Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യക്ക് പിന്നാലെ പത്താംക്ലാസുകാരിയും ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചു; തിരൂരങ്ങാടിയിലെ അഞ്ജലി തൂങ്ങിമരിച്ചത് വീട്ടിനുള്ളിൽ തന്നെ; ദേവികയുടെ ആത്മഹത്യക്ക് പിന്നാലെ വീണ്ടുമൊരു വിദ്യാർത്ഥിയുടെ മരണം; മരണ കാരണം തേടി പൊലീസ്

മലപ്പുറത്ത് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യക്ക് പിന്നാലെ പത്താംക്ലാസുകാരിയും ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചു; തിരൂരങ്ങാടിയിലെ അഞ്ജലി തൂങ്ങിമരിച്ചത് വീട്ടിനുള്ളിൽ തന്നെ; ദേവികയുടെ ആത്മഹത്യക്ക് പിന്നാലെ വീണ്ടുമൊരു വിദ്യാർത്ഥിയുടെ മരണം; മരണ കാരണം തേടി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യക്ക് പിന്നാലെ പത്താംക്ലാസുകാരിയും ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചു. തിരൂരങ്ങാടി സ്വദേശിനിയായ അഞ്ജലി തൂങ്ങിമരിച്ചത് വീട്ടിനുള്ളിൽ തന്നെ. ദേവികയുടെ ആത്മഹത്യക്ക് പിന്നാലെ വീണ്ടുമൊരു വിദ്യാർത്ഥിയുടെ മരണം.മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും പൊലീസ്. മലപ്പുറത്തെ പത്താംക്ലാസുകാരിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

തിരൂരങ്ങാടി തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകൾ അഞ്ജലി(15) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജലി. തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ: അമ്മിണി. സഹോദരങ്ങൾ: അമൃത, അപർണ, അനൻകൃഷ്ണ. തിരൂരങ്ങാടി എസ്‌ഐ. നൗഷാദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തിയ ശേഷം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ച് പോസ്റ്റ്മോർട്ടം നടത്തും.

മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നുവരുന്നേയുള്ളവെന്നും എസ്‌ഐ പറഞ്ഞു. ഇൻക്വാസ്്റ്റ് നടപടികൾക്കും പോസ്്റ്റ്മോർട്ടത്തിനും ശേഷമെ വ്യക്തമായി എന്തെങ്കിലും പറയാൻ കഴിയൂവെന്നും തിരൂരങ്ങാടി എസ്‌ഐ നൗഷാദ് പറഞ്ഞു. അതേ സമയം മരണകാരണത്തെ കുറിച്ചു രണ്ട്കാരണങ്ങൾ പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യത്തിൽ വ്യക്തതനൽകുന്നില്ല. വീട്ടിൽ ടി.വിയുണ്ടായിരുന്നെങ്കിലും സ്‌കൂൾ ഓൺലൈൻ പഠനം കണാൻ കുട്ടിക്ക് കഴിഞ്ഞിരുന്നില്ലെന്നും കേബൾ കിട്ടിയിരുന്നില്ലെന്നും ഇക്കാര്യം കുട്ടി അച്ഛനോട് പരാതി പറഞ്ഞിരുന്നതായും പറയപ്പെടുന്നു.

അതോടൊപ്പം തന്നെ മറ്റു സഹോദരികളുമായുണ്ടായ ചെറിയ തർക്കത്തെ തുടർന്ന് മാതാവ് വഴക്ക് പറഞ്ഞതിലുള്ള ദേഷ്യമാണെന്നും പറയുന്നുണ്ടെങ്കിൽ ഒന്നിലും വ്യക്തത വന്നില്ല. അതേ സമയം വളാഞ്ചേരിയിൽ ജീവനൊടുക്കിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദേവികയുടെ കേസ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. ദേവികയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. നോട്ട്ബുക്കിൽ ഞാൻ പോകുന്നു എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കൾ പറയുന്നത്.

വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ദേവിക. ദിവസങ്ങൾക്ക് മുമ്പ് വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകൾ കാണുന്നതിനായി സ്മാർട്ട് ഫോൺ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളർത്തിയതായി മാതാപിതാക്കൾ പറഞ്ഞു.

കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടർന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP