Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

അഞ്ജന ഹരീഷ് ഗോവയിൽ വച്ച് പീഡനത്തിന് ഇരയായിട്ടില്ല; ആരോപണങ്ങൾ തള്ളി ഗോവ പൊലീസ് എസ്‌പി; മരിക്കുന്നതിന് മുമ്പ് നിർബന്ധപൂർവം മദ്യം കുടിപ്പിച്ചതായോ ബലാൽസംഗത്തിന് ഇരയാക്കിയതായോ തെളിഞ്ഞിട്ടില്ല; കൂട്ടുകാരുടെയോ കുടുംബത്തിന്റെയോ മൊഴികളിലോ പീഡനാരോപണമില്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്പുറത്തുവന്നതോടെ നീലേശ്വരം സ്വദേശിയുടെ മരണത്തിലെ രാസപരിശോധനാഫലം അപ്രസക്തമെന്നും എസ്‌പി

അഞ്ജന ഹരീഷ് ഗോവയിൽ വച്ച് പീഡനത്തിന് ഇരയായിട്ടില്ല; ആരോപണങ്ങൾ തള്ളി ഗോവ പൊലീസ് എസ്‌പി; മരിക്കുന്നതിന് മുമ്പ് നിർബന്ധപൂർവം മദ്യം കുടിപ്പിച്ചതായോ ബലാൽസംഗത്തിന് ഇരയാക്കിയതായോ തെളിഞ്ഞിട്ടില്ല; കൂട്ടുകാരുടെയോ കുടുംബത്തിന്റെയോ മൊഴികളിലോ പീഡനാരോപണമില്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്പുറത്തുവന്നതോടെ നീലേശ്വരം സ്വദേശിയുടെ മരണത്തിലെ രാസപരിശോധനാഫലം അപ്രസക്തമെന്നും എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

പനാജി: ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നീലശ്വരം സ്വദേശി അഞ്ജന ഹരീഷ് പീഡനത്തിന് ഇരയായെന്ന് വാദം തള്ളി ഗോവ പൊലീസ്. നിരന്തരം പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. താമസസ്ഥലത്തിനു പത്തുമീറ്റർ അകലെയാണ് പെൺകുട്ടിയെ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടത്. അഞ്ജന ഹരീഷ് എന്ന ചിന്നു സുൾഫിക്കർ പീഡനത്തിന് ഇരയായെന്ന വാർത്തകൾ നോർത്ത് ഗോവ പൊലീസ് സൂപ്രണ്ട് ക്രിഷ്ത് പ്രസൂണാണ് ഈ വാദം തള്ളിയത്. ന്യൂസ് മിനുട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തൂങ്ങിമരണത്തിനെ തുടർന്നുള്ള ശ്വാസം മുട്ടലാണ് മരണത്തിന് കാരണം. അഞ്ജന മരിക്കുന്നതിന് മുൻപ് ബലാൽസംഗം ചെയ്യപ്പെട്ടുവെനനും നിർബന്ധപൂർവ്വം മദ്യം കഴിപ്പിച്ചെന്നും ചില വാർത്തകൾ വന്നിരുന്നു. എന്നാൽ അഞ്ജനയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലും നടന്നിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാൽ, തങ്ങളുടെ അന്വേഷണത്തിൽ പീഡനം നടന്നതായി തെളിവില്ലെന്ന് എസ്‌പി പറഞ്ഞു. കൂട്ടുകാരുടെയോ കുടുംബത്തിന്റെയോ മൊഴികളിലോ അങ്ങനെ സൂചനയില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും അത്തരം സൂചനകൾ ഇല്ലെന്ന് എസ്‌പി ക്രിഷ്ത് പ്രസൂൺ ന്യൂസ് മിനിട്ടിനോട് പറഞ്ഞു. ഫോറൻസിക്കിന്റെ രാസപരിശോധന ഫലത്തിന് കാത്തിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്ന് സാക്ഷ്യപ്പെടുത്തിയതിനാൽ അത് അപ്രസക്തമാണെന്നും എസ്‌പി പറഞ്ഞു.

തലശേരി ബ്രണ്ണൻ കോളജിലെ മലയാളം ബിരുദ വിദ്യാർത്ഥിനിയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനി അഞ്ജന ഹരീഷിന്റെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി അമ്മ മിനിയും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. കൂട്ടുകാർക്കൊപ്പം ഗോവയിലേക്കു പോയിരുന്ന അഞ്ജനയെ കഴിഞ്ഞ മെയ്‌ 13ന് താമസിച്ചിരുന്ന റിസോർട്ടിനോടു ചേർന്ന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും സംശയകരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞ്ിരുന്നത്. ഏതാനും നാളുകളായി വീടുവിട്ട് കൂട്ടുകാർക്കൊപ്പം കോഴിക്കോട്ട് താമസിച്ചിരുന്ന അഞ്ജന ഗോവയിലെത്തിയശേഷം വീട്ടിലേക്ക് വിളിച്ചിരുന്നതായും കൂട്ടുകാർ തന്നെ ചതിക്കുകയായിരുന്നുവെന്ന് പറഞ്ഞിരുന്നതായും മിനി പറയുന്നു.

കഴിവതും വേഗത്തിൽ വീട്ടിലേക്കു മടങ്ങിയെത്തണമെന്നും മകൾ പറഞ്ഞിരുന്നു. എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മകളെ കൂട്ടിക്കൊണ്ടുവരാനായി പെട്ടെന്ന് ഒന്നും ചെയ്യാനായില്ല. ഇതിനു തൊട്ടുപിന്നാലെയാണ് മകളുടെ മരണവാർത്ത എത്തുന്നതെന്നും മിനി പറഞ്ഞു.
ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ കൂട്ടുകാരായെത്തിയ ചിലരാണ് അഞ്ജനയെ വീട്ടിൽ നിന്നകറ്റുകയും ലഹരിപദാർഥങ്ങൾക്ക് അടിമയാക്കുകയും ചെയ്തതെന്ന് മിനി പറഞ്ഞു. അവരുടെ ചില സ്ഥാപിത താല്പര്യങ്ങൾക്കായി അവർ പെൺകുട്ടിയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു.

മികച്ച അക്കാദമിക നിലവാരത്തോടെ സിവിൽ സർവീസ് ലക്ഷ്യംവച്ച് പഠിക്കുകയായിരുന്ന പെൺകുട്ടി ശാരീരികമായും മാനസികമായും മാറിപ്പോയതും കോളജിൽ പോലും പോകാതായതും ഇവരുടെ സ്വാധീനത്താലാണ്. ഇടക്കാലത്ത് താൻ മുൻകൈയെടുത്ത് ലഹരിവിമുക്തി ചികിത്സയ്ക്കായി കൊണ്ടുപോയതിനുശേഷം പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു.എന്നാൽ പിന്നീട് ഒരു പരിപാടിക്കു വേണ്ടി കോളജിൽ പോയപ്പോൾ കൂട്ടുകാർ വീണ്ടും ഇടപെട്ട് വഴിതെറ്റിക്കുകയായിരുന്നു. ഇതിനുശേഷം പെൺകുട്ടി കൂട്ടുകാർക്കൊപ്പം കോടതിയിൽ ഹാജരായി അവർക്കൊപ്പം പോകാനാണ് താല്പര്യമെന്ന് ബോധിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ കുടുംബത്തിൽ നിന്നകറ്റി പുരുഷസുഹൃത്തുമായി ചേർത്തുനിർത്തുകയായിരുന്നു കൂട്ടുകാരുടെ യഥാർഥ ലക്ഷ്യമെന്നാണ് കുടുംബാംഗങ്ങൾ സംശയിക്കുന്നത്. അഞ്ജന ഫേസ്‌ബുക്കിലെ തന്റെ പേരുമാറ്റി മറ്റൊരു മതവുമായി ബന്ധപ്പെട്ട പേര് സ്വീകരിച്ചതും ഇതിനിടയിലാണ്.അഞ്ജനയുടെ മരണത്തിനുശേഷം ചില വീഡിയോകളും സാമൂഹ്യമാധ്യമ പോസ്റ്റുകളും പ്രചരിപ്പിച്ച് കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുത്താനും മരണം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനുമാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും മിനി പറഞ്ഞു.

കൂട്ടുകാരികളായ മൂന്ന് പെൺകുട്ടികൾക്കൊപ്പമാണ് അഞ്ജന ഗോവയിലേക്കു പോയതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ചില പുരുഷ സുഹൃത്തുക്കളും ഇവർക്കൊപ്പം ചേർന്നിരുന്നതായി സംശയമുണ്ട്. വീട്ടിൽനിന്ന് വിട്ടതിനുശേഷം അഞ്ജന താമസിച്ചിരുന്നത് കോഴിക്കോട്ടെ സാമൂഹ്യപ്രവർത്തകയുടെ മകൾക്കൊപ്പമായിരുന്നു. എന്നാൽ ഗോവ യാത്രയിൽ ഈ യുവതി ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP