Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.ടി.പി നഗറിൽ വാടകയ്ക്ക് താമസിച്ച വേളയിലും സ്വപ്‌ന സുരേഷിനെതിരെ വ്യാപക പരാതികൾ; ഭർത്താവ് ജയശങ്കർ ഡെപ്യൂട്ടി കലക്ടറാണെന്നും ഐടി ജീവനക്കാരനാണെന്നും നാട്ടുകാരോട് പറഞ്ഞു; സ്റ്റേറ്റ് കാറിൽ സന്ദർശനത്തിന് ഇവിടെയും എം ശിവശങ്കർ എത്തി; വീട്ടിൽ രാത്രി വൈകി ആഘോഷപരിപാടികൾ നടക്കാറുണ്ടായിരുന്നെന്നും സമീപ വാസികൾ; സ്വപ്‌ന സുരേഷിനെ കുറിച്ചുള്ള ദുരൂഹതകൾ അവസാനിക്കുന്നില്ല; വീടു മാറുന്നതിന് മുമ്പ് കത്തിച്ചുകളഞ്ഞത് തെളിവുകളെന്നും സംശയം

പി.ടി.പി നഗറിൽ വാടകയ്ക്ക് താമസിച്ച വേളയിലും സ്വപ്‌ന സുരേഷിനെതിരെ വ്യാപക പരാതികൾ; ഭർത്താവ് ജയശങ്കർ ഡെപ്യൂട്ടി കലക്ടറാണെന്നും ഐടി ജീവനക്കാരനാണെന്നും നാട്ടുകാരോട് പറഞ്ഞു; സ്റ്റേറ്റ് കാറിൽ സന്ദർശനത്തിന് ഇവിടെയും എം ശിവശങ്കർ എത്തി; വീട്ടിൽ രാത്രി വൈകി ആഘോഷപരിപാടികൾ നടക്കാറുണ്ടായിരുന്നെന്നും സമീപ വാസികൾ; സ്വപ്‌ന സുരേഷിനെ കുറിച്ചുള്ള ദുരൂഹതകൾ അവസാനിക്കുന്നില്ല; വീടു മാറുന്നതിന് മുമ്പ് കത്തിച്ചുകളഞ്ഞത് തെളിവുകളെന്നും സംശയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അവസാനിക്കുന്നില്ല. സ്വപ്‌ന സുരേഷ് മുമ്പ് താമസിച്ചിരുന്ന വീട്ടിൽ സ്വർണ്ണക്കടത്തുകാരും എം ശിവശങ്കറും അടക്കമുള്ളവർ നിത്യസന്ദർശകർ ആയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നേരത്തെ താമസിച്ച വീട്ടിൽനിന്നും എൻ.ഐ.എ.യ്ക്ക് സുപ്രധാന തെളിവുകൾ ലഭിച്ചതായും സൂചനകൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞദിവസം സ്വപ്നയുമായി എൻ.ഐ.എ. സംഘം നടത്തിയ തെളിവെടുപ്പിൽ സ്വർണക്കടത്തിന്റെ ഗൂഢാലോചന സംബന്ധിച്ച തെളിവുകളടക്കം ലഭിച്ചെന്നാണ് വിവരം. ഇക്കാര്യം മാതൃഭൂമി ന്യൂസ് ചാനലാണ് റിപ്പോർട്ടു ചെയ്തത്.

അതേസമയം, ഈ വീട്ടിൽനിന്ന് താമസം മാറുന്നതിന് മുമ്പ് സ്വപ്ന ചില തെളിവുകൾ നശിപ്പിച്ചതായും സംശയമുണ്ട്. തിരുവനന്തപുരം പി.ടി.പി. നഗറിലെ വീട്ടിലാണ് സ്വപ്നയും കുടുംബവും ഒന്നരവർഷത്തിലേറെ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇക്കാലയളവിൽ ഇവർക്കെതിരേ ഒട്ടേറെ പരാതികൾ ഉയർന്നതായി അയൽക്കാർ തന്നെ പറയുന്നു. 22 മാസമാണ് സ്വപ്നയും കുടുംബവും ഇവിടെ താമസിച്ചിരുന്നത്. പലപ്പോഴും രാത്രി വൈകി സന്ദർശകർ എത്തിയിരുന്നു. സന്ദീപും സരിത്തും മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറും സ്ഥിരമായി വന്നുപോയിരുന്നു.

സ്വപ്‌നയുടെ ഭർത്താവ് ജയശങ്കറെ ചുറ്റിപ്പറ്റിയും ദുരൂഹതകൾ നിലനിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം. സ്റ്റേറ്റ് കാറിലാണ് ശിവശങ്കർ ഇവിടെയും സന്ദർശിച്ചിരുന്നത്. ജോലിയെ കുറിച്ച് നാട്ടുകാരോട് വ്യത്യസ്തഭങ്ങളായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ജയശങ്കർ ഡെപ്യൂട്ടി കളക്ടറാണെന്നും ഐടി ജീവനക്കാരനാണെന്നുമാണ് പലരോടും പറഞ്ഞിരുന്നത്. മെയ് 30-നാണ് സ്വപ്ന വീട് മാറിപ്പോകുകയും ചെയ്തു. സ്വപ്നയുടെ വീട്ടിൽ രാത്രി വൈകി ആഘോഷപരിപാടികൾ നടക്കാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു. പലപ്പോഴും ഇക്കാര്യത്തിൽ അവരെ വിലക്കേണ്ട സാഹചര്യവുമുണ്ടായി. മെയ് 30-നാണ് സ്വപ്നയും കുടുംബവും പി.ടി.പി. നഗറിലെ വീട്ടിൽനിന്നും താമസം മാറ്റിയത്.

അതിനിടെ, വീട് മാറുന്നതിന് മുമ്പ് സ്വപ്നയും ഭർത്താവും ചില കടലാസുകൾ കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും ചിലർ പറഞ്ഞു. ഇത് തെളിവു നശിപ്പിച്ചതാണോ എന്ന സംശയവും ഉയർത്തുന്നുണ്ട്. ഇതേക്കുറിച്ചും അന്വേഷണസംഘം വിശദമായി അന്വേഷണം നടത്തുമെന്നാണ് സൂചന. സ്വപ്ന സുരേഷും കൂട്ടാളികളും സ്വർണം കടത്തിയത് 23 തവണയാണെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതും ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്നും കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കി.

ബഗേജുകൾ 2019 ജൂലായ് ഒൻപത് മുതലാണ് വന്നത്. വന്ന 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബാഗേജ് ക്ലിയർ ചെയ്തത് സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സരിത്താണെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ 152 കിലോ വരെ ഭാരമുള്ള ബഗേജുകൾ വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിമാനത്താവളം വഴി വൻ തോതിൽ സ്വർണം ഒഴുകിയതായിട്ടാണ് റിപ്പോർട്ട്. ഇതിനിടയിൽ ഈ ബഗേജുകളൊക്കെ ക്ലിയർ ചെയ്തത് താനാണെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ ഫൈസൽ ഫരീദിനെ പോലുള്ള നിരവധി പേർ ഇത്തരം ബഗേജുകളിൽ സ്വർണം അയച്ചിട്ടുണ്ട്. ഇവരെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

സ്വപ്ന സുരേഷ് ഒളിവിൽ പോകുന്നതിന് മുൻപ് സുഹൃത്തിനെ ഏൽപ്പിച്ച ബാഗില് നിന്നും കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് ഉണ്ട്. സ്വർണം പിടികൂടിയതിന് പിന്നാലെയാണ് സ്വപ്ന ബാഗ് സുഹൃത്തിനെ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ സുഹൃത്തിനെ വിളിച്ചുവരുത്തി കസ്റ്റംസ് ബാഗ് വാങ്ങുകയായിരുന്നു. ഇതിൽ നിന്നാണ് 15 ലക്ഷം കണ്ടെത്തിയത്.

മറ്റൊരു ക്രൈംബ്രാഞ്ച് കേസിലും സ്വപ്‌ന സുരേഷ് പ്രതിയായിരുന്നു. വ്യാജരേഖ ചമച്ച കേസിലാണ് സ്വപ്നയെ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയാക്കിക്കൊണ്ട് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ളത്. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസാണ് വ്യാജരേഖ ചമച്ച കേസ് രജിസ്റ്റർ ചെയ്തത്. അന്ന് ബിനോയ് ജേക്കബ് മാത്രമായിരുന്നു കേസിലെ പ്രതി. എന്നാൽ കേസ് 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് മാറിയതിന് പിന്നാലെയാണ് കേസിൽ സ്വപ്ന സുരേഷിനെക്കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കുന്നത്.

സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്‌സിൽ ജോലി ചെയ്യുന്ന കാലത്ത് നടന്നിട്ടുള്ള തട്ടിപ്പ് സംബന്ധിച്ച് ആദ്യം പൊലീസായിരുന്നു അന്വേഷണം നടത്തിയിരുന്നതെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് നേരത്തെ സ്വപ്നയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. തുടർന്നും അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് മുങ്ങിനടക്കുകയായിരുന്നു. ഇതിനിടെയാണ് സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അറസ്റ്റിലാവുന്നത്. കേസ് അന്വേഷണത്തിനായി ഹൈക്കോടതി അനുവദിച്ച സമയം ജൂലൈ അവസാനത്തോടെ തീരും. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് സ്വപ്നയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP