Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹിതനായ സുഹൃത്തിൽ നിന്നും അവിവാഹിത ഗർഭിണിയായി; കുട്ടിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടെന്ന് സുഹൃത്ത് അറിയിച്ചു; സുഹൃത്തിന്റെ കുടുംബം തകരാതിരിക്കാൻ വേണ്ടി കൂടിയാണ് കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായത്; ജനിച്ച് ആറാം ദിവസം കുട്ടിയെ ഏറ്റെടുത്തുവെന്ന് അനൂപ്; പിന്നിൽ സാമ്പത്തിക ഇടപാട് നടന്നിട്ടില്ലെന്നും നിഗമനം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹിതനായ സുഹൃത്തിൽ നിന്നും അവിവാഹിത ഗർഭിണിയായി; കുട്ടിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടെന്ന് സുഹൃത്ത് അറിയിച്ചു; സുഹൃത്തിന്റെ കുടുംബം തകരാതിരിക്കാൻ വേണ്ടി കൂടിയാണ് കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായത്; ജനിച്ച് ആറാം ദിവസം കുട്ടിയെ ഏറ്റെടുത്തുവെന്ന് അനൂപ്; പിന്നിൽ സാമ്പത്തിക ഇടപാട് നടന്നിട്ടില്ലെന്നും നിഗമനം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കളമശ്ശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ, കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയാണെന്ന് വെളിപ്പെടുത്തി കുഞ്ഞിനെ ഇടനിലക്കാരനായി ഏറ്റുവാങ്ങിയ അനൂപ്. ഒരു പ്രത്യേക സാഹചര്യത്തിലാണ് താൻ ഇടപെട്ടതെന്നാണ് അനൂപ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വിവാഹിതനായ സുഹൃത്തിൽ നിന്നും അവിവാഹിതയായ യുവതി ഗർഭിണിയാകുകയാിരുന്നു. കുട്ടിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടെന്ന് സുഹൃത്ത് അറിയിക്കുകയായിരുന്നുവെന്ന് അനൂപ് പൊലീസിന് മൊഴി നൽകി.

ജനിച്ച് ആറാം ദിവസം കുട്ടിയെ ഏറ്റെടുത്തുവെന്നും അനൂപ് പറഞ്ഞു. സംഗീത സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് കുട്ടിയുടെ യഥാർത്ഥ പിതാവ്. ഇടനിലക്കാരനും ഈ സംഗീത സംഘവുമായി ബന്ധമുണ്ടെന്നാണ് അനൂപ് മൊഴി നൽകിയതെന്നാണ് വിവരം. തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് 20 വർഷമായി കുട്ടികൾ ഇല്ല. ഇതിനായി നിരവധി ചികിൽസകൾ ചെയ്തു. ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്തു. ഇനി ചികിൽസക്കായി നിവൃത്തിയില്ല എന്ന ഘട്ടത്തിലാണ് അനൂപ് ഇടനിലക്കാരനായതെന്നാണ് പ്രാഥമിക നിഗമനം.

ഇത് മനസിലാക്കിയ അനൂപാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുട്ടിയെ കൈമാറാൻ ഇടനില നിന്നത്. എന്നാൽ കുട്ടിയെ കൈമാറിയതിൽ സാമ്പത്തിക ഇടപാട് ഇല്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ ലഭിച്ച സൂചന. വിവാഹം കഴിഞ്ഞ് ദീർഘകാലം കഴിഞ്ഞിട്ടും തനിക്ക് കുട്ടികളുണ്ടായില്ല. നിരവധി ചികിത്സകളും നടത്തിയിരുന്നു. താനൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നു. അതേസമയം കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾക്ക് കുട്ടിയെ എങ്ങനെയും ഒഴിവാക്കണമെന്ന സാഹചര്യവുമായിരുന്നു. സുഹൃത്തിന്റെ കുടുംബം തകരാതിരിക്കുക എന്നതു കൂടി കണക്കിലെടുത്താണ് കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായതെന്നും അനൂപ് പൊലീസിന് മൊഴി നൽകി.

അതിനിടെ അനൂപും കേസിലെ പ്രതിയായ അനിൽകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. കഴിഞ്ഞ മാസം 31 നാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു ശേഷമാണ് കുട്ടിയുടെ വ്യാജ ജനനസർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് ആശുപത്രിയിലെ നഗരസഭ കിയോസ്‌കിലെത്തുന്നത്. പിന്നീട് സർട്ടിഫിക്കറ്റ് തയ്യാറാക്കി അനൂപിന് കൈമാറുകയും, അനൂപ് അതുകൊണ്ട് പോകുകയുമായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ അഡ്‌മിനിസ്ട്രേറ്റീവും മുഖ്യപ്രതിയുമായ അനിൽകുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

അതേസമയം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മെഡിക്കൽ റെക്കോർഡ്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്‌ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്കുമുമ്പേ തന്നെ ശ്രമം നടന്നുവെന്ന് ഇതോടെ വ്യക്തമായി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് നഗരസഭാ ജീവനക്കാരിയോട് ആവശ്യപ്പെട്ടത്, അനിൽകുമാർ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.

വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ ഉന്നതരുടെ പങ്കുണ്ടെന്ന സംശയം ജനിപ്പിക്കുന്ന റിപ്പോർട്ടാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ നേരത്തെ നൽകിയിരുന്നത്. അതിനിടെ കേസിൽ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. ഇയാളുടെ ഫോൺ ഓഫാണ്. എങ്കിലും ഇയാൾ പൊലീസ് നിരീക്ഷണത്തിൽ തന്നെയാണെന്നാണ് കളമശേരി പൊലീസ് നൽകുന്ന വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP