Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഫാന്റംറോക്ക് കവാടത്തിൽ ബേക്കറിയും കൂൾബാറുമടങ്ങുന്ന കട തുടങ്ങിയത് സ്വന്തം കാലിൽ നിൽക്കാൻ; അമ്മയും മകളും അമ്പലവയലിലേക്ക് മാറിത് അടികൊണ്ട് മരിക്കാതിരിക്കാൻ; ബൈക്കിലെത്തി ഭാര്യയുടേയും മകളുടേയും മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരവും സൈക്കോ സനിലിന്റെ ആത്മഹത്യയും; ആ അമ്മയും മകളും നേരിടേണ്ടി വന്നതുകൊടും ക്രൂരതകൾ

ഫാന്റംറോക്ക് കവാടത്തിൽ ബേക്കറിയും കൂൾബാറുമടങ്ങുന്ന കട തുടങ്ങിയത് സ്വന്തം കാലിൽ നിൽക്കാൻ; അമ്മയും മകളും അമ്പലവയലിലേക്ക് മാറിത് അടികൊണ്ട് മരിക്കാതിരിക്കാൻ; ബൈക്കിലെത്തി ഭാര്യയുടേയും മകളുടേയും മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരവും സൈക്കോ സനിലിന്റെ ആത്മഹത്യയും; ആ അമ്മയും മകളും നേരിടേണ്ടി വന്നതുകൊടും ക്രൂരതകൾ

അനീഷ് കുമാർ

തലശേരി: വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തുമ്പോൾ ചർച്ചയാകുന്നത് കുടുംബ പ്രശ്‌നങ്ങൾ. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിനടുത്ത് നിന്നാണ് കണ്ടെത്തിയത്.

ആസിഡ് ആക്രമണത്തിന് ശേഷം സനൽ ബൈക്കിൽ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ണ്ണൂരിലേക്കാണ് പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സനലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനൽ.

ആക്രമണത്തിന് ഇരയായ നിജിതയും 12 വയസുകാരിയായ മകൾ അളകനന്ദയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇരുവർക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്. ഭർത്താവിന്റെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് നിജിതയും മകളും അമ്പലവയലിൽ എത്തിയത്.

വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തിവരികയായിരുന്നു നിജിത. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപ്പെടുകയും ചെയ്തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്.

നിയാഴ്ച ഉച്ചയോടെയാണ് ഇരുവർക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. ഒന്നര മാസമായി ലിജിതയും മകളും അമ്പലവയലിലെ ടൂറിസം കേന്ദ്രമായ ഫാന്റംറോക്കിന്റെ കവാടത്തിൽ ബേക്കറിയും കൂൾബാറുമടങ്ങുന്ന കട ആരംഭിച്ചിരുന്നു. ഇവിടെ തന്നെയായിരുന്നു ഇരുവരും താമസിച്ചുവന്നിരുന്നത്.

ലിജിതയും മക്കളുമായി സനൽ അകന്ന് കഴിയുകയായിരുന്നെന്നും ഇയാൾ കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തി ഇവരുമായി ബഹളമുണ്ടാക്കിയിരുന്നതായും ഇക്കാര്യം പൊലിസിൽ അറിയിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ ലിജിതയെയും അളകന്ദയെയും പ്രദേശവാസികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP