Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതാ കൗൺസിലർ ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിച്ചെന്ന വ്യാജപരാതി എഴുതിയുണ്ടാക്കിയത് കുട്ടിയെ ഭീഷണിപ്പെടുത്തി; ക്ലാസ് മുറിയിൽ ഇരുത്തി ജനലും വാതിലും അടച്ചിട്ട ശേഷം ഭീഷണിപ്പെടുത്തി പേപ്പറിൽ എഴുതി വാങ്ങിക്കുകയായിരുന്നെന്ന് കുട്ടിയുടെ മൊഴി; പ്രതി ചൈൽഡ് ലൈൻ പ്രവർത്തകൻ ജോൺ എസ് എഡ്വിന് മുൻകൂർജാമ്യമില്ല; പൊലീസ് റിപ്പോർട്ട് അനുകൂലമായിട്ടും യുവതിയെ ജോലിക്ക് കയറ്റാതെ സാമൂഹിക നീതി വകുപ്പിന്റെ അനീതിയും

വനിതാ കൗൺസിലർ ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിച്ചെന്ന വ്യാജപരാതി എഴുതിയുണ്ടാക്കിയത് കുട്ടിയെ ഭീഷണിപ്പെടുത്തി; ക്ലാസ് മുറിയിൽ  ഇരുത്തി ജനലും വാതിലും അടച്ചിട്ട ശേഷം ഭീഷണിപ്പെടുത്തി പേപ്പറിൽ എഴുതി വാങ്ങിക്കുകയായിരുന്നെന്ന് കുട്ടിയുടെ മൊഴി; പ്രതി ചൈൽഡ് ലൈൻ പ്രവർത്തകൻ ജോൺ എസ് എഡ്വിന് മുൻകൂർജാമ്യമില്ല; പൊലീസ് റിപ്പോർട്ട് അനുകൂലമായിട്ടും യുവതിയെ ജോലിക്ക് കയറ്റാതെ സാമൂഹിക നീതി വകുപ്പിന്റെ അനീതിയും

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: സാമൂഹിക നീതി വകുപ്പിന് കീഴിൽ സർക്കാർ സ്‌കൂളിൽ ജോലിചെയ്തുവന്നിരുന്ന വനിത കൗൺസിലറെ പോക്സോ കേസ്സിൽ കുടുക്കാൻ വ്യാജപ്പരാതി നൽകിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ചൈൽഡ് ലൈൻ കൗൺസിലർ മൂന്നാർ ഇക്കാനഗർ സ്വദേശി ജോൺ എസ് എഡ്വന് മുൻകൂർ ജാമ്യമില്ല.

പോക്സോ കേസ്സ് പരിഗണിക്കുന്ന തൊടുപുഴയിലെ പ്രത്യേക കോടതി ഇയാളുടെ മുൻകൂർ ജാമ്യപേക്ഷ തള്ളി. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി മൂന്നാർ പൊലീസ് നൽകിയ റിപ്പോർട്ട് പരിശോധിക്കണമെന്നും പോക്സോ നിയമത്തിലെ 22-ാം വകുപ്പുപ്രകാരം പ്രതി കുറ്റക്കാരനാണെന്നും പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മറ്റുമുള്ള പബ്ളിക് പ്രൊസിക്യൂട്ടർ പി ബി വാഹിദയുടെ വാദം വിലയിരുത്തി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി കെ അനിൽകുമാർ ജോണിന്റെ ജാമ്യപേക്ഷ തള്ളുകയായിരുന്നു.

കേസ്സിൽ പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും സമീപകാലത്തായി പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും പബ്ളിക് പ്രൊസിക്യൂട്ടർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയുടെ ശ്രദ്ധിയിൽപ്പെടുത്തിയിരുന്നു. സംഭവത്തിൽ ജോണിനെതിരെ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതിയിൽ ഇയാൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ഇയാൾ നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. പൊലീസിന്റെ അന്വേഷണത്തിൽ പരാതിക്കടിസ്ഥാനമായ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൊഴി ജോൺ ഭീഷണിപ്പെടുത്തി കരസ്ഥമാക്കിയതാണെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് പൊലീസ് സംഭവത്തിൽ ഇയാൾക്കെതിരെ കേസ്സ് ചാർജ്ജ് ചെയ്ത് കോടതിക്ക് റിപ്പോർട്ട് കൈമാറിയത്. ഒറ്റയ്ക്ക് സ്‌കൂളിലെ ക്ലാസ്സ് മുറികളിലൊന്നിൽ ഇരുത്തിയെന്നും ശേഷം ജനലും വാതിലും അടച്ചിട്ടുവെന്നും തുടർന്ന് പേപ്പർ നൽകിയ ശേഷം പറയും പോലെ എഴുതി നൽകണമെന്ന് ജോൺ ആവശ്യപ്പെട്ടുവെന്നും ഭീഷണിയെത്തുടർന്ന് താൻ അനുസരിക്കുകയായിരുന്നെന്നുമാണ് വിദ്യാർത്ഥി പൊലീസിലും മാതാപിതാക്കളോടും വെളിപ്പെടുത്തിയിട്ടുള്ളത്.

സംഭവത്തിൽ വിദ്യാർത്ഥിയിൽ നിന്നും പൊലീസ് മൊഴിയെടുത്തതോടെയാണ് കേസ്സിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടായത്. ഇതോടെ പൊലീസിന് റിപ്പോർട്ട് നൽകിയ ജോൺ കേസ്സിൽ പ്രതിയായി. കൗൺസിലറെ കുടുക്കാൻ ശ്രമിച്ച പോക്സോ നിയമത്തിലെ 22-ാം വകുപ്പാണ്് ജോണിനെതിരെ മുന്നാർ പൊലീസ് ചുമത്തിയിട്ടുള്ളത്. പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന സംഭവത്തിൽ ഈ വകുപ്പ് പ്രകാരമാണ് കേസ്സെടുക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

കൗൺസിലർ കുറ്റക്കാരിയല്ലന്ന് മൂന്നാർ പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസ്സെടുത്തത്. സംഭവത്തെത്തുടർന്ന് വനിത കൗൺസിലറെ സാമൂഹിക നീതി വകുപ്പ് ജോലിയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. പൊലീസ് റിപ്പോർട്ട് അനുകൂലമായിട്ടും തന്നെ ഐ സി ഡി സി അധികൃതർ ഇതുവരെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലന്ന് കൗൺസിലർ ഇന്നലെ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. സ്‌കൂളിൽ അദ്ധ്യാപകർക്കിടയിൽ നിലനിന്നിരുന്ന ചേരിപ്പോരുമൂലം ഒരു വിഭാഗം ജോണിനെ കൂട്ടുപിടിച്ച് കൗൺസിലറെ പോക്സോ കേസ്സിൽകുടുക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP