Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വലയിൽ വീഴ്‌ത്തുന്നത് കോളേജ് വിദ്യാർത്ഥികളായ യുവതി യുവാക്കളെ മാത്രം; വിൽപ്പനയും കറക്കവും ആഡംബര കാറിലും; ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ ചമഞ്ഞും വിൽപ്പന; ഇടപാടുകാർക്ക് കൈമാറുന്നത് മാനസിക വിഭ്രാന്തിയുള്ളവർക്ക് നൽകുന്ന നൈട്രോസെപാം ഗുളികകൾ; ഓപ്പറേഷൻ വിശുദ്ധിയിൽ അറസ്റ്റിലായത് `മാഡ് മാക്‌സ്` എന്ന മൂവർസംഘം; തമിഴ്‌നാട് ബാംഗ്ലൂർ ലഹരിമാഫിയയുമായി അടുത്ത ബന്ധമെന്നും സൂചന

വലയിൽ വീഴ്‌ത്തുന്നത് കോളേജ് വിദ്യാർത്ഥികളായ യുവതി യുവാക്കളെ മാത്രം; വിൽപ്പനയും കറക്കവും ആഡംബര കാറിലും; ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ ചമഞ്ഞും വിൽപ്പന;  ഇടപാടുകാർക്ക് കൈമാറുന്നത് മാനസിക വിഭ്രാന്തിയുള്ളവർക്ക് നൽകുന്ന നൈട്രോസെപാം ഗുളികകൾ; ഓപ്പറേഷൻ വിശുദ്ധിയിൽ അറസ്റ്റിലായത് `മാഡ് മാക്‌സ്` എന്ന മൂവർസംഘം; തമിഴ്‌നാട് ബാംഗ്ലൂർ ലഹരിമാഫിയയുമായി അടുത്ത ബന്ധമെന്നും സൂചന

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി -യുവാക്കൾക്ക് അതിമാരക ശേഷിയുള്ള മയക്കുരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തുന്ന മൂന്നഗ സംഘം നൈട്രോസെപാം എന്ന അതിമാരക മയക്കു മരുന്നുകളുമായി ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. ഇടുക്കി വെള്ളത്തൂവൽ, തൊട്ടാപ്പുര സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ മാഹിൻ പരീത് (23), തിരുവനന്തപുരം, നെടുമങ്ങാട്, കല്ലറ സ്വദേശിയായ, ഷാൻ മൻസിൽ, ഷാൻ ഹാഷിം (24), കൊല്ലം പുനലൂർ സ്വദേശിയായ ചാരുവിള പുത്തൻ വീട്ടിൽ നവാസ് ഷരീഫ് (19)എന്നിവരെയാണ് ഇൻസ്‌പെക്ടർ ടി.കെ.ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഇവർ മയക്ക് മരുന്ന് കടത്തുവാൻ ഉപയോഗിച്ച ആഡംബര കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്നും നൈട്രോസെപാമിന്റ 88 ഗുളികകൾ കണ്ടെടുത്തു.

മാനസ്സിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായി നൽകുന്നവയാണ് ഇവ. ഉപഭോക്താക്കൾക്കിടയിൽ 'മാഡ് മാക്‌സ് ' എന്ന ഓമനപ്പേരിലാണ് മൂവർ സംഘം അറിയപ്പെട്ടിരുന്നത്. ഏറെ നാളുകളായി മയക്ക് മരുന്ന് വിൽപ്പന നടത്തി വരുന്ന ഇവർ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. മയക്ക് മരുന്ന് മാഫിയ സംഘങ്ങളെ തുടച്ച് നീക്കി, യുവതലമുറയെ നേർവഴിക്ക് കൊണ്ടുവരുന്നതിനായി എക്‌സൈസ് വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ .എസ്. രഞ്ജിത്തിന്റെ മേൽ നോട്ടത്തിൽ, ആലുവയിൽ തമ്പടിച്ചിരിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന് വേണ്ടി ആലുവ എക്‌സൈസ് റേഞ്ചിൽ 'ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഷാഡോ ടീം' എന്ന പേരിൽ ഒരു പ്രത്യേക സംഘത്തെ രൂപപ്പെടുത്തിയിരുന്നു.

ഈ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ് മാഡ് മാക്‌സ് സംഘം ആലുവ റേഞ്ച് എക്‌സൈസിന്റെ വലയിലാകുന്നത്. ഉപഭോക്താക്കളുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇവർ മയക്ക് മരുന്നുകൾ എത്തിച്ചിരുന്നത് എന്ന് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞതായി അധികൃതർ അറിയിച്ചു. ഓൺലൈൻ ടാക്‌സി ഓടുന്നു എന്ന വ്യാജേന മൂവർ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്നുകൾ വിൽപ്പന നടത്തിവരികയായിരുന്നു. 'മാഡ് മാക്‌സ് ' സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള സൂചന എക്‌സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇവർ അവിടെ നിന്ന് വൻതോതിൽ മയക്ക് മരുന്നുകൾ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇതിന് ഇവർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാർ ഉള്ളതായും പറയുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളാണ് പ്രധാനമായും ഇവരുടെ ഇരകൾ.. ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരുകയാണെന്ന് അധികൃതർ അറിയിച്ചു. ആലുവയിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാർത്ഥി സംഘങ്ങൾക്ക് മാഡ് മാക്‌സ് സംഘം മയക്ക് മരുന്ന് കൈമാറുമാൻ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആലുവ അമ്പാട്ട്കാവിന് സമീപം വച്ച് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു.

പിടിക്കപ്പെടുമെന്ന് മനസ്സിലായ മൂവരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഷാഡോ സംഘത്തിന്റെ സംയോജിതമായ ഇടപെടലിലൂടെ ഇവരെ പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ ടി.കെ.ഗോപിയുടെ നേതൃത്വത്തിൽ ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിയാദ്, അഭിലാഷ് .ടി, എക്‌സൈസ് ഡ്രൈവർ സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആലുവ എക്‌സൈസ് റേഞ്ചിൽ രൂപപ്പെടുത്തിയിട്ടുള്ള ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഷാഡോ സംഘത്തിന്റെ പ്രവർത്തനം ഇനിയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP