Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥിയെയും അമ്മയെയും നടുറോഡിലിട്ട് മർദ്ദിച്ച സംഭവം; ഒരു മാസത്തിന് ശേഷം ഗുണ്ടാ നേതാവിനെ പിടികൂടി പൊലീസ്; മർദ്ദനമേറ്റത് നാലുമക്ക് സ്വദേശികളായ വിദ്യാർത്ഥിക്കും അമ്മയ്ക്കും

വിദ്യാർത്ഥിയെയും അമ്മയെയും നടുറോഡിലിട്ട് മർദ്ദിച്ച സംഭവം; ഒരു മാസത്തിന് ശേഷം ഗുണ്ടാ നേതാവിനെ പിടികൂടി പൊലീസ്; മർദ്ദനമേറ്റത് നാലുമക്ക് സ്വദേശികളായ വിദ്യാർത്ഥിക്കും അമ്മയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചിതറയിൽ പ്ലസ് ടു വിദ്യാർത്ഥിയെയും അമ്മയെയും നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ ഗുണ്ടാ നേതാവ് അറസ്റ്റിൽ. വധശ്രമ കേസുകളിലടക്കം പ്രതിയായ കൊട്ടോടി നിസാമിനെ ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം പതിനേഴിനാണ് നാലുമുക്ക് സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിക്ക് നടുറോഡിൽ മർദനമേറ്റത്. ഗുണ്ടാ നേതാവായ കൊട്ടോടി നിസാമും മറ്റ് രണ്ട് പേരും ചേർന്ന് വിദ്യാർത്ഥിയെ മർദ്ദിക്കുന്നതു കണ്ട് തടസം പിടിക്കാനെത്തിയ കുട്ടിയുടെ അമ്മയെയും അക്രമികൾ മർദ്ദിച്ചു. ഈ സംഭവത്തിനു ശേഷം ഒളിവിൽ പോയ നിസാമിനായി പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. ഒളിവിലായിരുന്ന നിസാം കഴിഞ്ഞ ദിവസം നാട്ടിലെത്തി. ഇക്കാര്യമറിഞ്ഞ പൊലീസ് മഫ്തിയിൽ പിന്തുടർന്നു.

തലവരമ്പ് ജംഗ്ഷനിൽ നാട്ടുകാരിൽ ചിലരെ അസഭ്യം പറയുന്നതിനിടെ പൊലീസ് നിസാമിനെ പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിസാമിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തകനെ മർദ്ദിക്കാൻ നിസാമിന്റെ കൂട്ടാളി അമ്പു എന്ന വിഷ്ണുവും ശ്രമിച്ചു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് നിസാമിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP