Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും

ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുപ്പതി: ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിത കൊലപാതകം. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ സിദ്ദാവരം പഞ്ചായത്തിലെ ബാലസുബ്രഹ്മണ്യം(35) ലോറിയിടിച്ച് മരിച്ച സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യയും കാമുകനും ചേർന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യ രേണുകയും കാമുകൻ നാഗിറെഡ്ഡിയും അറസ്റ്റിലായി.

11 വർഷം മുമ്പാണ് ബാലസുബ്രഹ്മണ്യം രേണുകയെ വിവാഹം കഴിച്ചത്. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മരുന്ന് വാങ്ങാൻ പോയ ബാലസുബ്രഹ്മണ്യം ലോറിയിടിച്ച് മരിച്ചത്. അപകട മരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും ഇദ്ദേഹത്തിന്റെ സഹോദരൻ മരണത്തിൽ സംശയം ഉന്നയിച്ച് പരാതി നൽകിയിരുന്നു. ഇതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.

നേരത്തെ നാട്ടിൽ ബുക്ക് സ്റ്റാൾ നടത്തിയിരുന്ന ബാലസുബ്രഹ്മണ്യം രണ്ട് വർഷം മുമ്പ് തിരുപ്പതിയിൽ ട്രാവൽ ഏജൻസി ആരംഭിച്ചിരുന്നു. ഇതോടെ ഭാര്യയെയും കുട്ടികളെയും നാട്ടിലാക്കി അദ്ദേഹം തിരുപ്പതിയിലേക്ക് താമസം മാറ്റി. ഈ കാലയളവിലാണ് രേണുക പ്രാദേശിക രാഷ്ട്രീയ നേതാവായ നാഗിറെഡ്ഡിയുമായി അടുപ്പത്തിലായത്. പിന്നീട് രാഷ്ട്രീയപാർട്ടിയിൽ ചേർന്ന രേണുക ഇയാളോടൊപ്പം സജീവമായി പാർട്ടി പ്രവർത്തനത്തിലും പങ്കാളിയായിരുന്നു. പക്ഷേ, അടുത്തിടെ തിരുപ്പതിയിലെ ട്രാവൽ ഏജൻസി ഉപേക്ഷിച്ച് ബാലസുബ്രഹ്മണ്യം നാട്ടിലെത്തിയതോടെ ഇവരുടെ രഹസ്യബന്ധം പ്രതിസന്ധിയിലായി.

ഭർത്താവ് നാട്ടിലെത്തിയതോടെ കാമുകനെ കാണാനുള്ള അവസരങ്ങൾ കുറഞ്ഞു. ഇടയ്ക്കിടെ പാർട്ടി പ്രവർത്തനത്തിനെന്ന പേരിലാണ് രേണുക കാമുകനെ കാണാൻ പോയിരുന്നത്. ഇക്കാര്യം ഭർത്താവ് അറിയുകയും ബന്ധത്തിൽനിന്ന് വിലക്കുകയും ചെയ്തു. പക്ഷേ, ഭർത്താവ് പറഞ്ഞിട്ടും രേണുക നാഗിറെഡ്ഡിയുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറിയില്ല. ഇതിന്റെ പേരിൽ പലതവണ ഇരുവരും തമ്മിൽ തെറ്റുകയും ചെയ്തു.

തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയതോടെയാണ് ഭർത്താവിനെ ഇല്ലാതാക്കാൻ രേണുകയും നാഗിറെഡ്ഡിയും തീരുമാനിച്ചത്. അവസരം കിട്ടുമ്പോൾ ബാലസുബ്രഹ്മണ്യത്തെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇതനുസരിച്ച് ഇരുവരും പദ്ധതികൾ തയ്യാറാക്കി കാത്തിരിക്കവെ ലോക് ഡൗണും പ്രഖ്യാപിച്ചു. ഇതോടെ രേണുകക്ക് കാമുകനുമായി ഫോണിൽ പോലും ബന്ധപ്പെടാനുള്ള അവസരം നഷ്ടമായി. പുറത്തിറങ്ങാനും കാമുകനെ കാണാനും പറ്റാതായതോടെ രേണുക തന്നെ പദ്ധതികൾ പ്ലാൻ ചെയ്തു.

രേണുകയുടെ പദ്ധതി അനുസരിച്ച് കഴിഞ്ഞ ശനിയാഴ്‌ച്ച സുഖമില്ലെന്ന് ഭർത്താവിനോട് പറയുകയായിരുന്നു. കലശലായ വയറുവേദനയാണെന്നും മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങിക്കൊണ്ടുവരാനും ഇവർ ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാലസുബ്രഹ്മണ്യം മരുന്ന് വാങ്ങാനായി പുറത്തുപോയി. ഇക്കാര്യം രേണുക അപ്പോൾ തന്നെ നാഗിറെഡ്ഡിയെ വിളിച്ചുപറഞ്ഞു. തുടർന്ന് നാഗിറെഡ്ഡിയാണ് ബാലസുബ്രഹ്മണ്യത്തിന്റെ ബൈക്കിൽ ലോറിയിടിപ്പിച്ച് കൃത്യം നടത്തിയത്.

രേണുകയുടെയും നാഗിറെഡ്ഡിയുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചതോടെ ഇവർ തമ്മിലുള്ള ബന്ധം പൊലീസിന് മനസിലായിരുന്നു. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. കൃത്യം നടത്താൻ ഉപയോഗിച്ച ലോറിയും പൊലീസ് പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP