Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജാതിയിൽ കുറച്ചുകാണിച്ചു; ആദിവാസിയായതുകൊണ്ട് ബുദ്ധിയില്ല വിവരമില്ല എന്ന് പറഞ്ഞ് അധിക്ഷേപിച്ചു; അമിത ഡ്യൂട്ടി ചെയ്യിച്ചു; ആളെ ക്വാർട്ടേഴ്‌സിലിട്ട് നഗ്നാക്കി അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു': കല്ലേക്കോട് എആർ ക്യാമ്പിലെ പൊലീസുകാരൻ ട്രെയിനിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; മേലുദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ഭാര്യ സജിനി

'ജാതിയിൽ കുറച്ചുകാണിച്ചു; ആദിവാസിയായതുകൊണ്ട് ബുദ്ധിയില്ല വിവരമില്ല എന്ന് പറഞ്ഞ് അധിക്ഷേപിച്ചു; അമിത ഡ്യൂട്ടി ചെയ്യിച്ചു; ആളെ ക്വാർട്ടേഴ്‌സിലിട്ട് നഗ്നാക്കി അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു': കല്ലേക്കോട് എആർ ക്യാമ്പിലെ പൊലീസുകാരൻ ട്രെയിനിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; മേലുദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ഭാര്യ സജിനി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് കല്ലേക്കോട് എ.ആർ.ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണത്തിൽ ദുരൂഹത. രണ്ട് ദിവസം മുമ്പാണ് ട്രെയിനിൽ നിന്നും കുമാർ വീണുമരിച്ചത്. ആദിവാസി ആയതിനാൽ ക്യാമ്പിൽ കുമാർ കൊടിയ ജാതി പീഡനത്തിന് ഇരയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ കുമാറിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. കുമാറിന്റെ ഭാര്യ സജിനി പറയുന്നത് ഇങ്ങനെ: 'ജാതിയിൽ കുറിച്ചുകാണിക്കുകയും ആ ജാതിയായതുകൊണ്ട് ബുദ്ധിയില്ല, വിവരമില്ല എന്ന പറഞ്ഞ് മാനസികമായി ഉപദ്രവിച്ചു. ഡ്യൂട്ടി അധികമായി കൊടുക്കുന്നതായി പറഞ്ഞു. ആളെ ക്വാർട്ടേഴ്‌സിലിട്ട് നഗ്നാക്കി അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് എഎസ്‌ഐമാരും എസ്‌ഐയുമാണ് ഇതിന് പിന്നിൽ.'

ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുമെന്നും സജിനി പറഞ്ഞു. അട്ടപ്പാടി സ്വദേശിയായ കുമാർ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ട്രെയിനിൽ നിന്നും വീണുമരിച്ചത്. തൊഴിൽപരമായ പ്രശ്‌നങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. മാനസികമായ ബുദ്ധിമുട്ടുകൾ കുമാറിന് ഉണ്ടായിരുന്നു എന്നും ഏതാനും ദിവസങ്ങളായി കുമാർ അവധിയിലായിരുന്നു എന്നും പൊലീസ് പറയുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നിരിക്കെ അട്ടപ്പാടി കേന്ദ്രീകരിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രിയെ കണ്ട് പൊലീസുകാരന്റെ മരണത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെടാനൊരുങ്ങുകയാണ് കുടുംബം. അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് ഭാഷ്യം.

നേരത്തെ മേലുദ്യോഗസ്ഥരുടെ പീഡനം മൂലം കണ്ണൂരിൽ ആദിവാസി വിഭാഗത്തിൽ പെട്ട സിവിൽ പൊലീസ് ഓഫീസർ തന്റെ ജോലി രാജിവച്ചത് ഏറെ വാർത്തയായിരുന്നു. ആദിവാസി കുറിച്യ വിഭാഗത്തിൽപ്പെട്ട കെ. രതീഷാണ് രാജിവെച്ചത്. എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് രതീഷ് പീഡന പരാതി ഉന്നയിച്ചത്. മാനസിക പീഡനവും ഭീഷണിയും സഹിച്ച് ഇനി ജോലിയിൽ തുടരാനാകില്ലെന്ന് രതീഷ് പറയുന്നു. തനിക്ക് ജോലി ചെയ്യുന്നതിൽ യാതൊരു മടിയുമില്ല. എന്നാൽ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും അവധി ചോദിച്ചാൽ തരാത്ത സ്ഥിതിയായിരുന്നുവെന്നും രതീഷ് ആരോപിച്ചിരുന്നു. ജാതിയുടെ പേരിൽ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകർക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നൽകാൻ പോയപ്പോഴും ഭീഷണി തുടർന്നെന്നും രതീഷ് ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP