Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

മൊട്ടമൂട് ഷാജിയേയും കൂട്ടാളിയേയും റിവർ ഗാർഡനിലെ വീട്ടിൽ വെട്ടിക്കൊന്ന് കരമനയാറ് നീന്തി രക്ഷപ്പെട്ട അച്ഛൻ; വീരകഥകൾ കേട്ട് വളർന്ന മകനെത്തിയതും അതേ വഴിയിൽ; യൂത്ത് കോൺഗ്രസുകാരനെ കൊല്ലാൻ പദ്ധതി തയ്യാറാക്കിയത് കരമനയെ നടുക്കിയ പഴയ കൊലക്കേസിലെ പ്രതിയുടെ മകൻ; കാമുകിക്ക് കൊലപാതക വീഡിയോ അയച്ചും വ്യത്യസ്തനാകാൻ ശ്രമം; അനന്തുവിന്റെ കൊലയാളികളെ കുടുക്കിയത് പഴയ വില്ലൻ കണ്ണനെ കുടുക്കി; ക്രൂര കൊലയ്ക്ക് കാരണം കുഞ്ഞുവാവയെ മർദ്ദിച്ചതിലെ പ്രതികാരം

മൊട്ടമൂട് ഷാജിയേയും കൂട്ടാളിയേയും റിവർ ഗാർഡനിലെ വീട്ടിൽ വെട്ടിക്കൊന്ന് കരമനയാറ് നീന്തി രക്ഷപ്പെട്ട അച്ഛൻ; വീരകഥകൾ കേട്ട് വളർന്ന മകനെത്തിയതും അതേ വഴിയിൽ; യൂത്ത് കോൺഗ്രസുകാരനെ കൊല്ലാൻ പദ്ധതി തയ്യാറാക്കിയത് കരമനയെ നടുക്കിയ പഴയ കൊലക്കേസിലെ പ്രതിയുടെ മകൻ; കാമുകിക്ക് കൊലപാതക വീഡിയോ അയച്ചും വ്യത്യസ്തനാകാൻ ശ്രമം; അനന്തുവിന്റെ കൊലയാളികളെ കുടുക്കിയത് പഴയ വില്ലൻ കണ്ണനെ കുടുക്കി; ക്രൂര കൊലയ്ക്ക് കാരണം കുഞ്ഞുവാവയെ മർദ്ദിച്ചതിലെ പ്രതികാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലു എന്ന കിരൺ കൃഷ്ണൻ. മൊട്ടമൂട് ഷാജി വധത്തിലെ പ്രധാന പ്രതി കണ്ണന്റെ മകനാണ് ബാലു . കണ്ണൻ പക്ഷെ ഇപ്പോൾ ഗുണ്ടാ പ്രവർത്തനത്തിൽ നിന്നും അകന്നു നിൽക്കുകയാണ്. പ്രതികളുടെ പട്ടിക നോക്കിയപ്പോൾ ഒരാൾ കണ്ണന്റെ മകനാണ് എന്ന് പൊലീസിന് മനസിലായി. കണ്ണനെ പൊലീസ് ഉടൻ തന്നെ പൊക്കുകയായിരുന്നു. കണ്ണനിൽ നിന്നാണ് പ്രതിയായ മകൻ ബാലു എവിടെയുണ്ട് എന്ന് പൊലീസ് മനസിലാക്കുന്നത്. അനന്തുകേസിൽ പ്രതികളെ പൊക്കിയത് മൊട്ടമൂട് ഷാജി കൊലക്കേസിലെ മുഖ്യ പ്രതിയുടെ സഹായത്തോടെയാണ്. പ്രതികളെ കുറിച്ച് കൃഷ്ണകുമാറെന്ന കണ്ണന് അറിവുണ്ടാകമെന്ന പൊലീസിന്റെ കണക്കുകൂട്ടലാണ് കരമനയിലെ കൊലപാതകത്തിൽ നിർണ്ണായകമായത്.

അനന്തു കേസിലെ പ്രതികളെ കുടുക്കിയത് ഈ നീക്കമാണ്. ഒളിവിടത്തിൽ നിന്നും മകനെ പൊക്കാൻ പൊലീസിനെ സഹായിച്ചത് കണ്ണനായിരുന്നു. കണ്ണനെ ഈ കേസിൽ പ്രതിയാക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അനന്തു വധത്തിൽ പൊലീസ് ആദ്യം പോകുന്നത് കണ്ണനെയാണ്. അങ്ങിനെയാണ് കണ്ണന്റെ മകൻ ബാലുവിനെ പൊലീസ് പൊക്കുന്നത്. ഈ കേസിൽ കസ്റ്റഡിയിൽ ഉള്ള എല്ലാവരെയും പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ഇനി കസ്റ്റഡിയിൽ ഉള്ളത് ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തുകൊണ്ടുവന്ന ശരത്തും വിപിനും മാത്രമാണ്. വിപിനാണ് അനന്തുവിനെ ഈ സംഘത്തിന് ചൂണ്ടിക്കാണിക്കുന്നത്. ഇവരെയും കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഒരാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. സുമേഷ് എന്ന് പറയുന്ന ഒരു പ്രതിയെ മാത്രം. ഇയാൾ എവിടെയുണ്ടെന്ന് പൊലീസിന് ഒരു പിടിയുമില്ല. ഇയാളെ കുരുക്കാനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം.

ബാലുവിന്റെ അച്ഛൻ കണ്ണൻ എന്ന കൃഷ്ണകുമാർ മൊട്ടമൂട് ഷാജി വധക്കേസിലെ ഒന്നാം പ്രതിയാണ്. കൊലപാതകശേഷം പ്രതികൾ കാരയ്ക്കാമണ്ഡപത്ത് ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞു. മുഖ്യപ്രതി ബാലുവിന്റെ അച്ഛൻ പിറ്റേന്ന് രാവിലെ ആഴാങ്കലുള്ള ഹോട്ടലിൽ നിന്ന് ഇവർക്ക് ഭക്ഷണം എത്തിച്ചു. പ്രതികളുമായി ബന്ധമുള്ളവർ സംഭവസ്ഥലത്തെത്തി തെളിവ് നശിപ്പിക്കുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് അനന്തു കേസിന് തുമ്പുണ്ടാകുന്നത്. അനന്തു മരിച്ച വിവരം അച്ഛനെ ബാലു അറിയിച്ചിരുന്നു. അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ബാലു കാമുകിക്ക് അയച്ചതായും സൂചനയുണ്ട്. കാമുകിയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പെൺകുട്ടിയുടെയും അക്രമി സംഘത്തിലുള്ളവരുടേയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധനയ്ക്കായി അയച്ചു.

2007 സപ്തംബർ 30ന് രാത്രിയിലാണ് മൊട്ടമൂട് ഷാജി കൊല്ലപ്പെട്ടത്. നീറമൺകര റിവർ ഗാർഡൻസിലെ ആയില്യം വീടിന് മുന്നിലിട്ടാണ് ഷാജിയെ വകവരുത്തിയത്. കൂട്ടാളി വിനോദിനെയും കൊലപ്പെടുത്തി. അന്ന് കരമന റിവർ ഗാർഡൻസിലെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലെ ഗുണ്ടാ സംഘം മൊട്ടമൂട് ഷാജിയെയും വിനോദിനെയും വെട്ടിക്കൊന്നത്. കൃത്യം നിർവഹിച്ച ശേഷം അക്രമികൾ കരമനയാറ് നീന്തി രക്ഷപ്പെട്ടു. എട്ടോളം വരുന്ന ഗുണ്ടാസംഘമാണ് ഷാജിയെയും വിനോദിനെയും കൊലപ്പെടുത്തിയത്. ഭാര്യയെ മലപ്പുറത്ത് പിഎസ് സി പരീക്ഷയെഴുതാൻ കൊണ്ടുവിട്ട ശേഷം മടങ്ങി വരികയായിരുന്നു ഷാജി. ഒട്ടേറെ കൊലപാതകക്കേസുകളിലടക്കം പ്രതികളായിരുന്നു് ഷാജിയും വിനോദും. ഷാജിയുടെ നീക്കങ്ങൾ നിരീക്ഷിച്ചായിരുന്നു കൊലകൾ നടത്തിയത്. ഈ കേസിലും മൊബൈൽ ഫോണാണ് തെളിവായി മാറിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് 2007ലെ കൊലപാതകങ്ങൾക്ക് കാരണം.

അച്ഛന്റെ ഗുണ്ടാ പ്രവർത്തനങ്ങളുടെ വീരക്കഥകളാണ് ബാലുവിന് കുറ്റകൃത്യങ്ങളുടെ ലോകത്ത് പ്രചോദനമായത്. ലഹരിക്ക് അടിമയായതോടെ എന്തും ചെയ്യുന്ന അവസ്ഥയിലെത്തി. അനന്തുവിന്റെ കൊലപാതകം പ്ലാൻ ചെയ്തതും ബാലുവാണെന്നാണ് സൂചന. കരമനയിൽ ബൈക്കിൽ തട്ടിക്കൊണ്ടുപോയി അനന്തുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സഹോദരങ്ങളുൾപ്പെടെ ഏഴ് പേർ കൂടി പൊലീസ് പിടിയിലായിട്ടുണ്ട്. അനന്തുവിനെ മർദ്ദിക്കാൻ നേതൃത്വം നൽകിയത് സഹോദരങ്ങളായ വിഷ്ണുരാജ്(23), വിനീഷ്രാജ്(20), വിജയരാജ് എന്ന കുഞ്ഞുവാവ എന്നിവരാണ്. 18 വയസ്സുള്ള കുഞ്ഞുവാവയാണ് ഇളയ സഹോദരൻ. കൊഞ്ചിറവിള ക്ഷേത്രത്തിൽ അനന്തുവും സുഹൃത്തുക്കളും കൊലയാളി സംഘവുമായി തർക്കമുണ്ടായിരുന്നു. ഇതാണ് അനന്തുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കം കയ്യാങ്കളിയായപ്പോൾ അനന്തു കുഞ്ഞുവാവയെ തല്ലിയിരുന്നു. ഈ തർക്കമാണ് സഹോദരങ്ങൾക്ക് അനന്തുവിനോട് കടുത്ത വൈരാഗ്യമുണ്ടാകാൻ കാരണമായത്.

മൂന്ന് സഹോദരങ്ങളും ലഹരിക്കടിമകളായിരുന്നു. മൂത്ത സഹോദരൻ വിഷ്ണുരാജാണ് അനന്തുവിന്റെ കയ്യിലെയും കാലിലെയും ഞരമ്പുകൾ മുറിച്ചത്.പിന്നീട് കരിക്കു കൊണ്ട് അനന്തുവിന്റെ തലയ്ക്കടിക്കുകയും മുഖത്തും ശരീരത്തും മർദ്ദിക്കുകയും ചെയ്തു. അനന്തു മരിച്ചെന്നുറപ്പാക്കിയ ശേഷം മൂന്ന് സഹോദരങ്ങളും മറ്റ് മൂന്ന് പേരും ചേർന്നു തിരുവല്ലത്തെ ജഡ്ജിക്കുന്നിലേക്കു പോയി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് തോന്നിയതോടെ ഇവർ പൂവാറിലെ ഒളിസങ്കേതത്തിലേക്കു മാറി. ഇവിടെ നിന്നാണു പൊലീസ് ഇവരെ പിടികൂടിയത്. കുഞ്ഞുവാവയെ തല്ലിയ അനന്തുവിനെ വകവരുത്താൻ ഇവർക്ക് പ്രചോദനം നൽകിയതും പദ്ധതി ഒരുക്കിയതും അനന്തുവായിരുന്നു.

അനന്തുവിനെ കൊലപ്പെടുത്തുന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് എട്ടംഗസംഘം ആഘോഷം നടത്തിയ ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായി. കൊഞ്ചിറവിള ക്ഷേത്രോത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്ന് ഇവർ പദ്ധതി തയ്യാറാക്കി. ആഘോഷത്തിനു മദ്യവും മയക്കുമരുന്നുമുണ്ടായിരുന്നു. ആഘോഷം വീഡിയോയിൽ പകർത്തിയിരുന്നു. ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തു എല്ലാ ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു സംഘത്തിനു വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട് എത്തി. അനന്തു വണ്ടിനിർത്തിയ ശേഷം ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ കയറി. ഇതിനിടെ വിഷ്ണു അനന്തുവിന്റെ ബൈക്കിന്റെ സ്പാർക്ക് പ്ലഗിലേക്കുള്ള വയർ വിച്ഛേദിച്ചു.

അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇതു തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്നു വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കിക്കൊണ്ടുപോയി. സൗഹൃദം നടിച്ചാണ് അഭിലാഷും റോഷനും അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. കരമന, നീറമൺകര, കൈമനം എന്നിവിടങ്ങളിൽ പൊലീസ് ഉണ്ടായിരുന്നതിനാൽ ഇവർ ബലപ്രയോഗം നടത്തിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP