Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് വിനോദം; ഷാപ്പിൽ എത്തിയത് നല്ല ഭക്ഷണം തേടി; കള്ളുകുടിക്കുന്ന ദൃശ്യം റീൽസ് ആക്കി പോസ്റ്റ് ചെയ്തത് അഞ്ജന മാത്രം; മദ്യം കഴിക്കുന്നത് കുറ്റമല്ല; പ്രചരിപ്പിച്ചാൽ മാത്രം ശിക്ഷ; ആ അഞ്ചു പേരിൽ നാലു യുവതികളും കേസിൽ പ്രതിയാകാത്തതിന് കാരണം വീഡിയോ ഷെയർ ചെയ്യാത്ത ബുദ്ധി; കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ സംഭവിച്ചത്

പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് വിനോദം; ഷാപ്പിൽ എത്തിയത് നല്ല ഭക്ഷണം തേടി; കള്ളുകുടിക്കുന്ന ദൃശ്യം റീൽസ് ആക്കി പോസ്റ്റ് ചെയ്തത് അഞ്ജന മാത്രം; മദ്യം കഴിക്കുന്നത് കുറ്റമല്ല; പ്രചരിപ്പിച്ചാൽ മാത്രം ശിക്ഷ; ആ അഞ്ചു പേരിൽ നാലു യുവതികളും കേസിൽ പ്രതിയാകാത്തതിന് കാരണം വീഡിയോ ഷെയർ ചെയ്യാത്ത ബുദ്ധി; കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മദ്യപിക്കുന്നത് കുറ്റകരമല്ല. അത് പ്രചരിപ്പിച്ചാൽ കുടുങ്ങും. പെൺകുട്ടികളായാലും യുവതികളായാലും എല്ലാവരും നിയമത്തിന്റെ മുന്നിൽ സമന്മാരാണ്. മദ്യപിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചാൽ കുടുക്കിലാവുക തന്നെ ചെയ്യും. അതിജാഗ്രത തന്നെ ഈ വിഷയത്തിൽ വേണം അല്ലെങ്കിൽ കോടതി കയറേണ്ടി വരും- ഈ സന്ദേശമാണ് തൃശൂരിലെ നടപടിയിലൂടെ എക്‌സസൈസ് നൽകുന്നത്. അഞ്ചു പേരുടെ സംഘമാണ് കള്ളു കുടിച്ചത്. ഇതിൽ ഒരു യുവതിക്കെതിരെ മാത്രമാണ് കേസെടുത്തത്. ഇതിന് കാരണവും വീഡിയോ പ്രചരിപ്പിച്ചത് ആ യുവതി മാത്രമെന്നതാണ്.

മുപ്പത് വയസിനടുപ്പിച്ചുള്ള അഞ്ച് പേരുടെ പെൺസംഘമാണ് പുള്ള് മേഖലയിലെ ഷാപ്പിൽ എത്തിയത്. പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് ഇവർക്ക് ഹോബി. ഈ ഹോബിയാണ് കുവപ്പമായത്. കള്ളുകുടിക്കുന്ന ദൃശ്യം റീൽസ് ആക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഈ സംഘത്തിലെ ഒരു യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയായ ചേർപ്പ് സ്വദേശിനി അഞ്ജനയാണ് അറസ്റ്റിലായത്. മദ്യപാനം പ്രോൽസാഹിപ്പിക്കൽ, മദ്യ ഉപയോഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവ തടയാൻ അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പു ചുമത്തിയാണ് അറസ്റ്റ്.

പോസ്റ്റ് ചെയ്ത ഉടൻ വീഡിയോ വൈറലായി. വീഡിയോ വൈറൽ ആകുന്നത് പതിവായതിനാൽ യുവതികൾ ആരും ഇത് ശ്രദ്ധിച്ചില്ല. പെൺകുട്ടികൾ കള്ളുകുടിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ മദ്യവിരുദ്ധ സമിതിക്കാർ എക്‌സൈസ് കമ്മിഷണർക്ക് പരാതി നൽകി. എക്‌സൈസ് കമ്മിഷണർ അന്വേഷണത്തിനും നടപടിക്കും ഉത്തരവിടുകയും ചെയ്തു. പെൺകുട്ടികൾ കള്ളുകുടി ചിത്രീകരിച്ചത് തൃശൂരിൽ വച്ചായതിനാൽ കേസ് ആ ജില്ലയിൽ എത്തി. അഞ്ച് യുവതികളിൽ കേസ് വന്ന യുവതി മാത്രമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. മറ്റു യുവതികൾ ആരും ഷെയർ ചെയ്തില്ല. അതിനാൽ മറ്റു നാല് യുവതികൾക്ക് എതിരെ കേസ് എടുത്തില്ല.

എക്‌സൈസ് ഓഫീസിൽ എത്തിയ യുവതിയെ ജാമ്യത്തിൽ വിടുകയും ചെയ്തു. തന്നെ അറസ്റ്റ് ചെയ്തതിനു പബ്ലിസിറ്റി നൽകരുത് എന്ന് മാത്രമാണ് യുവതി ആവശ്യപ്പെട്ടത്. തനിക്ക് ഈ കാര്യം അറിയുമായിരുന്നില്ലെന്നും സാധാരണ റീൽസ് ചിത്രീകരിക്കുന്ന രീതിയിൽ ചിത്രീകരണം നടത്തി പോസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത് എന്നാണ് യുവതി പറഞ്ഞത്. വീഡിയോ വൈറൽ ആയതും മദ്യപാനം അത് കള്ളുകുടിയാണെങ്കിലും പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ചിത്രീകരണം നടത്തി പ്രചരിച്ചാൽ അത് കേസാകും എന്നും എക്‌സൈസ് മറുപടിയും നൽകി.

25000 രൂപ വരെ പിഴയോ ആറുമാസം വരെ തടവോ കിട്ടാവുന്ന വകുപ്പിലാണ് കേസ് എടുത്തതെന്നും കോടതിയിൽ പിഴ അടിച്ച് തലയൂരാൻ കഴിയുമെന്നും സമാധാനിപ്പിച്ചാണ് യുവതിയെ എക്‌സൈസ് സംഘം പറഞ്ഞു വിട്ടത്. പക്ഷേ വീഡിയോ വൈറലായതാണ് ഇതിനെല്ലാം കാരണം. തൃശ്ശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്നാണ് അഞ്ജന കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിനെയയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നടപടികൾ.

തൃശൂർ പുള്ള് മേഖലയിലെ ഷാപ്പിൽ 5 യുവതികളുടെ സംഘം കള്ളു കുടിക്കുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാം റീൽ ആയി പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായി. ഇതോടെ എക്സൈസ് സ്പെഷൽ സ്‌ക്വാഡ് കേസെടുക്കുകയും അക്കൗണ്ട് ഉടമയെ കണ്ടെത്താൻ സൈബർസെൽ സഹായം തേടുകയും ചെയ്തു. അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞതോടെ ആണു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമകളിലടക്കം മദ്യപാന രംഗങ്ങൾ നിയമപരമായ മുന്നറിയിപ്പില്ലാതെ കാണിക്കുന്നതു കുറ്റകരമാണെന്ന് എക്സൈസ് അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP