Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

ബാങ്കിലേക്ക് പോകുമ്പോൾ അമ്മ കൂടെ കൂട്ടിയത് എടിഎം പ്രശ്‌നം പരിഹരിക്കാൻ; അമലിനെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത് ഇടപാടുകൾ തീർത്ത് അമ്മ മടങ്ങാനായി ഇറങ്ങിയപ്പോൾ; ആറൂമാസങ്ങൾക്ക് മുൻപ് കാണാതായ അമലിന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ ; മൃതദേഹം തിരിച്ചറിഞ്ഞറിത് സമീപത്തെ ഫോട്ടോയും വിലാസവും നോക്കി; മാസങ്ങൾ പഴക്കമുള്ളതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസും

ബാങ്കിലേക്ക് പോകുമ്പോൾ അമ്മ കൂടെ കൂട്ടിയത് എടിഎം പ്രശ്‌നം പരിഹരിക്കാൻ; അമലിനെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത് ഇടപാടുകൾ തീർത്ത് അമ്മ മടങ്ങാനായി ഇറങ്ങിയപ്പോൾ; ആറൂമാസങ്ങൾക്ക് മുൻപ് കാണാതായ അമലിന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ ; മൃതദേഹം തിരിച്ചറിഞ്ഞറിത് സമീപത്തെ ഫോട്ടോയും വിലാസവും നോക്കി; മാസങ്ങൾ പഴക്കമുള്ളതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ആറുമാസം മുൻപ് കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്വന്തം വീടിന് പത്ത് കിലോമീറ്റർ അകലെ ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി.പ്രവാസി മലയാളി ചേറ്റുവ ഏങ്ങണ്ടിയൂർ ചാണാശേരി സനോജിന്റെയും ലൈബ്രേറിയൻ ശിൽപയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അമലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തളിക്കുളം ഹൈസ്‌കൂൾ ഗ്രൗണ്ടിനു സമീപം പാടൂർ സ്വദേശിയായ പ്രവാസിയുടെ 15 വർഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം.

വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും ആറു മാസത്തിലേറെയായി വീട്ടിൽ ആരും കയറിയിട്ടില്ല. ഹോട്ടൽ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്.കാണാതാകുമ്പോൾ കൈവശം ഉണ്ടായിരുന്ന എടിഎം കാർഡും മൊബൈൽ ഫോണും അമലിന്റെ ഫോട്ടോകളും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. സിം കാർഡ് ഒടിച്ചു മടക്കിയതും ഫോട്ടോ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ചുമരിലെ ഫോൺ നമ്പറും വിലാസവും അമൽ എഴുതിയതാണെന്നു ബന്ധു തിരിച്ചറിഞ്ഞു.

കയറിലൂടെ തല ഊർന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു.ജീൻസും ഷർട്ടും ധരിച്ചിട്ടുണ്ട്.മരിച്ചത് അമൽ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയെങ്കിലും ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്‌മോർട്ടം ചെയ്യും. കാണാതായ സ്ഥലത്ത് നിന്ന് നാലുകിലോ മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

മാർച്ച് 18ന് ആണു അമലിനെ കാണാതായത്. എടിഎം കാർഡിനു തകരാർ ഉണ്ടെന്നു പറഞ്ഞതിനെ തുടർന്ന് അതു പരിഹരിക്കാൻ അമ്മ ഒപ്പം കൂട്ടുകയായിരുന്നു. അമ്മയുടേയും അമലിന്റെയും അക്കൗണ്ടുകൾ രണ്ടു ബാങ്കുകളിലായിരുന്നു.സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീർത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്.

അതിന് ആഴ്ചകൾക്കു മുൻപ് അമലിന്റെ അക്കൗണ്ടിൽ നിന്ന് 2 വട്ടമായി 10,000 രൂപ ഓൺലൈൻ പേയ്‌മെന്റ് ആപ്ലിക്കേഷൻ വഴി പിൻവലിച്ചതായി കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP