Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അവൾ എന്റെ മുന്നിൽ വെച്ച് തുണിയഴിച്ചതാണ് നിന്റെ മുന്നിൽ നിന്നും അവൾ തുണിയഴിച്ചിട്ടുണ്ട്; അതിനാലാണ് അവൾക്ക് വേണ്ടി നീ പരാതി നൽകിയത്; ട്രസ്റ്റ് അംഗത്തിന് നേർക്ക് വിശ്വകർമ്മ സഹൃദയവേദി ട്രസ്റ്റിന്റെ ചെയർമാന്റെ ഭീഷണി; തന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചെയർമാൻ മനീഷ് മണിക്കെതിരെ ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ യുവതിയുടെ പരാതിയും; വിശ്വകർമ്മ സഭയുമായി ബന്ധപ്പെട്ട വിശ്വകർമ്മ സഹൃദയവേദി ട്രസ്സിൽ ലൈംഗിക വിവാദം പുകയുന്നു; അന്വേഷണത്തിന് കോതമംഗലം പൊലീസും

അവൾ എന്റെ മുന്നിൽ വെച്ച് തുണിയഴിച്ചതാണ് നിന്റെ മുന്നിൽ നിന്നും അവൾ തുണിയഴിച്ചിട്ടുണ്ട്; അതിനാലാണ് അവൾക്ക് വേണ്ടി നീ പരാതി നൽകിയത്; ട്രസ്റ്റ് അംഗത്തിന് നേർക്ക് വിശ്വകർമ്മ സഹൃദയവേദി ട്രസ്റ്റിന്റെ ചെയർമാന്റെ ഭീഷണി; തന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചെയർമാൻ മനീഷ് മണിക്കെതിരെ ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ യുവതിയുടെ പരാതിയും; വിശ്വകർമ്മ സഭയുമായി ബന്ധപ്പെട്ട വിശ്വകർമ്മ സഹൃദയവേദി ട്രസ്സിൽ ലൈംഗിക വിവാദം പുകയുന്നു; അന്വേഷണത്തിന് കോതമംഗലം പൊലീസും

എം മനോജ് കുമാർ

കോതമംഗലം: വിശ്വകർമ്മ സഭയുടെ നേതൃത്വത്തിലുള്ള ചാരിറ്റി ട്രസ്റ്റിൽ അംഗമായ ഭർതൃമതിയായ യുവതി ഞെട്ടിപ്പോയി. തന്റെ അശ്ലീല ദൃശ്യങ്ങൾ തനിക്ക് അറിയാവുന്ന ആളുകളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നു. സംഭവം കൈവിട്ടു പോകുന്നത് കണ്ടതോടെ യുവതി ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ട്രസ്റ്റിലെ സംസ്ഥാന സമിതിയംഗമായ സുനിൽ പത്മനാഭന്റെ വാട്ട്‌സ് ആപ്പിലും ഈ അശ്ലീല ചിത്രം ലഭിച്ചു. അയച്ചത് താൻ കൂടി അംഗമായ വിശ്വകർമ്മ സഹൃദയവേദി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ മനീഷ് മണിയും. സമുദായ സംഘടനയുടെ പേരിലുള്ള ട്രസ്റ്റ് ആയതിനാൽ സുനിൽ പത്മനാഭൻ കോതമംഗലം ഡിവൈഎസ്‌പി മുൻപാകെ പരാതി നൽകി. ഇതോടെ സംഭവം വിശ്വകർമ്മ സഭയിലും പുറത്തുമെല്ലാം പുകഞ്ഞു തുടങ്ങുകയും ചെയ്തു.

യുവതിയുടെ ദൃശ്യങ്ങൾ അയച്ചു കിട്ടിയതിനെ തുടർന്ന് കോതമംഗലം ഡിവൈഎസ്‌പിക്ക് പരാതി നൽകിയ സുനിൽ പത്മനാഭനും വൻ ഭീഷണിയാണ് മനീഷ് മണിയിൽ നിന്നും ലഭിച്ചത്. പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടാണ് മനീഷ് മണിയിൽ നിന്നും ഭീഷണി വന്നത് എന്ന് സുനിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. അവൾ എന്റെ മുന്നിൽ വെച്ച് തുണിയഴിച്ചതാണ്. നിന്റെ മുൻപിൽ നിന്നും അവൾ തുണിയഴിച്ചിട്ടുണ്ട് എന്നെനിക്കറിയാം. അതിനുള്ള തെളിവ് എന്റെ കയ്യിലുണ്ട്. ഇതിനു മറുപടിയായി എന്റെ മുന്നിൽ അവൾ തുണിയഴിച്ചിട്ടുട്ടെങ്കിൽ അത് തെളിയിക്കാൻ താൻ വെല്ലുവിളിച്ചതോടെ മനീഷ് മണി തത്കാലം അടങ്ങുകയായിരുന്നു എന്നാണ് കോതമംഗലം ഡിവൈഎസ്‌പിക്ക് പരാതി നൽകിയ സുനിൽ പത്മനാഭൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

സഭയുമായി ബന്ധപ്പെട്ടു രൂപീകൃതമായ വിശ്വകർമ്മ സഹൃദയവേദി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടാണ് അശ്ളീല ചിത്ര വിവാദം പുകയുന്നത് എന്നതിനാൽ സഭാ അംഗങ്ങൾ ഗൗരവകരമായ രീതിയിലാണ് പ്രശ്നം കൈകാര്യം ചെയ്യുന്നത്. പൊലീസിൽ പരാതി ലഭിച്ചതിനാൽ എന്താണ് പൊലീസ് നടപടി എന്നാണ് സമുദായ അംഗങ്ങൾ ഉറ്റുനോക്കുന്നത്. . ട്രസ്റ്റിൽ അംഗമായ യുവതിയുടെ അശ്ളീല ദൃശ്യങ്ങൾ ട്രസ്റ്റിന്റെ ചെയർമാൻ മനീഷ് മണി തന്റെ വാട്‌സ് ആപ്പ് വഴി ട്രസ്സിലെ അംഗങ്ങൾക്ക് അയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ട്രസ്റ്റിലെ സ്റ്റേറ്റ് കമ്മറ്റി അംഗം സുനിൽ പത്മനാഭൻ ഇതു സംബന്ധമായി കോതമംഗലം ഡിവൈഎസ്‌പിക്ക് പരാതി നൽകിയതോടെ സംഭവം വിശ്വകർമ്മ സഭയിലും പുറത്തും വിവാദമാവുകയും ചെയ്തു.

തന്റെ അശ്ളീല ദൃശ്യങ്ങൾ വാട്ട്‌സ് ആപ്പ് വഴി പ്രചരിക്കുന്നതായി മനസിലാക്കിയാണ് പ്രശ്‌നപരിഹാരത്തിനായി യുവതി ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ട്രസ്റ്റിൽ നിന്ന് പുറത്തുവന്നതോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിച്ചു തുടങ്ങുന്നത്. അതുകൊണ്ട് തന്നെ മനീഷ് മണിയുടേത് ഒരു ബ്‌ളാക്ക്‌മെയിൽ രീതിയാണെന്നാണ് യുവതി സംശയിക്കുന്നത്. ഈ രീതിയിൽ തന്നെയുള്ള പരാതിയാണ് യുവതി ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്നതും. യുവതി പരാതി നൽകിയ കാര്യം ഊന്നുകൽ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു പരാതികളും അന്വേഷണത്തിനായി കോതമംഗലം സിഐയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. സമുദായ സംഘടനയുമായി ബന്ധപ്പെട്ട ട്രസ്റ്റിൽ അശ്ളീല ചിത്ര വിവാദം വന്നത് സമുദായത്തിലെ ഉന്നതരെ ഞെട്ടിച്ചിട്ടുമുണ്ട്.

സമുദായ സംഘടനയുടെ ഭാഗമായ ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിൽ നല്ല രീതിയിലാണ് വിശ്വകർമ്മ സഹൃദയവേദിയുടെ പ്രവർത്തനം മുന്നോട്ടു പോയത്. പരാതി നൽകിയ യുവതിയും യുവതിയുടെ അശ്ലീല വാട്ട്‌സ് ആപ്പ് ദൃശ്യങ്ങൾ ലഭിച്ചതിനാൽ ഡിവൈഎസ്‌പിക്ക് പരാതി നൽകിയ സുനിൽ പത്മനാഭനുമെല്ലാം മനീഷ് മണി നേതൃത്വം നൽകുന്ന ട്രസ്റ്റിലെ അംഗങ്ങളാണ്. മനീഷ് മണിയുടെ മൊബൈൽ ഫോൺ വഴിയാണ് യുവതിയുടെ അശ്ളീല സന്ദേശങ്ങൾ പുറത്ത് വന്നത്. യുവതിയുടെ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങളാണ് മനീഷ് മണിയുടെ ഫോണിൽ എത്തിയത്. ഇതെങ്ങിനെയെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഭർത്താവും ഒന്നിച്ചുള്ള ദൃശ്യങ്ങളാണ് യുവതിയുടെ ഫോണിൽ നിന്നും പുറത്ത് പോയത്. എന്തായാലും ഭർത്താവ് ഈ കാര്യത്തിൽ യുവതിക്ക് ഒപ്പമാണ്. അതിനാൽ യുവതി പരാതിയിൽ ഉറച്ചു നിൽക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച മനീഷ് മണിക്ക് എതിരെ നടപടി എടുക്കണം എന്ന കടുത്ത നിലപാടിലുമാണ്.

യുവതിയുടെയും സുനിൽ പത്മനാഭന്റെയും പരാതികൾ തനിക്ക് ലഭിച്ചതായി കോതമംഗലം സിഐ ടി.ഡി.സുനിൽകുമാർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പരാതി ലഭിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരാതി അന്വേഷണ ഘട്ടത്തിലാണെന്നും സിഐ പറഞ്ഞു. യുവതിയുടെ മൊബൈൽ വഴിയാണ് എതിർകക്ഷിക്ക് ഈ ദൃശ്യങ്ങൾ ലഭിച്ചത് എന്നതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നു സിഐ പറഞ്ഞു.. വിശ്വകർമ്മ സഭയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വൻ വിവാദമാണ് സംഭവത്തെക്കുറിച്ച് ഉയരുന്നത്. വിവാദങ്ങളുടെ തുടർച്ചയെ തുടർന്ന് ഒട്ടനവധിപേർ വിശ്വകർമ്മ സഹൃദയവേദി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും രാജി വയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭവം സമുദായത്തിൽ പുകയുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP