Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ശബ്ദം കേട്ട് കത്തിയുമായി എത്തി അച്ഛൻ'; വാതിൽമുട്ടിയിട്ടും തുറക്കാത്ത അകത്തുള്ളവരും; ചവിട്ടി തുറന്നപ്പോൾ പയ്യൻ ഓടിക്കയറിയത് കുളിമുറിയിൽ; ഒറ്റക്കുത്തിന് തീർത്ത് പ്രതികാരം തീർത്ത ഭാവത്തിൽ പൊലീസ് സ്‌റ്റേഷനിലേക്ക്; പേട്ടയിലെ സൗഹൃദം തുടങ്ങുന്നത് പള്ളി ക്വയർ സംഘത്തിൽ നിന്ന്; പ്രവാസിയായ സൈമൺ ലാലു അനീഷ് ജോർജിനെ വകവരുത്തിയത് ഇങ്ങനെ

ശബ്ദം കേട്ട് കത്തിയുമായി എത്തി അച്ഛൻ'; വാതിൽമുട്ടിയിട്ടും തുറക്കാത്ത അകത്തുള്ളവരും; ചവിട്ടി തുറന്നപ്പോൾ പയ്യൻ ഓടിക്കയറിയത് കുളിമുറിയിൽ; ഒറ്റക്കുത്തിന് തീർത്ത് പ്രതികാരം തീർത്ത ഭാവത്തിൽ പൊലീസ് സ്‌റ്റേഷനിലേക്ക്; പേട്ടയിലെ സൗഹൃദം തുടങ്ങുന്നത് പള്ളി ക്വയർ സംഘത്തിൽ നിന്ന്; പ്രവാസിയായ സൈമൺ ലാലു അനീഷ് ജോർജിനെ വകവരുത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയത് പെൺകുട്ടിയുടെ മുറിക്കുള്ളിലെ കുളിമുറിയിൽ. ഇന്ന് പുലർച്ചെ അനീഷ് പെൺകുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതോടെ ലാലു കത്തിയുമായി എത്തുകയായിരുന്നു.

മുട്ടിയിട്ടും തുറക്കാതായതോടെ, വാതിൽ ചവിട്ടി തകർത്തു. ലാലുവിനെ കണ്ടതോടെ അനീഷ് കുളിമുറിക്കുള്ളിൽ ഒളിക്കുകയായിരുന്നു. അവിടെവച്ച് ലാലു യുവാവിനെ കുത്തിവീഴ്‌ത്തി. വീട്ടിൽ ഒരു പയ്യൻ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഉടൻ പൊലീസ് ലാലുവിന്റെ വീട്ടിലേക്ക് പോയി, അനീഷിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവാസിയായ ലാലു ഒന്നരവർഷം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം പേട്ടയിലെ ചായക്കുടി ലെയ്നിൽ ഈഡൻ എന്ന വീട്ടിലായിരുന്നു താമസം. ഇവരുടെ അയൽവാസിയായിരുന്നു അനീഷ് .കൊല്ലപ്പെട്ട അനീഷും പ്രതി സൈമണിന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിൽ ഒരുമിച്ചായിരുന്നു. ഈ പരിചയമാണ് സൗഹൃദത്തിലേക്കെത്തിയത്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്ന കാര്യം അധികമാർക്കും അറിയുമായിരുന്നില്ല. പക്ഷേ ഇത് സൈമൺ മനസ്സിലാക്കിയിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെയാകാം അനീഷ് സ്വന്തം വീട്ടിൽനിന്ന് പുറത്തിറങ്ങിയതെന്നാണ് പൊലീസിന്റെ നിഗമനം. നാല് മണിയോടെയാണ് സൈമണിന്റെ വീട്ടിൽവെച്ച് അനീഷിന് കുത്തേറ്റത്. രാത്രി വീട്ടിലെത്തിയ യുവാവിനെ ഗൃഹനാഥൻ കുത്തിയ സംഭവത്തിനു പിന്നിൽ വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്ന് പൊലീസ് പറയുന്നു. കള്ളനാണെന്നു കരുതിയാണ് കുത്തിയതെന്ന ഗൃഹനാഥൻ ലാലുവിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. രണ്ടാം നിലയിൽവച്ചാണ് പേട്ട സ്വദേശി അനീഷ് ജോർജിന് (19) കുത്തേറ്റത്. അനീഷും ലാലുവിന്റെ മകളും തമ്മിൽ പള്ളിയിൽവച്ച് പരിചയം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

അനീഷ് ജോർജ് രാത്രി വീട്ടിലെത്തിയതെന്തിന്, നേരത്തെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് ലാലുവിന്റെ വീട്. രണ്ടു വീടുകളും തമ്മിൽ ഒരു കിലോമീറ്ററിൽ താഴെ ദൂരം മാത്രമേ ഉള്ളൂ. അനീഷ് ജോർജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. പുലർച്ചെ 3 മണിയോടെ ശബ്ദം കേട്ടാണ് ഉണർന്നതെന്നാണ് ലാലു പൊലീസിനോട് പറഞ്ഞത്.

നിരീക്ഷിച്ചപ്പോൾ ഒരാൾ വീട്ടു വളപ്പിൽ ഉണ്ടെന്നു മനസിലായി. കള്ളനാണെന്നു കരുതിയാണ് സ്വരക്ഷയ്ക്കായി കത്തിയെടുത്തത്. അടുത്തേക്കെത്തിയപ്പോൾ പ്രതിരോധിക്കാനായി കുത്തിയതാണെന്നും ലാലു പൊലീസിനോടു പറഞ്ഞു. ലാലു തന്നെയാണ് രാവിലെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി കുത്തിയ കാര്യം അറിയിച്ചത്. കള്ളനാണെന്ന് കരുതി ഒരാളെ കുത്തിയെന്നും അയാൾ വീട്ടിൽ കിടക്കുന്നതായും പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസ് വീട്ടിലെത്തി. അനീഷിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP