Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202422Thursday

ഒരു മാസം മുമ്പിട്ട മെയ്‌ക്പ്പ വീഡിയോയിൽ നാടൻ പട്ടിയും; റെമ്പൂട്ടാൻ വിളവെടുപ്പ് കൃഷിയും വീഡിയോയാക്കിയ സോ്ഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർ; അനുപമാ പത്മന് യൂട്യൂബിലുള്ളത് 4.98ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്! ഓയൂരിൽ കുടുങ്ങിയത് സോഷ്യൽ മീഡിയാ താരത്തിന്റെ കുടുംബം

ഒരു മാസം മുമ്പിട്ട മെയ്‌ക്പ്പ വീഡിയോയിൽ നാടൻ പട്ടിയും; റെമ്പൂട്ടാൻ വിളവെടുപ്പ് കൃഷിയും വീഡിയോയാക്കിയ സോ്ഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർ; അനുപമാ പത്മന് യൂട്യൂബിലുള്ളത് 4.98ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്! ഓയൂരിൽ കുടുങ്ങിയത് സോഷ്യൽ മീഡിയാ താരത്തിന്റെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകൾ യൂട്യൂബിലെ ഹീറോ. 4.98 ലക്ഷം പേരാണ് ' എന്ന യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. മിക്ക വീഡിയോയും നല്ല രീതിയിൽ തന്നെ ആളുകൾ കണ്ടതുമാണ്. സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർ എന്ന നിലയിലാണ് അവർ അറിയപ്പെട്ടിരുന്നത്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ആകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അതും 32,000 പേർ കണ്ടുവെന്നതാണ് വസ്തുത. മെയ്‌ക്കപ്പ് വീഡിയോയായിരുന്നു അത്. പട്ടിയും അതിലുണ്ട്. റെമ്പൂട്ടാൻ കൃഷിയിൽ നിന്നുള്ള വിളവെടുപ്പും വീഡിയോ ആക്കി ഇട്ടിട്ടുണ്ട്. സ്ഥിരമായ വീഡിയോ ഇടുന്ന സ്വഭാവമില്ല. മാസത്തിൽ ഒന്ന് എന്ന രീതിയിലാണ് കുറച്ചു നാളായി വീഡിയോ ഇട്ടിരുന്നത്. മുമ്പിട്ട ചില വീഡിയോകൾ വലിയ രീതിയിൽ വൈറലായിരുന്നു.

വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോ ആണ് പോസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. അങ്ങനെ സോഷ്യൽ മീഡിയയിൽ താരമായ അനുപമയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഈ അടുത്ത കാലത്ത് യൂട്യൂബിൽ നിന്നുള്ള വരുമാനം കുറഞ്ഞെന്നും സൂചനയുണ്ട്. ഇതെല്ലാം തട്ടിക്കൊണ്ടു പോകൽ തിരക്കഥയിലേക്ക് കാര്യങ്ങളെത്തിത്തുവെന്നും സൂചനയുണ്ട്.

ഓയൂരിൽനിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. 10 മണിക്കൂറാണു കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപിൽവച്ചു ചോദ്യംചെയ്തത്. പുലർച്ചമൂന്നുമണിവരെ ചോദ്യംചെയ്യൽ നീണ്ടു. അന്വേഷണസംഘത്തിലെ ഡിവൈഎസ്‌പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. ചോദ്യംചെയ്യൽ വീണ്ടും തുടങ്ങും.

കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകലിനു മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത കിട്ടേണ്ടതുണ്ട്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരാണ് പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്‌പെഷൽ സ്‌ക്വാഡിന്റെ പിടിയിലായത്.

മകൾക്ക് നഴ്‌സിങ് പ്രവേശനത്തിനു നൽകിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നു പത്മകുമാർ മൊഴി നൽകിയെന്നാണു വിവരം. എന്നാൽ ഇത് കളവാണെന്നാണ് സൂചന. പത്മകുമാറും കുട്ടിയുടെ പിതാവും തമ്മിൽ സാമ്പത്തിക ബന്ധങ്ങളുണ്ടോയെന്നും സംഭവത്തിൽ മറ്റ് ആർക്കൊക്കെയാണ് പങ്കെന്നും അന്വേഷിക്കുകയാണ് പൊലീസ്. എന്നാൽ കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെടുത്തുന്ന തെളിവൊന്നും കിട്ടിയിട്ടില്ല.

നവംബർ 27നു വൈകിട്ടാണു വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയുമായി കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെയെത്തിയ നീല കാർ കസ്റ്റഡിയിലെടുത്തു. വെള്ള കാർ പത്മകുമാറിന്റെ ചാത്തന്നൂരിലെ ഇരുനില വീട്ടിൽ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP