Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹം കഴിക്കാമെന്ന വാഗ്ദാനം മുറിച്ച് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം; തർക്കം മൂത്തപ്പോൾ നിശ്ചയം മുടങ്ങുമെന്ന അവസ്ഥ; പക വീട്ടാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി; പൂവാർ സ്വദേശിനി രാഖിയുടെ മൃതദേഹം കണ്ടെത്തിയത് കാമുകന്റെ വീട്ടിന് സമീപത്ത് നിന്നും; മുഖ്യപ്രതി അഖിൽ അടക്കം മൂന്നുപേർ അറസ്റ്റിൽ; ഒരുമാസമായി കാണാതായ രാഖിയുടെ മൃതദേഹം കണ്ടെത്തിയത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ

വിവാഹം കഴിക്കാമെന്ന വാഗ്ദാനം മുറിച്ച് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം; തർക്കം മൂത്തപ്പോൾ നിശ്ചയം മുടങ്ങുമെന്ന അവസ്ഥ; പക വീട്ടാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി; പൂവാർ സ്വദേശിനി രാഖിയുടെ മൃതദേഹം കണ്ടെത്തിയത് കാമുകന്റെ വീട്ടിന് സമീപത്ത് നിന്നും; മുഖ്യപ്രതി അഖിൽ അടക്കം മൂന്നുപേർ അറസ്റ്റിൽ; ഒരുമാസമായി കാണാതായ രാഖിയുടെ മൃതദേഹം കണ്ടെത്തിയത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

പൂവാർ: അമ്പൂരി കൊലപാതകക്കേസിൽ പ്രതികൾ പിടിയിലായി. മുഖ്യപ്രതി അഖിലും സഹോദരനും സുഹൃത്തുമാണ് പൊലീസിന്റെ പിടിയിലായത്. പൂവാറിൽ നിന്നും ഒരു മാസം മുൻപ് കാണാതായ രാഖി(30)യുടെ മൃതദേഹം നെയ്യാർ ഡാമിനടുത്തുള്ള അമ്പൂരിയിൽ നിന്നും പൂവാർ പൊലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസം ഒരുമാസമായി പൂവാർ പൊലീസ് രാഖിക്കായി നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് അമ്പൂരിയിൽ കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം പൊലീസ് ഇന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ മാസം 21 നാണു രാഖിയെ കാണാതാകുന്നത്.

കാണാതായ യുവതിയുടെ മൃതദേഹം സൈനികനായ സുഹൃത്തിന്റെ വീട്ടുവളപ്പിൽ നിന്നാണ് കണ്ടെത്തിയത്. നെയ്യാറ്റിൻകര തിരുപുറം സ്വദേശി രാഖിയുടെ മൃതദേഹമാണ് അമ്പൂരി തട്ടാന്മുക്കിൽ അഖിൽ എസ് നായരുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നു കണ്ടെത്തിയത്

രാഖിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത അഖിൽ മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ രാഖി അഖിലുമായി തർക്കത്തിലായി. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയിരുന്നു. ഇതിൽ പ്രകോപിതനായ അഖിൽ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പൊലീസ് പുറത്തെടുത്തു. പ്രതികളിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. രാഖിയെ ജൂൺ 21 മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൂവാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ജോലി സ്ഥലത്തെത്തിയിരുന്നില്ലെന്ന് വ്യക്തമായി. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി അഖിൽ എസ് നായർ എന്ന അമ്പൂരി സ്വദേശിയുമായി പ്രണയത്തിലാണെന്ന് മനസിലായത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്ന് സ്ഥലത്ത് കുഴിച്ചപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നതായി പൂവാർ സിഐ രാജീവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഏകദേശം ഒരു മാസം മുൻപാണ് രാഖിയെ കാണാതായി മാതാപിതാക്കൾ പൂവാർ പൊലീസിൽ പരാതി നൽകിയത്. കുഴിയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുമ്പോൾ ഉള്ള മാല കാണിച്ചപ്പോൾ രാഖിയുടെ പിതാവ് മൃതദേഹം തിരിച്ചറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അവിവാഹിതയായ രാഖി എറണാകുളത്തു കേബിൾ ഉൽപാദന കമ്പനിയിൽകമ്പനിയിൽ കസ്റ്റമർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഖിലിന്റെ മൂന്നുബന്ധുക്കളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഖിൽ സ്ഥലത്തില്ലെന്നാണ് ബന്ധുക്കളുടെ ഭാഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP