ടുജോലിക്കാരി മോഷ്ടിച്ചത് നൂറ് സ്വർണ്ണ നാണയങ്ങളും 30 ഗ്രാം വജ്രവും; ആഭരണങ്ങൾ വിറ്റ് ഒരു വീട് വാങ്ങി; വൻ തുകകളുടെ ഇടപാടുകൾ തെളിവായി;  ഐശ്വര്യ രജനികാന്തിന്റ ആഭരണം മോഷ്ടിച്ച കേസിൽ പിടിയിലായത് വീട്ടിൽ 18 വർഷമായി ജോലി ചെയ്തിരുന്ന യുവതി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്ന് വീട്ടുജോലിക്കാരിയും ഡ്രൈവറും ചേർന്ന് മോഷ്ടിച്ചത് 100 സ്വർണ്ണ നാണയങ്ങളും 30 ഗ്രാമിന്റെ വജ്രാഭരണങ്ങളും 4 കിലോഗ്രാം വെള്ളിയുമെന്ന് കേസ് അന്വേഷിച്ച തേനാംപേട്ട് പൊലീസ്. ഐശ്വര്യയുടെ വീട്ടിൽ 18 വർഷമായി ജോലി ചെയ്യുന്ന ഈശ്വരി, ഡ്രൈവർ വെങ്കടേശൻ എന്നിവരാണ് കേസിൽ പിടിയിലായത്.

ഈശ്വരിയുടെയും (40) ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ പലപ്പോഴായി നടന്ന വൻ തുകകളുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്. കഴിഞ്ഞ 18 വർഷമായി ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ഈശ്വരി ഡ്രൈവർ വെങ്കിടേശന്റെ സഹായത്തോടെ ലോക്കറിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

വീടിന്റെ മുക്കും മൂലയും പരിചിതമായിരുന്ന ഈശ്വരിക്ക് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത് എവിടെയെന്നതും കൃത്യമായി അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റ് ഒരു വീട് വാങ്ങുകയാണ് അവർ ചെയ്തതെന്നും പൊലീസ് അറിയിക്കുന്നു. വീട് വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ഈശ്വരിയുടെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നാല് വർഷത്തിനിടെ പല തവണകളായാണ് ഈശ്വരി മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഐശ്വര്യ പൊലീസിന് നൽകിയ വിവരമനുസരിച്ച് 2019 ൽ നടന്ന അനുജത്തി സൗന്ദര്യയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് അവസാനമായി ആഭരണങ്ങൾ ധരിച്ചത്. പിന്നീട് അവ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഈ ലോക്കർ പലയിടങ്ങളിലേക്ക് ഇക്കാലയളവിൽ മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 10 ന് ലോക്കർ തുറന്നപ്പോൾ, 18 വർഷമായി വാങ്ങി സൂക്ഷിച്ച ആഭരണങ്ങളിൽ ചിലത് നഷ്ടപ്പെട്ടതായി കണ്ടെത്തി. ഡയമണ്ട് സെറ്റുകൾ, പരമ്പരാഗത സ്വർണാഭരണങ്ങൾ, നവരത്നം സെറ്റുകൾ, വളകൾ, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവൻ സ്വർണം എന്നിവ മോഷണം പോയെന്നാണ് ഐശ്വര്യ പരാതി നൽകിയത്. വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി എന്നിവരെയും ഡ്രൈവർ വെങ്കിടിനെയും സംശയമുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.

മുൻ ഭർത്താവ് ധനുഷിന്റെയും അച്ഛൻ രജനികാന്തിന്റെയുമൊക്കെ വീടുകളിൽ ഐശ്വര്യ ഈ ലോക്കർ സൂക്ഷിച്ചിട്ടുണ്ട്. അതേസമയം ലോക്കറിന്റെ താക്കോൽ എപ്പോഴും ഐശ്വര്യ തന്റെ ഫ്‌ളാറ്റിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. താൻ തന്റെ പുതിയ ചിത്രം ലാൽ സലാമിന്റെ തിരക്കുകളിൽ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് ഐശ്വര്യയുടെ വിലയിരുത്തൽ. ഐപിസി 381 പ്രകാരമുള്ള കേസ് ആണ് തേനാംപേട്ട് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP