Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യമായി കൺസൾട്ടിങ്ങിന് വരുന്നവർ നിർബന്ധമായി ഇസിജി എടുക്കണം; ഇസിജിയിൽ വേരിയേഷൻ...അറ്റാക്ക് ആയിട്ടില്ല..ഉടൻ വരും..മരുന്നുകഴിക്കണം; എക്കോ, ലബോറട്ടറി , സ്‌കാനിങ്, ടിഎംടി, പറയുന്ന മെഡിക്കൽ സ്റ്റോറിൽ നിന്നും വില കൂടിയ ഹൃദ് രോഗ മരുന്ന്; പരിശോധിക്കുന്ന എല്ലാവർക്കും ഹൃദ്രോഗം; മറ്റുഡോക്ടർമാരെ കാണിച്ചാൽ ഹൃദയം നല്ല ജിൽ ജിൽ; കാർഡിയോളജിസ്റ്റ് എന്ന വ്യാജേന കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രി ഡോക്ടർ തട്ടിപ്പ് നടത്തുന്നുവെന്ന് പരാതി; ആരോപണം നിഷേധിച്ച് ഡോ.ബിജു സത്യൻ

ആദ്യമായി കൺസൾട്ടിങ്ങിന് വരുന്നവർ നിർബന്ധമായി ഇസിജി എടുക്കണം; ഇസിജിയിൽ വേരിയേഷൻ...അറ്റാക്ക് ആയിട്ടില്ല..ഉടൻ വരും..മരുന്നുകഴിക്കണം; എക്കോ, ലബോറട്ടറി , സ്‌കാനിങ്, ടിഎംടി, പറയുന്ന മെഡിക്കൽ സ്റ്റോറിൽ നിന്നും വില കൂടിയ ഹൃദ് രോഗ മരുന്ന്;  പരിശോധിക്കുന്ന എല്ലാവർക്കും ഹൃദ്രോഗം; മറ്റുഡോക്ടർമാരെ കാണിച്ചാൽ ഹൃദയം നല്ല ജിൽ ജിൽ; കാർഡിയോളജിസ്റ്റ് എന്ന വ്യാജേന കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രി ഡോക്ടർ തട്ടിപ്പ് നടത്തുന്നുവെന്ന് പരാതി; ആരോപണം നിഷേധിച്ച് ഡോ.ബിജു സത്യൻ

ആർ പീയൂഷ്

കരുനാഗപ്പള്ളി: നെഞ്ച് രോഗാശുപത്രിയിലെ ഡോക്ടർ ഹൃദ് രോഗത്തിന് ചികിത്സ നടത്തി രോഗികളെ കബളിപ്പിക്കുന്നതായി ആരോപണം. കരുനാഗപ്പള്ളി നെഞ്ചു രോഗാശുപത്രിയിലെ ഡോക്ടർ ബിജു സത്യനാണ് കാർഡിയോളജിസ്റ്റ് എന്ന വ്യാജേന ചികിത്സ നടത്തുന്നത്. ക്ലിനിക്കൽ കാർഡിയോളജിസ്റ്റായ ഇയാൾക്ക് ഹൃദ് രോഗമുള്ള രോഗികളെ ചികിത്സിക്കാനുള്ള അനുമതി ഇല്ല. എന്നാൽ കാർഡിയോളജിസ്റ്റ് എന്ന ബോർഡ് വച്ചാണ് ചികിത്സിക്കുന്നത് എന്നാണ് ആരോപണം. കൂടാതെ ഇവിടെ ചികിത്സ തേടിയെത്തുന്നവർക്ക് ഹൃദ്രോഗമില്ലെങ്കിൽ കൂടി രോഗത്തിനുള്ള മരുന്ന് നൽകുന്നതായും പറയുന്നു. ചികിത്സയ്ക്കായി എത്തുമ്പോൾ തന്നെ ഇസിജി എടുത്തതിന് ശേഷം വ്യത്യാസമുണ്ടെന്നും ഹൃദ്രോഗത്തിന്റെ ആരംഭമാണെന്നും പറയും. പിന്നീട് ടി.എം ടി ഉൾപ്പെടയുള്ള ചിലവേറിയ ടെസ്റ്റുകൾ നടത്തിക്കും.

നിലവിൽ കരുനാഗപ്പള്ളിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറാണ്. ഗവൺമെന്റ് സർവ്വീസിലിരിക്കുമ്പോഴാണ് ഇദ്ദേഹം വീട്ടിൽ പ്രാക്ടീസ് നടത്തുന്നത്. ഇവിടെ തന്നെയാണ് രോഗ നിർണ്ണയത്തിനുള്ള ഉപകരണങ്ങളും ഉള്ളത്. നിർദ്ധനരായ രോഗികളെ രോഗമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇത്തരത്തിൽ ചികിത്സ നടത്തി വരുന്നത്. സംശയം തോന്നിയ ചിലർ ഡോക്ടറുടെ അടുത്ത് നിന്നും ലഭിച്ച റിപ്പോർട്ട് മറ്റ് ഹൃദ്രോഗ വിദഗ്ദ്ധരായ ഡോക്ടർമാരെ കാണിച്ചപ്പോഴാണ് തങ്ങൾക്ക് രോഗമില്ലെന്ന് മനസ്സിലായത്. രോഗമില്ലാത്തവരെ പോലും രോഗികളാക്കി ചികിത്സ നടത്തുന്നതായി കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ വൈ സൂധീറാണ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിവരം പുറത്തറിയിച്ചത്. ഇത് വലിയ രീതിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപേർ ഡോക്ടർക്ക് എതിരെ ആരോപണമായി രംഗത്ത് വരികയായിരുന്നു. തുടർന്ന് സുധീർ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഡോക്ടർക്കെതിരെ പരാതി നൽകി.

കാർഡിയോളജിയിൽ എം.ഡി എടുക്കാത്തവർക്ക് ബോർഡ് വച്ച് ചികിത്സിക്കാൻ അനുമതി ഇല്ല. അത് കൂടാതെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും ബോർഡിൽ രജിസ്ട്രേഷൻ നമ്പരും പ്രദർശിപ്പിക്കണം. അല്ലാത്ത പക്ഷം ചികിത്സ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൗൺസിൽ സർക്കുലറും ഇറക്കിയിട്ടുണ്ട്. ഇതെല്ലാം മറികടന്നു കൊണ്ടാണ് ഇവിടെ ചികിത്സ തുടരുന്നത്. നിരവധിപേർ രോഗമില്ലാതെ ഒരു വർഷത്തോളമായി ഇയാൾ നൽകിയ മരുന്ന് കഴിച്ചു കൊണ്ടിരുന്നിട്ടുണ്ട്. ഇത് മൂലം മറ്റ് പല രോഗങ്ങൾക്കും ഇരയായവരും ഉണ്ട്. സോഷ്യൽമീഡിയയിൽ സംഭവം വൈറലായതോടെ ഡോക്ടർക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തെ പറ്റി അഡ്വ. വൈ സുധീർ ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നതിങ്ങനെ;

വ്യാജകാർഡിയോളജിസ്റ്റിൽ നിന്നും നമ്മുടെഹൃദയത്തെരക്ഷിക്കൂ

ഉണരൂ...ഈ തീവെട്ടിക്കൊള്ളക്കെതിരെ

നാം അദ്ധ്വാനിച്ചുണ്ടാക്കുന്ന ചില്ലി കാശുതട്ടാൻ നമ്മെ ഹൃദ്രോഗിയാക്കുന്നു,,,

ആദ്യം ഇസിജി, പിന്നെ എക്കോ, പിന്നെ ലബോറട്ടറി, പിന്നെ സ്‌കാനിങ് പിന്നെ മെഡിക്കൽ സ്റ്റോറിൽ നിന്നും വില കൂടിയ ഹൃദ് രോഗ മരുന്ന്, ഇതെല്ലാം പറയുന്ന ഷോപ്പിൽ നിന്നും, അവസാനം ഹൃദ് രോഗമില്ലാത്ത ഒരു ഹൃദ്‌രോഗി ജനിക്കുന്നു,,,

കഥ നടക്കുന്നത് വെള്ളരിക്കാ പട്ടണത്തിലല്ല...കരുനാഗപ്പള്ളി പള്ളിമുക്കിൽ...പുതിയകാവ് നെഞ്ച് രോഗാശുപത്രിയിലെ ഡോക്ടർ ബിജു സത്യൻ കച്ചവടം പൊടിപൊടിക്കുന്നു...
കരുനാഗപ്പള്ളി പള്ളിമുക്കിലെത്തിയാൽ നാഷണൽ ഹൈവേയുടെ ഇടതു സൈഡിൽ ഒരു നീല ബോർഡ് കാണാം,,,ഡോക്ടർ ബിജു സത്യൻ, എം.ബി.ബി.എസ് (DIP)Cardiology
കാർഡിയോളജിസ്റ്റ്ഗവൺമെന്റ്ആശുപത്രി കരുനാഗപ്പള്ളി. പൊതുജനങ്ങളെതെറ്റിദ്ധരിപ്പിക്കുന്ന ബോർഡ് കണ്ടാണ് എന്റെ സുഹൃത്ത് ജഗദീശനുമായി ഞാൻ കാർഡിയോളജിസ്റ്റിനെ കാണാൻ എത്തിയത്,,,, എന്നാൽ ചില കടമ്പകൾ കടന്നാലെ കാർഡിയോളജിസ്റ്റിനെ കാണാൻ പറ്റൂ.

കാർഡിയോളജിസ്റ്റിന്റെ കൺസൾട്ടിങ് റൂമിന് തൊട്ടടുത്ത മുറിയിൽ ഒരു സ്ത്രീ ഇസിജി മെഷീനുമായി ഇരിപ്പാണ്,,,,,ആദ്യമായി ചെല്ലുന്നവർ ഇ സി ജി എടുത്തിരിക്കണം 70 രൂപയാണ് വില,,,,ഹൃദയമല്ലേ 70 രൂപ കൊടുത്ത് ഇസിജി എടുത്ത് ഇസിജിയുമായി ഡോക്ടറെ കാണാൻ കയറി,,,ഉടൻ തന്നെ കാർഡിയോളജിസ്റ്റ് ഇ സി ജിയിൽ വേരിയേഷൻ കണ്ടെത്തി,,,ഇസിജിയിൽ വേരിയേഷൻ.. അറ്റാക്ക് ആയിട്ടില്ല ഉടൻ വരും,,,മരുന്നു കഴിക്കണം. ഒരാഴ്ചകഴിഞ്ഞ് വരണം നെഞ്ചുവേദനയുടെ ടെസ്റ്റ് ചെയ്യണം. ടെസ്റ്റിന്റെ പേര് എക്കോ,,,, 1200 രൂപയുമായി വരണം ബന്ധുക്കൾ കൂടെ വരണം വരുമ്പോൾ നെഞ്ചിലെ രോമം കട്ട് ചെയ്ത് വരണം.

ഗവൺമെന്റ് ആശുപത്രിക്ക് എതിർവരമുള്ള നന്മ മെഡിക്കൽ സ്റ്റോറിൽ നിന്നും തന്നെ മരുന്നു വാങ്ങണം,,, 200 രൂപ കൺസൾട്ടിങ് ഫീസും വാങ്ങി,,,,ആകെ ഭയന്നു,,,നേരത്തേ ഇവിടെ ചികിത്സ തേടിയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു.,,,ഈ കാർഡിയോളജിസ്റ്റ് പരിശോധിച്ചപ്പോൾഎല്ലാവർക്കും ഹൃദ് രോഗമായിരുന്നു,,ചിലർ കുറെക്കാലം മരുന്നു കഴിച്ചു.,,,വേറെ വിദഗ്ധ ഡോക്ടറന്മാരെ മാറ്റി കാട്ടിയപ്പോൾ ഹൃദയത്തിന് യാതൊരു കുഴപ്പവുമില്ല എന്ന് മനസ്സിലായി എന്നു പറഞ്ഞു,,തുടർന്ന് ഞങ്ങൾ കരുനാഗ പള്ളിയിലെ അറിയപ്പെടുന്ന ഒരു ഫിസിഷനെ കാണിച്ചു,,,,
ഇസിജിയിൽ യാതൊരു കുഴപ്പവുമില്ല,.

തുടർന്ന് ഞങ്ങൾ അന്വഷിച്ചപ്പോഴാണ് ഈ ഡോക്ടർ താലൂക്കാശുപത്രിയിലെ വെറും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറാണ് ഇദ്ദേഹമെന്നും കബളിപ്പിക്കപെട്ടതാണന്നും മനസ്സിലായത്,,,,തുടർന്ന് താലൂക്ക് ആശുപത്രിയിൽ ആധുനിക ഡെന്റർ ഐ.സി.യു ഉൽഘാടനത്തിന് എത്തിയ ഷൈലജ ടീച്ചർക്ക് ഞങ്ങൾ വേദിയിൽ വച്ച് ഈ കൊള്ളക്കെതിരെ പരാതി നൽകി.തീർച്ചയായും നടപടി എടുക്കുമെന്നും ഇതൊന്നും ഗവൺമെന്റ് അനുവദിക്കില്ലന്നും തുടർന്ന് നടന്ന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.,,
സംഗതിയിലെ പന്തികേട് മനസ്സിലാക്കിയ സ്വയം പ്രഖ്യാപിത കാർഡിയോളജിസ്റ്റ് കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലേക്ക് ചേക്കേറി.,,,
ഇത്തരം നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിനെ തടയുന്നതിനുള്ള ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ 12-2-2019ലെ ഒരു ഉത്തരവ് ഞങ്ങൾക്ക് അയച്ചു കിട്ടി.


എന്നാൽ ഇപ്പോഴും ആ സ്വയം പ്രഖ്യാപിത കാർഡിയോളജിസ്റ്റ് ബോർഡ് വച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് എന്ന പേരിൽ തീവെട്ടിക്കൊള്ള നടത്തുന്നു.കരുനാഗപ്പള്ളി പള്ളിമുക്കിലെ ആ വെള്ളരിക്കാ പട്ടണത്തിൽ,ആരുണ്ട്, ചോദിക്കാൻ  ആർക്കാണ് ഛേദം, വല്ലവന്റെ ഹൃദയം,, വല്ലവന്റെ പൈസ...കാട്ടിലെ തടി തേവരുടെ ആന വലിയടാ,,,, വലി എന്ന പോലെ,,,,
എന്നാൽ ഡോക്ടർ നിങ്ങൾ ആരായും ഞങ്ങൾക്ക് പ്രശ്നമില്ല,,,ഈ അനീതിക്കെതിരെ പ്രതികരിച്ചു കൊണ്ട് ഞങ്ങൾ നിങ്ങളുടെ പിറകെ തന്നെയുണ്ട്,,, നിങ്ങൾ ഈ കൊള്ള നിർത്തുന്നത് വരെ..ഒരു അഭ്യർത്ഥന..ഞങ്ങളുടെ ചില്ലി കാശിനു വേണ്ടി ഞങ്ങളെ ഹൃദ് രോഗിയാക്കല്ലേ,,,

അഡ്വക്കേറ്റ്,
വൈ. സുധീർ
കരുനാഗപ്പള്ളി

അതേ സമയം തനിക്ക് ചികിത്സിക്കാൻ അനുമതിയുണ്ടെന്നും മറ്റ് ഡോക്ടർമാരെയും മെഡിക്കൽ സ്റ്റോറുകാരെയും സംരക്ഷിക്കാൻ തനിക്കെതിരെ അഡ്വ. സുധീർ വ്യാജ പ്രചരണം നടത്തുകയാണ് എന്നുമാണ് ഡോ.ബിജു സത്യൻ പറയുന്നത്. തനിക്ക് മാനഹാനിയുണ്ടാക്കിയതിന് അഡ്വക്കേറ്റിനെതിരെ രണ്ടു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP