Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 1.75 കോടിയുടെ നോട്ടുകൾ കൈമാറാൻ മലപ്പുറത്ത് കരാർ ഉറപ്പിച്ചിരുന്നത് 12 ലക്ഷത്തിന്; മാറ്റിയെടുക്കുമ്പോൾ നിരോധിച്ച നോട്ടുകൾ പോകുന്നത് എങ്ങോട്ട്? തലപുകഞ്ഞ് ആലോചിച്ചിട്ടും പിടികിട്ടാതെ പൊലീസ്; നിരോധിച്ച നോട്ടുകളിലെ സെക്യൂരിറ്റി ട്രഡ് വ്യാജ നോട്ട് നിർമ്മാണത്തിന് ഉപയോഗിക്കുന്നോ? മാർക്കറ്റിൽ ഇപ്പോഴും ഒഴുകുന്നത് കോടികളുടെ നിരോധിച്ച നോട്ടുകൾ

നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 1.75 കോടിയുടെ നോട്ടുകൾ കൈമാറാൻ മലപ്പുറത്ത് കരാർ ഉറപ്പിച്ചിരുന്നത് 12 ലക്ഷത്തിന്; മാറ്റിയെടുക്കുമ്പോൾ നിരോധിച്ച നോട്ടുകൾ പോകുന്നത് എങ്ങോട്ട്? തലപുകഞ്ഞ് ആലോചിച്ചിട്ടും പിടികിട്ടാതെ പൊലീസ്; നിരോധിച്ച നോട്ടുകളിലെ സെക്യൂരിറ്റി ട്രഡ് വ്യാജ നോട്ട് നിർമ്മാണത്തിന് ഉപയോഗിക്കുന്നോ? മാർക്കറ്റിൽ ഇപ്പോഴും ഒഴുകുന്നത് കോടികളുടെ നിരോധിച്ച നോട്ടുകൾ

ജംഷാദ് മലപ്പുറം

 മലപ്പുറം: നിരോധിത ആയിരം, അഞ്ഞൂറ് നോട്ടുകളിലെ സെക്യൂരിറ്റി ത്രഡ് ഉപയോഗിച്ച് നിലവിൽ വിൽപന നടത്തുന്ന നോട്ടുകളുടെ വ്യാജപ്രിന്റ് നിർമ്മാണത്തിനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നു. കോടികളുടെ നിരോധിത നോട്ടുകൾ ഇപ്പോഴും മാർക്കറ്റിൽ സുലഭമാണെന്നും ഇവ വിൽപന നടത്താൻ ഏജന്റുമാർ പ്രവർത്തിക്കുന്നതായും റിപ്പോർട്ട്. വിൽപന നടത്തുന്ന ഈനോട്ടുകൾ എവിടേക്കുപോകുന്നുവെന്നതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കോടികൾ വില വരുന്ന പഴയ നോട്ടുകൾ ചെറിയ വിലയ്ക്കു വിൽപന നടത്തുന്നത് ചില ഏജന്റുമാർവഴിയാണ്. ഇത്തരം നോട്ടുകൾ വ്യാപകമായി ശേഖരിച്ച ശേഷമാണ് സംഘം ചേർന്ന് വിൽപന നടത്തുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറം കൊളത്തൂരിൽനിന്നും പിടികൂടിയ പഴയ അഞ്ഞൂറിന്റേയും, ആയിരത്തിന്റേയും 1.75കോടിരൂപയുടെ നോട്ടുകൾ ഇടനിലക്കാർ വഴി വിൽപന നടത്താൻ കരാർ ഉറപ്പിച്ചത് വെറും 12ലക്ഷം രൂപക്കാണെന്ന് പിടിയിലായ പ്രതികൾ പൊലീസിന് മൊഴി നൽകി. എന്നാൽ സർക്കാർ നിരോധിച്ച ഈ നോട്ടുകൾ നിലവിൽ മാറ്റിലഭിക്കാനുള്ള സാധ്യതയില്ലാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ വിൽപന നടക്കുന്ന പണം എവിടേക്കുപോകുന്നുവെന്നതു സംബന്ധിച്ച് പൊലീസിനും യാതൊരു ധാരണയുമില്ല.

പണവുമായി പിടിയിലാകുന്നവർക്ക് വിൽപന നടത്തുന്ന സംഘങ്ങളെ കുറിച്ചു വ്യക്തമായ അറിവില്ലെന്നും ചില വ്യക്തികൾ പറഞ്ഞതനുസരിച്ചാണ് പണം വിൽപന നടത്താനെത്തിയതെന്നുമാണ് ഇവർ പൊലീസിന് നൽകുന്ന മൊഴി. മലപ്പുറം ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് പെരിന്തൽമണ്ണയിൽനിന്നും സമാനമായി കോടികളുടെ നിരോധിത നോട്ടുകൾ പിടികൂടിയിരുന്നു. ഇതുസംബന്ധിച്ചഅന്വേഷണവും ഇതുവരെ എവിടെയുമെത്തിയിട്ടില്ല.

ഇത്തരം പണം ഉപയോഗിച്ച് നിലവിൽ ഉപയോഗത്തിലുള്ള മറ്റുനോട്ടുകളുടെ വ്യാജ പ്രിന്റ് ഉൽപാദിപ്പിക്കാനുള്ള സാധ്യതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിരോധിച്ച നോട്ടുകളിലുള്ള സെക്യൂറ്റി ത്രഡ് പോലുള്ള ഭാഗങ്ങൾ അടർത്തിയെടുത്ത് നിലവിൽ വിൽപന നടത്തുന്ന 100, 200 നോട്ടുകളുടെ നോട്ടുകളുടെ വ്യാജ പ്രിന്റിൽ പതിച്ചുനൽകാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ഇതുസംബന്ധിച്ചു പൊലീസിന് ചില സൂചനകൾ ലഭിച്ചിരുന്നെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

കഴിഞ്ഞ ദിവസം നിരോധിച്ച ആയിരത്തിന്റേയും അഞ്ഞൂറിന്റേയും 1,75,85,500 രൂപയുമായി പിടിയിലായ ആറംഗ സംഘത്തെ കൊളത്തൂർ പൊലീസ് വിശദമായി ചോദ്യംചെയ്തെങ്കിലും വിൽപന നടത്തുന്ന പണം എന്തിന് ഉപയോഗപ്പെടുത്തുന്നുവെന്നത് സംബന്ധിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല.കോഴിക്കോട് വടകര വില്യാപ്പള്ളി കുനിയിൽ അഷ്റഫ്(45), വില്യാപ്പള്ളി കിഴക്കേ പനയുള്ളതിൽ സുബൈർ(52), വളാഞ്ചേരി പുറമണ്ണൂർ ഇരുമ്പാലയിൽ സിയാദ്(37), കൊളത്തൂർ പള്ളിയാൽ കുളമ്പ് പൂവളപ്പിൽ മുഹമ്മദ് ഇർഷാദ്(28), കൊളത്തൂർ മൂച്ചിക്കൂടത്തിൽ സാലി ഫാമിസ്(21), ചെർപ്പുളശേരി ഇടയാറ്റിൽ മുഹമ്മദ് അഷ്റഫ് (39) എന്നിവരാണ് അറസ്റ്റിലായത്. കൊളത്തൂർ കുറുപ്പത്താലിലെ ഫർണിച്ചർ ഷോപ്പിൽ വച്ചാണ് ഇവരെ പിടികൂടിയത്. കൊളത്തൂർ സ്വദേശിയായ ഒരു വ്യക്തി ഉൾപ്പെടെയുള്ള സംഘവുമായാണ് ഇവർ പണം വിൽപന നടത്താൻ കരാർ ഉറപ്പിച്ചിരുന്നത്. വിൽപന നടത്തുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ നിന്നാണ് ഇവിടേയ്ക്ക് നിരോധിത കറൻസി എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP