Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൂട്ടിയിട്ട വീട്ടിൽ ആരോ ഉണ്ടെന്ന തോന്നൽ; പ്രവാസി മലയാളിയുടെ വീട്ടിൽ ഫോറസ്റ്റ് സംഘം എത്തിയത് അതിരാവിലെ; ചവിട്ടിപ്പൊളിച്ചത് അടഞ്ഞു കിടന്ന വീട്ടിന്റെ പിൻവാതിലും ജനൽ ചില്ലുകളും; എന്തിനാണ് അതിക്രമം നടത്തിയത് വ്യക്തമല്ലെന്ന് തെന്മല പൊലീസ്; ചോദിച്ചാൽ താക്കോൽ കൊടുക്കുമായിരുന്നു എന്ന് സന്തോഷിന്റെ സഹോദരൻ; ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വീട് ആക്രമണം വിവാദമാകുന്നു; മുഖ്യമന്ത്രിക്ക് പരാതി

പൂട്ടിയിട്ട വീട്ടിൽ ആരോ ഉണ്ടെന്ന തോന്നൽ; പ്രവാസി മലയാളിയുടെ വീട്ടിൽ ഫോറസ്റ്റ് സംഘം എത്തിയത് അതിരാവിലെ; ചവിട്ടിപ്പൊളിച്ചത് അടഞ്ഞു കിടന്ന വീട്ടിന്റെ പിൻവാതിലും ജനൽ ചില്ലുകളും; എന്തിനാണ് അതിക്രമം നടത്തിയത് വ്യക്തമല്ലെന്ന് തെന്മല പൊലീസ്; ചോദിച്ചാൽ താക്കോൽ കൊടുക്കുമായിരുന്നു എന്ന് സന്തോഷിന്റെ സഹോദരൻ; ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വീട് ആക്രമണം വിവാദമാകുന്നു; മുഖ്യമന്ത്രിക്ക് പരാതി

എം മനോജ് കുമാർ

ആര്യങ്കാവ്: ആൾതാമസമില്ലാത്ത വീട്ടിൽ ആര്യങ്കാവ് റേഞ്ച് ഓഫീസറുടെ നേതൃത്തിലുള്ള സംഘം കടന്നു കയറി നാശനഷ്ടങ്ങൾ സൃഷ്ടിച്ചതായി പരാതി. ഇടപ്പാളയത്തുള്ള സന്തോഷിന്റെ വീട്ടിലാണ് ഫോറസ്റ്റ് സംഘം കടന്നു കയറി നാശനഷ്ടങ്ങൾ വരുത്തിയത്. രണ്ടു ദിവസം മുൻപ് അതിരാവിലെയാണ് വീട്ടിന്റെ പിൻവാതിൽ തകർത്ത് ഫോറസ്റ്റ് സംഘം അകത്ത് കയറിയത്. വാതിലും ജനലും ഒക്കെ തകർത്ത നിലയിലാണ്. തകർത്ത വാതിൽ വീട്ടിനുള്ളിൽ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. എന്തിനാണ് ഫോറസ്റ്റ് സംഘം കടന്നു കയറി വീട് തകർത്തതെന്നു വ്യക്തമല്ല.

വീടിന്റെ ഉടമ വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. രാവിലെ അഞ്ചേമുക്കാലോടെയാണ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ അതിക്രമിച്ച് കയറിയത്. തൊട്ടടുത്ത വീട്ടിൽ സന്തോഷിന്റെ സഹോദരനും കുടുംബവും താമസമുണ്ട്. ചോദിച്ചാൽ അവർ താക്കോൽ കൊടുക്കുമായിരുന്നു. പക്ഷെ പിൻവാതിൽ തകർത്ത് സംഘം അകത്ത് കടക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിഞ്ഞു എത്തും മുൻപ് തന്നെ ഫോറസ്റ്റ് സംഘം മടങ്ങുകയും ചെയ്തു.

ഫോറസ്റ്റ് അതിക്രമത്തിൽ പ്രതിഷേധിച്ച് കുടുംബം മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും റൂറൽ എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്. എന്തിനാണ് ഫോറസ്റ്റ് സംഘം വീട്ടിൽ കയറിയത് എന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് തെന്മല സിഐ മറുനാടനോട് പറഞ്ഞത്. കുടുംബം പരാതി നൽകിയിട്ടുണ്ട്. അതിൽ അന്വേഷണം നടക്കുന്നതേയുള്ളൂ. ഫോറസ്റ്റുമായി ബന്ധപ്പെട്ടിട്ടില്ല. അതിനു ശേഷം മാത്രമേ ഈ കാര്യത്തിൽ വ്യക്തത വരുത്തുകയുള്ളൂ- സിഐ മറുനാടനോട് പറഞ്ഞു

ഇതുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ രാജേഷ് ഗോപാലൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് കൂടി വായിക്കാം:

വിദേശമലയാളിയുടെ ഉടമസ്ഥതയിലുള്ള ആൾതാമസമില്ലാത്ത വീട്ടിൽ ആര്യങ്കാവ് റേഞ്ച് ഓഫീസറുടെ( ഡിപൂട്ടി )നേതൃത്വത്തിൽ അതിക്രമം വീടിന്റെ പുറകിലത്തെ ഡോർ പൊളിച്ചാണ് അതിക്രമംഇടപ്പാളയം സ്വദേശിയായ സന്തോഷ് ആണ് വീടിന്റെ ഉടമസ്ഥൻ നിലവിൽ ഇദ്ദേഹം ഇപ്പോൾ കുവൈറ്റിൽ ആണ് താമസം (വീട് അഡ്രസ്സ് )തേവർകാട് നെടുവര വീട്ടിൽ ഇടപ്പാളയം .
വിഷയം ഇന്നു രാവിലെ ഏകദേശം 5 40ന് am. ആൾതാമസമില്ലാത്ത അദ്ദേഹത്തിന്റെ വീട്ടിൽ ഫോറസ്റ്റ് ജീപ്പുമായി കണ്ടാലറിയാവുന്ന ചേർന്നു ഡി എന്റെ വീട് ചവിട്ടി പൊളിച്ചു അകത്തു കയറി നാശ നഷ്ടം ഉണ്ടാക്കി തൊട്ടടുത്ത ഡി എന്റെ ജേഷ്ഠൻ താമസം ഉള്ളതാണ് ഒരു വാക്കു പറഞ്ഞാൽ തുറന്നുകൊടുക്കുന്ന സാഹചര്യത്തിൽ ആരോടും ഒന്നും ചോദിക്കാതെ വീട് ചവിട്ടിപ്പൊളിച്ചു അകത്ത് കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കി ജനങ്ങൾ കൂടുന്നതിനു മുമ്പ് ഫോറസ്റ്റുകാർ സ്ഥലം കാലിയാക്കി . വീടിന്റെ ഉടമസ്ഥൻ സന്തോഷ് ബഹുമാനപ്പെട്ട ചീഫ് മിനിസ്റ്റർ & ഫോറസ്റ്റ് മിനിസ്റ്റർ & റൂറൽ sp & ഡിവൈഎസ്‌പി & തെന്മല സി ഐ എന്നിവർക്ക് പരാതി നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP