Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനിത കൊലക്കേസിലെ രണ്ട് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്ന കേസിലാണ് പ്രതികൾക്ക് ശിക്ഷ; 2011 ലാണ് മാനന്തവാടിയെ ഞെട്ടിച്ച കൊലപാതകം നടന്നത്; 2013ൽ ഇരുവരെയും തൂക്കികൊല്ലാൻ വിധിച്ചെങ്കിലും പ്രതികളുടെ അപ്പീൽ പരിഗണിച്ച് ജീവപര്യന്തമായി ശിക്ഷ വെട്ടിക്കുറച്ചു

അനിത കൊലക്കേസിലെ രണ്ട് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്ന കേസിലാണ് പ്രതികൾക്ക് ശിക്ഷ; 2011 ലാണ് മാനന്തവാടിയെ ഞെട്ടിച്ച കൊലപാതകം നടന്നത്; 2013ൽ ഇരുവരെയും തൂക്കികൊല്ലാൻ വിധിച്ചെങ്കിലും പ്രതികളുടെ അപ്പീൽ പരിഗണിച്ച് ജീവപര്യന്തമായി ശിക്ഷ വെട്ടിക്കുറച്ചു

പ്രകാശ് ചന്ദ്രശേഖർ

വയനാട് : 2011-ൽ വയനാട് പടിഞ്ഞാറത്തര സ്വദേശിനി അനിതയുടെ ദാരുണ കൊലപാതകത്തിലെ പ്രതികൾ നാസർ, അബ്ദുൽ ഗഫൂർ എന്നിവരുടെ ശിക്ഷ ഹൈക്കോടതി തൂക്കുകയറിൽ നിന്നു ജീവപര്യന്തം ആക്കി കുറച്ചു. വയനാട് ജില്ലാ കോടതി 2013ൽ ഇരുവരെയും തൂക്കികൊല്ലാൻ വിധിച്ചിരുന്നു.

വയനാട് മാനന്തവാടിയിൽ പാരലൽ കോളേജ് വിദ്യാർത്ഥിനിയായിരുന്നു അനിതയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്ന കേസിലാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ഇരുപ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ മുഹമ്മദ് എന്ന കുഞ്ഞനെ വെറുതെ വിട്ടു. 2011 ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് പടിഞ്ഞാത്തറ പതിമൂന്നാം മൈലിൽ വിശ്വനാഥൻ നായരുടെ മകൾ അനിത(20) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

അനിതയുടെ വീട്ടിൽ കിണർ നിർമ്മിക്കാനെത്തിയ നാസർ അനിതയോട് പ്രണയം നടിച്ച് വിവാഹം നൽകി സുഹൃത്തായ ഗഫൂറിനൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓഗസ്റ്റ് ഒമ്പതിന് കാണാതായ അനിതയെ 21 നാണ് അപ്പപ്പാറ വനത്തിൽ കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവരുകയായിരുന്നു.

അബലയായ ഒരു സ്ത്രീയെ ഏറ്റവും ദുർബലമായി കൊലപ്പെടുത്തിയ പ്രതികൾ പരമാവധി ശിക്ഷ അർഹിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾ സമൂഹത്തിന് ഭീഷണിയാണെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമായിരുന്നു ഇതെന്നും കോടതി വിലയിരുത്തി. വധശിക്ഷയ്ക്ക് പുറമേ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്ക് തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

ഈ കേസിൽ ഇരുവരുടെയും അപ്പീൽ പരിഗണിച്ച ജസ്റ്റിസ്മാരായ എ.എം ഷഫീക്, പി സോമരാജൻ എന്നിവരാണ് ജീവപര്യന്തം കഠിനതടവായി കുറച്ചത്. ഹൈക്കോടതി അഭിഭാഷകരായ വി.ശ്യാം, ആദി ഋതിക് എന്നിവരാണ് പ്രതികൾക് വേണ്ടി ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP