Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭൂലോക വെട്ടിപ്പിന്റെ കേന്ദ്രമായി പയ്യന്നൂർ സബ് ആർ.ടി ഓഫിസ്; ഡ്രൈവിങ് സ്‌കൂളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാർട്ടും; കൈക്കുലി കേസിൽ സസ്‌പെൻഷനിലായ വെഹിക്കൾ ഇൻസ്‌പെക്ടർ സ്‌കൂളിലെ നിത്യസന്ദർശകൻ; വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകാതെ കറക്കിയവരും വിജിലൻസിന് മുന്നിൽ

ഭൂലോക വെട്ടിപ്പിന്റെ കേന്ദ്രമായി പയ്യന്നൂർ സബ് ആർ.ടി ഓഫിസ്; ഡ്രൈവിങ് സ്‌കൂളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാർട്ടും; കൈക്കുലി കേസിൽ സസ്‌പെൻഷനിലായ വെഹിക്കൾ ഇൻസ്‌പെക്ടർ സ്‌കൂളിലെ നിത്യസന്ദർശകൻ; വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകാതെ കറക്കിയവരും വിജിലൻസിന് മുന്നിൽ

അനീഷ് കുമാർ

പയ്യന്നൂർ: പയ്യന്നൂർ ആർ.ടി.ഓഫിസുമായി ബന്ധപ്പെട്ടു പുറത്തു വരുന്നത് ഭൂലോക തട്ടി പിന്റെ കഥകൾ . പിലാത്തറ ചുമ ടു താങ്ങിയിലെ ഡ്രൈവിങ് സ്‌കൂളിൽ നടത്തി പരിശോധനയിൽ രഹസ്യസ്വഭാവമുള്ള രേഖയായ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ചാർട്ട് വിജിലൻസിന് ലഭിച്ചു. പരിശോധനയിൽ ലഭിച്ച 22 രേഖകളിൽ നിന്നാണ് അന്വേഷണത്തിന് വഴി തിരിവാകുന്ന ഡ്യൂട്ടി ചാർട്ട് കണ്ടെത്തിയത്.

കൈക്കുലി കേസിൽ സസ്‌പെൻഷനിലായ പയ്യന്നൂർ സബ് ആർ.ടി.ഒ യിലെ വെഹിക്കൾ ഇൻസ്‌പെക്ടർ കരിവെള്ളുർ തെരു സ്വദേശി പി.വി പ്രസാദിന്റെ ഒക്ടോബർ മാസം ഒന്നു മുതൽ 31 വരെയുള്ള ഡ്യൂട്ടി ചാർട്ട കണ്ടെത്തിയത്. പ്രസാദ് ഡ്യൂട്ടി ചെയ്യുന്ന ടൂവീലർ, ത്രീ വീലർ, ഫോർ വീലർ, ഡ്രൈവിങ് ടെസ്റ്റ്, റജിസ്‌ടേഷൻ, ഫിറ്റ്‌നസ് , എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ ദിവസങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ ആർ.ടി.ഒ രേഖ ഡ്രൈവിങ് സ്‌കുളിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു.

മോട്ടോർ വെഹിക്കിൾ വിഭാഗത്തിന്റെ ഓപ്പറേഷൻ സക്‌സസ് പദ്ധതിയുടെ ഭാഗമായി ഡ്രൈവിങ് സ്‌കുളിൽ നിത്യ സന്ദർശകനായിരുന്നു പ്രസാദ്. ഇയാളുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ നിന്നും ലഭിച്ചതായും സൂചനയുണ്ട്. ഡ്രൈവിങ് സ്‌കൂൾ ഉടമയുടെ അവിഹിത ഇടപെടലാണ് വെഹിക്കിൾ ഇൻസ്‌പെക്ടർ കുടുങ്ങാനിടയാക്കിയത്. കേസുമായി ബന്ധപ്പെട്ട് പയ്യന്നുരും പരിസരത്തെയും തളിപറമ്പിലെ ചില ഡ്രൈവിങ് സ്‌കൂളുകാരും ഓട്ടോ കൺ സൾട്ടന്റുമാരും വിജിലൻസ് നിരീക്ഷണത്തിലുണ്ട്.

ഫിറ്റ്‌നസ് കഴിഞ്ഞിട്ടും ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് സർട്ടിഫിക്കറ്റ് നൽകാഞ മാസങ്ങളായി വട്ടം കറക്കിയ പയ്യന്നുരിലെ വാഹന ഉടമയും സങ്കട ഹരജിയുമായി വിജിലൻസിന് മുൻപാകെ എത്തിയിട്ടുണ്ട്. പയ്യന്നുർ സബ് ആർ.ടി.ഒ വി ലെ പകൽ കൊള്ളയ്‌ക്കെതിരെ ഇപ്പോൾ പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പരാതികൾ ഉയരുന്നുണ്ട്. അതേസമയം അറസ്റ്റിലായ മോട്ടോർ വാഹന ഇൻസ്‌പെക്ടറുടെ അനധികൃത സ്വത്തു സമ്പാദ്യങ്ങൾ പരിശോധിക്കാൻ ഇയാളുടെ താമസ സ്ഥലമായ കരിവെള്ളുരിൽ വിജിലൻസ് സംഘമെത്തി.

കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്‌പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് അതേ സമയം റിമാൻഡിൽ കഴിയുന്ന പ്രതി പ്രസാദ് തലശേരിയിലെ ഒരു പ്രമുഖ അഭിഭാഷകൻ മുഖേനെ തലശേരി വിജിലൻസ് കോടതിയിൽ ജാമൃഹരജി നൽകിയിട്ടുണ്ട്.
ഇതിനിടെ പയ്യന്നൂർ സബ് രജിസ്ട്രാർ ഓഫിസിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളി യൂനിയൻ (സിഐ.ടി.യു) വെള്ളുർ ആർ.ടി.ഓഫിസിലേക്ക് മാർച്ചു നടത്തി. സിഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പൻ ഉദ്ഘടനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP