Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ ചെറ്റക്കുടിലിൽ നിന്നാണ് അമീറുൾ ജിഷയുടെ മാനം കവരാൻ കേരളത്തിൽ എത്തിയത്; മകന്റെ കൊടും ക്രൂരത അറിഞ്ഞ് അമ്മ ബോധം കെട്ടു വീണു; അപ്പൻ വീടുവിട്ടു പോയി

ഈ ചെറ്റക്കുടിലിൽ നിന്നാണ് അമീറുൾ ജിഷയുടെ മാനം കവരാൻ കേരളത്തിൽ എത്തിയത്; മകന്റെ കൊടും ക്രൂരത അറിഞ്ഞ് അമ്മ ബോധം കെട്ടു വീണു; അപ്പൻ വീടുവിട്ടു പോയി

മറുനാടൻ മലയാളി ബ്യൂറോ

നൗഗാവ് (അസം): ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാം സ്ഥിരം കുറ്റവാളിയെ്ന്നതിന് അസം പൊലീസിൽ വിവരങ്ങളൊന്നുമില്ല. ഇയാൾ ജിഷയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഒരു കുറ്റകൃത്യത്തിലും ഏർപ്പെട്ടതിനു ജന്മനാട്ടിൽ തെളിവില്ല. ഇയാൾക്കെതിരെ ജില്ലയിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നു നൗഗാവ് പൊലീസ് മേധാവി വൈ.ടി.ഗ്യാറ്റ്‌സോ പറഞ്ഞു.

കേരളത്തിൽനിന്നു വിവരം ലഭിച്ചെത്തിയ അസം പൊലീസിൽ നിന്നാണ് മകൻ കൊലപാതകക്കേസിൽ പ്രതിയാണെന്ന് അമീറുളിന്റെ മാതാവ് ഖദീജ അറിയുന്നത്. മകൻ കുറ്റം ചെയ്യുമെന്നു കരുതുന്നില്ലെന്നു പറഞ്ഞ ഖദീജ സംസാരത്തിനിടയിൽ ബോധരഹിതയായി വീണു. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാർ ഏറെ താമസിക്കുന്ന സ്ഥലമാണ് ബർദ്വാ. പക്ഷേ, തങ്ങൾ ഇവിടെ ജനിച്ചുവളർന്നവരാണെന്ന് ഖദീജ പറഞ്ഞു. അമൂറുളിന്റെ അച്ഛന് വോട്ടേഴ്‌സ് ഐഡി കാർഡുമുണ്ട്.

മകൻ പൊലീസ് പിടിയിലായത് അറിഞ്ഞ പിതാവ് നിജാമുദ്ദീൻ വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിപ്പോയി. പിന്നീട് ഒരു വിവരവുമില്ല. കേരള പൊലീസിൽനിന്നു വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെയാണ് ബർദ്വാ പൊലീസ് വീട് തിരഞ്ഞുകണ്ടെത്തിയത്. ആദ്യം നൽകിയ വിലാസം തെറ്റായതിനാൽ ഏറെ തിരച്ചിലിനൊടുവിലാണ് വീട് കണ്ടെത്താൻ കഴിഞ്ഞതെന്ന് എസ്.ഐ: മഹേശ്വർ സൈക്കിയ പറഞ്ഞു.

പാവപ്പെട്ട കൃഷിക്കാർ താമസിക്കുന്ന ബർദ്വാ ഗ്രാമത്തിലെ കൊച്ചു കുടിലാണ് അമീറുളിന്റേത് പുല്ലും തകരഷീറ്റും കൊണ്ടു നിർമ്മിച്ച കൊച്ചു കൂരയിലാണ് കുടുംബം താമസിക്കുന്നത്. പിതാവ് നിജാമുദ്ദീനും മാതാവ് ഖദീജയും നാല് ആൺമക്കളെയും നാല് പെൺമക്കളെയും വളർത്തിയത് ഏറെ കഷ്ടതകളിലൂടെയാണ്. ആൺമക്കളിൽ ഇളയവനാണ് അമീറുൽ. ഇയാളുടെ സഹോദരൻ ബദറുൽ ഇസ്‌ലാമും കേരളത്തിലാണു ജോലി ചെയ്യുന്നതെന്ന് മാതാവ് ഖദീജ പറഞ്ഞു.

അസം തിരഞ്ഞെടുപ്പിനു മുൻപായി ഏപ്രിലോടെയാണു പ്രതി ഏറ്റവും ഒടുവിൽ നൗഗാവിലെ ബർദ്വാ ഗ്രാമത്തിൽ എത്തിയതെന്നു ബന്ധുക്കളും അയൽവാസികളും പറഞ്ഞു. പ്രൈമറി ക്ലാസിൽ തന്നെ പഠനം നിർത്തിയ അമീറുൽ പിന്നെ പിതാവിനൊപ്പം കൃഷിപ്പണിക്കു പോകുകയായിരുന്നു. പിന്നീട് കൂടുതൽ കൂലി കിട്ടുന്നതിനായി കേരളത്തിലേക്ക് പോയി. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുൻപായി നാട്ടിലെത്തിയത്. ഇയാൾക്കു ഫോൺ ഉള്ള വിവരം അറിയില്ലായിരുന്നുവെന്നും ഒരിക്കൽ പോലും വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും മാതാവ് പറഞ്ഞു. കുടുംബവുമായി ബന്ധം പുലർത്താറില്ലായിരുന്നു. തെരഞ്ഞെടുപ്പിനു മുൻപായി വന്നപ്പോൾ പണം ആവശ്യപ്പെട്ട് വാക്കുതർക്കത്തിലേർപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് കേരളത്തിലേക്കു തന്നെ മടങ്ങി.

മദ്യപിക്കുമെന്നതല്ലാതെ ഇയാൾ പൊതുവേ പ്രശ്‌നങ്ങളുണ്ടാക്കാറില്ലെന്നു സമീപവാസികൾ പറഞ്ഞു. ഒരിക്കൽ മദ്യപിച്ചു വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. പ്രതിയെക്കുറിച്ചു കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കേരള പൊലീസ് അസമിലേക്കു പുറപ്പെട്ടിട്ടുണ്ട്. പ്രതിയുടെ വിരലടയാളങ്ങൾ കേരള പൊലീസ് അയച്ചുതന്നിട്ടുണ്ടെന്നും ഇതു പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എസ്‌പി.ഗ്യാറ്റ്‌സോ പറഞ്ഞു. പ്രതി വേറെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനാണ് ഇത്.

ചിത്രങ്ങൾക്ക് കടപ്പാട്: മനോരമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP