Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

ഭർത്താവ് വീട്ടിൽ വന്ന് അക്രമാസക്തനാകുന്ന സിസിടിവി ദൃശ്യം ഉൾപ്പെടെ പരാതി കൊടുക്കും; ചീത്തവിളിയും കരണത്ത് അടിയും അടക്കമുള്ള വിഷയങ്ങളിൽ നൽകാൻ പോകുന്നത് ഗാർഹിക പീഡന പരാതി; ആദിത്യൻ ജയനെതിരെ രണ്ടും കൽപ്പിച്ച് അമ്പിളി ദേവി; താരദമ്പതിമാർക്കിടെയിലെ കലഹം പൊലീസിന് മുമ്പിലേക്ക്

ഭർത്താവ് വീട്ടിൽ വന്ന് അക്രമാസക്തനാകുന്ന സിസിടിവി ദൃശ്യം ഉൾപ്പെടെ പരാതി കൊടുക്കും; ചീത്തവിളിയും കരണത്ത് അടിയും അടക്കമുള്ള വിഷയങ്ങളിൽ നൽകാൻ പോകുന്നത് ഗാർഹിക പീഡന പരാതി; ആദിത്യൻ ജയനെതിരെ രണ്ടും കൽപ്പിച്ച് അമ്പിളി ദേവി; താരദമ്പതിമാർക്കിടെയിലെ കലഹം പൊലീസിന് മുമ്പിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഭർത്താവ് ആദിത്യൻ ജയനെതിരെ ഗാർഭിഗ പീഡന പരാതി കൊടുക്കാൻ അമ്പിളി ദേവി. കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യൻ എന്ന ഭർത്താവ് ജയനുമായുള്ള പ്രശ്‌നങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആരോപണവുമായി ആദിത്യൻ ജയനും രംഗത്ത് വന്നു. എന്നാൽ തനിക്ക് ആദിത്യൻ ജയനിൽ നിന്ന് വലിയ ഉപദ്രവങ്ങൾ നേരിടേണ്ടി വന്നുവെന്നാണ് അമ്പിളി ദേവി വിശദീകരിക്കുന്നത്.

തന്റെ പക്ഷത്തെ കാര്യങ്ങൾക്ക് തെളിവ് സഹിതമാണ് അമ്പിളി ദേവി മുന്നോട്ടു വന്നിട്ടുള്ളത്. ഭർത്താവ് കരണത്തടിച്ചിട്ടുണ്ടെന്നും, അച്ഛനമ്മമാരോട് പോലും താനത് മറച്ചുവച്ചുവെന്നും അമ്പിളി പറഞ്ഞു. കൂടാതെ സംഭവത്തിൽ പരാമർശിക്കപ്പെടുന്ന സ്ത്രീയുമായി അമ്പിളി നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടും, ജയൻ വീട്ടിൽ വന്ന് അക്രമാസക്തനായി പെരുമാറുന്ന സി.സി.ടി.വി. വീഡിയോയും അമ്പിളി പുറത്തുവിട്ടു. ഈ തെളിവുകളുമായി പൊലീസിൽ പരാതി നൽകാനാണ് തീരുമാനം. ആദിത്യനേയും തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയേയും പ്രതിചേർത്ത് പൊലീസിനെ സമീപിക്കാനാണ് തീരുമാനം.

എന്നാൽ സംഭവത്തിൽ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും പ്രതികരിച്ചു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയൻ പറഞ്ഞു. 'ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്,-ജയൻ പറയുന്നു. എന്നാൽ അമ്പിളി ദേവിയുടെ വീട്ടിൽ ആദിത്യൻ അക്രമം കാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ അതിനിർണ്ണായകമാകും.

തൃശൂരിലെ സ്ത്രീ ജയൻ താമസിക്കുന്ന വാടകവീടിന്റെ മുകളിലാണ് താമസം. ഇവർ ഒരു കോളേജ് പ്രൊഫസറാണ്. ഈ സ്ത്രീയെയും ശാരീരികവും മാനസികവും സാമ്പത്തികവും വൈകാരികവുമായി ജയൻ ചൂഷണം ചെയ്തിരുന്നു എന്ന് അമ്പിളി ആരോപിച്ചിരുന്നു. ഇവർ ഗർഭിണിയാവുകയും ചെയ്തു. സ്‌കാനിങ് റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് ആ സ്ത്രീയും ആദിത്യനും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ചോദ്യം ചെയ്തപ്പോൾ, അമ്പിളിയോടുള്ള ദേഷ്യത്തിന് ചെയ്തതാണ് എന്നായിരുന്നു മറുപടി എന്നും അവർ പറഞ്ഞു. ഇതിനു പുറമെ താൻ വിവാഹ ശേഷം നേരിട്ട ഒട്ടനവധി കാര്യങ്ങൾ അമ്പിളി തുറന്നു പറയുന്നുണ്ട്.

അമ്പിളിക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നും, ഇതിന്റെ ചില സ്‌ക്രീൻ ഷോട്ടുകളുമായിരുന്നു ആദിത്യൻ പുറത്ത് വിട്ടത്. ആദിത്യന്റെ ഈ ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമ്പിളി ദേവി. '' അത്ര മോശം സ്ത്രീ ആയിരുന്നെങ്കിൽ എന്തിനാ കല്യാണം കഴിച്ചത്. ഷിജു മേനോന്റേത് പ്രൊപ്പോസൽ വന്നതാണ്. ഡിവോഴ്‌സ് കഴിഞ്ഞ ശേഷം എന്റെ ഡാൻസ് ടീച്ചർ വഴി ഒരു പ്രൊപ്പോസൽ വന്നിരുന്നു. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന ഷിജു മേനോൻ എന്ന് പറയുന്നയാളുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പോകെപ്പോകെ എന്റെ മകന്റെ ഒരു കാര്യം വച്ച്, കുഞ്ഞിനെക്കൊണ്ടു പോകാൻ പറ്റില്ലെന്ന് വന്നപ്പോൾ അത് അവിടെ വെച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയതാണ്.

ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കിൽ എന്തായാലും കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അറിയാൻ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കിൽ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്‌നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. ഗർഭിണിയായിരുന്നപ്പോൾ പോലും... വായിൽ നിന്ന് വരുന്ന ഭാഷകൾ പോലും നമുക്ക്, മനുഷ്യർ പറയുമോ അങ്ങനെയൊക്കെ...എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിങ് റിലേഷനിൽ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോൾ വിശ്വസിച്ചു പോയി. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങൾ.'- അമ്പിളി ദേവി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP