Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുംബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് നാട്ടിലേക്ക് വരുന്നെന്ന് കേട്ടപ്പോഴേ ചിലർക്ക് ഹാലിളകി; കോലഞ്ചേരിയിൽ ക്വാറന്റൈനിൽ കഴിയാൻ ബന്ധുക്കൾ തിരഞ്ഞെടുത്തത് 200 മീറ്റർ ചുറ്റളവിൽ താമസക്കാരില്ലാത്ത പ്രദേശം; യുവാവ് ട്രെയിനിൽ കൊച്ചിയിൽ എത്തും മുമ്പേ വീട് അടിച്ച് തകർത്ത് സാമൂഹിക വിരുദ്ധർ; ജനൽ ചില്ലുകൾ തകർത്ത സംഘം ഫ്യൂസ് ഊരി കിണറ്റിലിട്ടു

മുംബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് നാട്ടിലേക്ക് വരുന്നെന്ന് കേട്ടപ്പോഴേ ചിലർക്ക് ഹാലിളകി; കോലഞ്ചേരിയിൽ ക്വാറന്റൈനിൽ കഴിയാൻ ബന്ധുക്കൾ തിരഞ്ഞെടുത്തത് 200 മീറ്റർ ചുറ്റളവിൽ താമസക്കാരില്ലാത്ത പ്രദേശം; യുവാവ് ട്രെയിനിൽ കൊച്ചിയിൽ എത്തും മുമ്പേ വീട് അടിച്ച് തകർത്ത് സാമൂഹിക വിരുദ്ധർ; ജനൽ ചില്ലുകൾ തകർത്ത സംഘം ഫ്യൂസ് ഊരി കിണറ്റിലിട്ടു

മറുനാടൻ മലയാളി ബ്യൂറോ

കോലഞ്ചേരി: കൊറോണകാലത്ത് പ്രവാസികൾക്ക് ക്വാറന്റൈൻ ഒരുക്കുക വെല്ലുവിളിയാണ്. സ്വന്തം വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന് പറയാൻ എളുപ്പമെങ്കിലും, അടുത്തടുത്ത് വീടിരിക്കുന്ന സ്ഥലങ്ങളിൽ ക്വാറന്റൈൻ പ്രശ്‌നങ്ങൾക്ക് ഇടയാക്കാറുണ്ട്. റാന്നിയിൽ ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ വീടിന് നേരേ സാമൂഹിക വിരുദ്ധർ ആക്രമണം നടത്തിയത് മെയ് 31 നാണ്. കൊറോണ കേസുകൾ ദിവസം പ്രതി ഉയരുന്നതോടെ, ചില പ്രദേശങ്ങളിൽ പുറത്തു നിന്നുവരുന്നവരുടെ വീടുകൾക്ക് നേരേ ആക്രമണം റിപ്പോർട്ട് ചെയ്യുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്. മുംബൈയിൽ നിന്നും വരുന്ന യുവാവിന് താമസിക്കാൻ ഏർപ്പാടാക്കിയ വീട് സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തു. എറണാകുളം ജില്ലയിലെ കോലഞ്ചേരി ഊരമനയിലാണ് സംഭവം. വീടിന്റെ ജനൽച്ചില്ലുകൾ ഉൾപ്പെടെ തകർത്ത സംഘം ഫ്യൂസ് ഊരി കിണറ്റിലിടുകയും ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോയൊണ് സംഭവം.

200 മീറ്റർ ചുറ്റളവിൽ വേറെ വീടുകൾ ഇല്ലാത്ത ഈ പ്രദേശം തിരഞ്ഞെടുത്താണ് യുവാവിനെ ക്വാറന്റൈനിൽ താമസിപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയതെങ്കിലും ചിലർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എല്ലാത്തരം മുൻകരുതലുകളോടെയുമാണ് വീട് ഏർപ്പാടാക്കിയതെന്നാണ് യുവാവിന്റെ ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നത്.

മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ചൊവ്വാഴ്ച രാവിലെയോടെയാണ് ട്രെയിൻ മാർഗ്ഗം കൊച്ചിയിലെത്തിയത്. ഇത് കണക്കിലെടുത്താണ് വീട്ടുക്കാർ യുവാവിന് താമസിക്കുന്നതിനായി സൗകര്യങ്ങൾ ഒരുക്കുന്നത്. ഊരമന പാണ്ടാലിൽ ജേക്കബിന്റെ (കുഞ്ഞപ്പൻ) വീടാണ് സാമൂഹ്യ വിരുദ്ധർ തകർത്തിട്ടുള്ളത്. നാടിന്റെയും നാട്ടുകാരുടെയും സുരക്ഷയെ കരുതിയാണ് യുവാവിനെ ക്വാറന്റൈയിനിൽ താമസിപ്പിക്കുന്നതിന് വേണ്ടി ഈ വീട് തിരഞ്ഞെടുത്തതെന്നും ബന്ധുക്കൾ പറയുന്നു.

നേരത്തെ, കഴിഞ്ഞ മാസം 31 ന് മധ്യപ്രദേശിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ വീടിന് നേരെ പാതിരാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായിരുന്നു. റാന്നി അങ്ങാടി കുന്നുംപുറത്ത് കെ എം ജോസഫിന്റെ വീടിന് നേരെയാണ് രാത്രിയിൽ കല്ലേറ് ഉണ്ടായത്. മധ്യപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം എത്തിയ ജോസഫും ഭാര്യയും മകനും രാത്രി 10 മണിയോടെ ഇയാൾ വീട്ടിൽ എത്തി ഗാർഹിക നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് രാത്രി 12 മണിയോടെ വീടിന് നേരേ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന് മുൻ വശത്തെ ജനൽ ചില്ലകൾ തകർന്നത്.

കോവിഡ്കാലത്ത് സ്വന്തം നാട്ടിലെത്തുന്നവരെ സുരക്ഷിതമായി പാർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തിയാലും ചിലർ നിയമം കൈയിലെടുക്കുന്നത് വച്ചുപൊറുപ്പിക്കരുതെന്നാണ് ഇരകളായാവരുടെ അഭ്യർത്ഥന. സർക്കാരും പൊലീസും ഇത്തരം അക്രമങ്ങൾ തടയാൻ മുൻകരുതൽ നടപടികൾ എടുക്കണമെന്നും ആവശ്യം ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP