Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതൽ മകൻ സൂരജിന്റെ വീട്ടിൽ; 52-ാം ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അഞ്ചലിലേക്ക് പോകുമ്പോൾ ഭർത്താവിന്റെ വീട്ടിലെത്തി മകനെ കണ്ട അമ്മ; ലക്ഷ്യമിട്ടത് ഉത്ര മരിച്ചാലും കുട്ടിയെ കൂടെ നിർത്തി അഞ്ചലിലെ സ്വത്തുക്കൾ കൈയാളാനുള്ള ഗൂഢാലോചന; കുട്ടിയുമായി സൂരജിന്റെ അമ്മയും സഹോദരിയും മുങ്ങിയത് ഉയർത്തുന്നതും സംശയങ്ങൾ; പാമ്പുകടി കൊലയിൽ സഹോദരിയുടെ ആൺസുഹൃത്തിലേക്കും സംശയം നീളുന്നു

മാർച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതൽ മകൻ സൂരജിന്റെ വീട്ടിൽ; 52-ാം ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അഞ്ചലിലേക്ക് പോകുമ്പോൾ ഭർത്താവിന്റെ വീട്ടിലെത്തി മകനെ കണ്ട അമ്മ; ലക്ഷ്യമിട്ടത് ഉത്ര മരിച്ചാലും കുട്ടിയെ കൂടെ നിർത്തി അഞ്ചലിലെ സ്വത്തുക്കൾ കൈയാളാനുള്ള ഗൂഢാലോചന; കുട്ടിയുമായി സൂരജിന്റെ അമ്മയും സഹോദരിയും മുങ്ങിയത് ഉയർത്തുന്നതും സംശയങ്ങൾ; പാമ്പുകടി കൊലയിൽ സഹോദരിയുടെ ആൺസുഹൃത്തിലേക്കും സംശയം നീളുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ ഒരുവയസ്സുള്ള കുഞ്ഞിനെയും ഉത്രയുടെ ഭർത്താവ് സൂരജിന്റെ അമ്മ രേണുകയേയും കാണാനില്ലെന്ന് പൊലീസ് വ്യക്തമാക്കുമ്പോൾ ചർച്ചയാകുന്നതുകൊലക്കേസിൽ കുടുംബത്തിന്റെ ഇടപെടലിനുള്ള സാധ്യത. സൂരജ് കുറ്റവാളി അല്ലെന്നും കേസിൽ കുടുക്കിയതാണെന്നും സൂരജിന്റെ അമ്മ ആരോപിച്ചിരുന്നു. മാധ്യമങ്ങളിൽ ബൈറ്റ് ഉൾപ്പെടെ നൽകിയ ശേഷമാണ് ഇവർ കുട്ടിയുമായി മുങ്ങിയത്. കുട്ടി കൂടെയണ്ടെങ്കിൽ ഇനിയും ഉത്രയുടെ സ്വത്തുക്കൾ സൂരജിന് അനുഭവിക്കാൻ അവസരം കിട്ടും. ഇത് മനസ്സിലാക്കിയാണ് എന്തുവന്നാലും കുട്ടിയെ കൊടുക്കില്ലെന്ന തീരുമാനം ഇവർ എടുത്തതെന്നാണ് സൂചന.

കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറണമെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി ഉത്തരവിട്ടിരുന്നു. മറ്റ് എവിടേക്കൊ ഇവർ കുട്ടിയുമായി മാറി നിൽക്കുന്നതായി കരുതുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കുട്ടിയെ നൽകിയാൽ ഉടനൊന്നും തിരിച്ചു കിട്ടില്ലെന്ന് ഇവർക്ക് ഉറപ്പായി ഇതോടെയാണ് മുങ്ങിയത്. സൂരജിന്റെ സഹോദരിയേയും കാണാതായതായി റിപ്പോർട്ടുണ്ട്. സൂരജിനെ പൊലീസ് പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ്. ഇയാളേയും പൊലീസ് നിരീക്ഷണത്തിലാക്കും. ഇയാളുടെ സഹായം കൊലപാതകത്തിൽ ഉൾപ്പെടെ സൂരജിന് കിട്ടിയിട്ടുണ്ടോ എന്ന് പൊലീസ് ഇനി പരിശോധിക്കും.

ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ ഏറ്റെടുക്കാൻ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ ചെന്നിരുന്നു. എന്നാൽ കുട്ടിയെ വിട്ടു തരില്ലെന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് അഞ്ചൽ പൊലീസിൽനിന്ന് പൊലീസ് ഓഫീസറുമായി ഉത്രയുടെ അച്ഛനും ബന്ധുക്കളും അടൂർ പൊലീസ് സ്റ്റേഷനിൽ ചെന്നു. കുഞ്ഞ് സൂരജിന്റെയോ ബന്ധുവീടുകളിലോ ഇല്ലെന്ന് പൊലീസുകാരിൽനിന്ന് അറിയാൻ കഴിഞ്ഞു. കുഞ്ഞിനെ ഈ അവസരത്തിൽ കാണാനില്ലെങ്കിൽ, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. ഈ സാഹചര്യത്തിൽ കുട്ടിയെ തിരികെ കിട്ടാൻ മറ്റ് നിയമവഴികളും തേടും.

ഹൈക്കോടതിയിൽ കുട്ടിയെ കിട്ടാനായി ഹർജി കൊടുക്കുന്നതും ഉത്രയുടെ മതാപിതാക്കളുടെ പരിഗണനയിലാണ്. ഇതോടെ കേസിൽ ഹൈക്കോടതി നടത്തുന്ന നിരീക്ഷണവും നിർണ്ണായകമാകും. കുട്ടിയെ ശിശുക്ഷേമ സിമിതിയുടെ ഉത്തരവിന്റെ സഹായത്തോടെയാണ് നേരത്തെ സൂരജ് ഉത്രയുടെ വീട്ടിൽ നിന്ന് കൊണ്ടു പോയത്. അന്ന് സൂരജിനെതിരെ സംശയം ഒന്നും ഇല്ലായിരുന്നു. പകരം സൂരജിൽ നിന്ന് സ്വർണം തിരിച്ചു വാങ്ങാൻ ശ്രമിക്കുന്ന ഉത്രയുടെ കുടുംബമായിരുന്നു പ്രതിക്കൂട്ടിൽ. ഇവിടെ നിന്നാണ് മകളുടെ ഘാതകനെ കണ്ടെത്താനുള്ള ഉത്രയുടെ അച്ഛന്റേയും അമ്മയുടേയും പോരാട്ടം തുടങ്ങുന്നത്. അതാണ് സൂരജിനെ കുടുക്കിയത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി പുറപ്പെടുവിച്ചത്. ഉത്തരവുമായി ഉത്രയുടെ പിതാവ് അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവ് കൈമാറി. തുടർന്ന് അഞ്ചൽ സിഐ. ആവശ്യപ്പെട്ടതനുസരിച്ച് അടൂർ സി.െഎയാണ് കുഞ്ഞിനെ തിരക്കി സൂരജിന്റെ വീട്ടിലെത്തിയത്. എന്നാൽ കുഞ്ഞിനെ കണ്ടെത്താനായില്ല. ബന്ധുക്കളുടെ വീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കുട്ടിയുമായി ഇവർ മാറിനിൽക്കുന്നെന്ന സംശയമാണ് പൊലീസിനുള്ളത്. കുട്ടിയെ എറണാകുളത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയതായാണ് സൂരജിന്റെ അച്ഛനും സഹോദരിയും പൊലീസിനോട് പറഞ്ഞത്. സൂരജിന്റെ സഹോദരിയുടെ ആൺ സുഹൃത്തിന്റെ പിന്തുണയോടെയാണ് ഇവരെ മാറ്റിയതെന്ന സംശയവും ഉണ്ട്. ഇയാളേയും പൊലീസ് നിരീക്ഷണത്തിലാക്കും. ഇവരോടെല്ലാം പറഞ്ഞു കൊണ്ടാണ് ഉത്രയെ സൂരജ് വകവരുത്തിയതെന്ന സംശയവും പൊലീസിനുണ്ട്.

മാർച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതൽ മകൻ ധ്രുവ് സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടർന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാൽ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല. ഇതിനിടയിൽ ഏപ്രിൽ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാൾ. ആ സമയത്തു സൂരജ് വീട്ടിലേക്കു പോയി മകന്റെ പിറന്നാൾ കേക്ക് മുറിക്കുകയായിരുന്നു. പിന്നീട് 52-ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങും വഴി ഉത്ര സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടു. നടക്കാൻ കഴിയാത്തതിനാൽ കാർ വീടിനു പുറത്തു നിർത്തിയാണു മകനെ കണ്ടത്.

ആഴ്ചയിൽ രണ്ടുതവണ മുറിവിൽ മരുന്നു വയ്ക്കുന്നതിനായി പോകുമ്പോഴും മകനെ കണ്ടിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു മാസമായി ഈ കുട്ടി സൂരജിന്റെ കുടുംബത്തിനൊപ്പമാണ്. അവരുമായി അടുത്തിടപെഴുകി പരിചയമുണ്ട്. ഇത് മുതലെടുത്താണ് കുട്ടിയുമായി ഇവർ ഒളിവിലേക്ക് പോകുന്നത്. ഉത്ര ആശുപത്രിയിലായപ്പോൾ കുട്ടിയെ ഒപ്പം നിർത്തിയതും തന്ത്രങ്ങളുടെ ഭാഗമാണെന്ന സംശയം പൊലീസിനുണ്ട്. കുട്ടിയുമായി അടുക്കാനും ഉത്രയുടെ മരണ ശേഷവും കൂടുതൽ അടുപ്പം കുട്ടി തങ്ങളോട് കാട്ടാനുമുള്ള തന്ത്രമായിരുന്നു ഇതെന്നും സൂചനയുണ്ട്.

ഉത്രയുടെ വീട്ടിൽ കുട്ടിയെ നിർത്തിയാൽ അമ്മ കൊല്ലപ്പെട്ടാലും അമ്മയുടെ വീട്ടിൽ തന്നെ ധ്രവ് നിൽക്കും. അങ്ങനെ വന്നാൽ ഉത്രയ്ക്ക് അവകാശമായി കിട്ടുന്ന സ്വത്ത് നേരിട്ട് കൈയടക്കാൻ സൂരജിന് കഴിയില്ല. ഇതുകൊണ്ടാണ് കുട്ടിയെ അമ്മയ്‌ക്കൊപ്പം നിർത്താത്തതെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP