Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദ്യ കാലങ്ങളിൽ അറബിയുടെ സഹായത്തോടെ കല്യാണം നടത്തിതരാമെന്ന് പറഞ്ഞ് പലരുടേയും സ്വർണം കവർന്നു; ഇപ്പോൾ ലഹരി കടത്തു സംഘത്തിലെ പ്രധാനി; മോഷണം, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഘം, കല്യാണ തട്ടിപ്പ്, ഉൾപ്പെടെ 10 ഓളം കഞ്ചാവ് കേസുകളിലേയും പ്രതി; കൊടും കുറ്റവാളിയും വിവാഹ തട്ടിപ്പ് വീരനുമായ അറബി അസീസും കൂട്ടാളിയും അറസ്റ്റിൽ

ആദ്യ കാലങ്ങളിൽ അറബിയുടെ സഹായത്തോടെ കല്യാണം നടത്തിതരാമെന്ന് പറഞ്ഞ് പലരുടേയും സ്വർണം കവർന്നു; ഇപ്പോൾ ലഹരി കടത്തു സംഘത്തിലെ പ്രധാനി; മോഷണം, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഘം, കല്യാണ തട്ടിപ്പ്, ഉൾപ്പെടെ 10 ഓളം കഞ്ചാവ് കേസുകളിലേയും പ്രതി; കൊടും കുറ്റവാളിയും വിവാഹ തട്ടിപ്പ് വീരനുമായ അറബി അസീസും കൂട്ടാളിയും അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ആദ്യ കാലങ്ങളിൽ അറബിയുടെ സഹായത്തോടെ കല്യാണം നടത്തിതരാമെന്ന് നിരവധിപേരുടെ സ്വർണം മോഷ്ടിച്ച് കടന്നു കളയുകയും ഇന്നത്തെ ലഹരി കടത്തു സംഘത്തിലെ പ്രധാനിയുമായ കൊടുംകുറ്റവാളി അറബി അസീസും കൂട്ടാളിയും അറസ്റ്റിൽ. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിതരണംചെയ്തുവരുന്ന കൊടുംകുറ്റവാളിയായ അരീക്കോട് പൂളക്കച്ചാലിൽ പൂവത്തിക്കൽ അബ്ദുൾ അസീസ് എന്ന അറബി അസീസ് (39)നേയും കൂട്ടാളി ഒതായി സ്വദേശി പള്ളിപ്പുറത്ത് ഹനീഫ (45) യേയും 2.5 കിലോ കഞ്ചാവുമായി കൊണ്ടോട്ടി ഒന്നാം മൈലിൽ വച്ച് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡും കൊണ്ടോട്ടി പൊലീസും ചേർന്നാണ് പിടികൂടിയത്.

കഞ്ചാവു കടത്താൻ ഉപയോഗിച്ച കാറും കഞ്ചാവ് തൂക്കി വില്ക്കാൻ ഉപയോഗിച്ച ത്രാസും കണ്ടെടുത്തു. കൊണ്ടോട്ടി താഹ്സിൽദാർ പി.യു ഉണ്ണികൃഷ്ന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് നടപടികൾ. പിടിയിലായ അസീസിന്റെ പേരിൽ ജില്ലക്ക കത്തും പുറത്തുമായി വിവിധ സ്റ്റേഷനുകളിൽ റോബറി, തട്ടിക്കൊണ്ടു പോകൽ ബലാത്സംഘം, കല്യാണ തട്ടിപ്പ്, ഉൾപ്പെടെ 10 ഓളം കഞ്ചാവ് കേസുകളും നിലവിൽ ഉണ്ട്. തമിഴ്‌നാട് മധുരയിൽ 20 കിലോ കഞ്ചാവുമായി കഴിഞ്ഞ വർഷം പിടികൂടിയിരുന്നു.

കഴിഞ്ഞ വർഷം തന്നെ ഇയാളെയും കൂട്ടാളിയേയും പിടികൂടാൻ ശ്രമിക്കുന്നതിനിടെ കത്തിവീശി ഭീകരാന്തരീക്ഷം ശൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയുമുണ്ടായി. ഇയാളുടെ കീഴിൽ ചെറുപ്പക്കാരായ യുവാക്കളുടെ ഒരു സംഘം തന്നെ ഉണ്ട്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങൾക്ക് ബൈക്കിൽ എസ് കോർട്ടും പൈലറ്റും കൊടുത്തിരുന്നത്. ഇവരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ആദ്യ കാലങ്ങളിൽ അറബിയുടെ സഹായത്തോടെ കല്യാണം നടത്തി തരാം എന്നു പറഞ്ഞ് തട്ടിപ്പ് നടത്തി സ്വർണം കവർച്ച ചെയ്തിരുന്നതാണ് രീതിയെങ്കിലും ഇപ്പോൾ ജില്ലയിലെ പ്രധാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയാണ്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ആർഭാട ജീവിതമാണ് നയിച്ചിരുന്നത്. ഈ പണം ഉപയോഗിച്ച് ധാരാളം സ്വത്തു വകകളും ഇയാൾ സമ്പാദിച്ചിരുന്നതായി വിവരം ഉണ്ട്. അതിനെക്കുറിച്ച് വിശദമായ അന്വോഷണം നടക്കുന്നുണ്ട്.

ഇയാളുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ലഹരി കച്ചവടക്കാരെ ക്കുറിച്ച് വിശദമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. പിടിയിലായ സമയത്തും കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി പേരാണ് ഇയാളുടെ ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നത്. ഇവരെക്കുറിച്ച് വ്യകതമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

മൂപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി ഹരിദാസൻ, നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്‌പി: പി.പി ഷംസ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സിഐ: കെ.എം ബിജു, എസ്‌ഐ വിനോദ് വലിയാറ്റൂർ, ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത് , പി. സഞ്ജീവ് എന്നിവർക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ്, മോഹനൻ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP