Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

അലക്‌സും കവിതയും സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ കുടുംബങ്ങളെ ഉപേക്ഷിച്ചു ഒരുമിച്ചു താമസം; ഒടുവിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയതിൽ കൂട്ടുപ്രതികളും; മോഷണത്തിന് എത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്

അലക്‌സും കവിതയും സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ കുടുംബങ്ങളെ ഉപേക്ഷിച്ചു ഒരുമിച്ചു താമസം; ഒടുവിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയതിൽ കൂട്ടുപ്രതികളും; മോഷണത്തിന് എത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഇടുക്കി അടിമാലിയിൽ ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതികളായ അലക്സും കവിത സ്‌കൂൾ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. പിൽക്കാലത്ത് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ വീണ്ടും പ്രണയിച്ചു കുടുംബങ്ങളെ ഉപേക്ഷിച്ചു ലിവിങ് ടുഗെദറായി തുടരുകയായിരുന്നു അലക്‌സും കവിതയും. ഇവരാണ് ഇപ്പോൾ കൊലപാതക കേസിൽ പ്രതികളായിരിക്കുന്നത്.

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ താൽകാലിക ഡ്രൈവറായിരുന്ന അലക്സിനെ ഇഎസ്ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടിയതോടെയാണ് ഇവരുടെ ജീവിതം മാറി മറിയുന്നത്. തുടർന്ന് ഇരുവരും തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒന്നിച്ചു താമസമാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതികളായ അലക്സും കവിതയും എത്തിയത് ഇഎസ്ഐ ഡിസ്പെൻസറിയിലെ ജീവനക്കാർ ചമഞ്ഞെന്ന് പൊലീസ്. അടിമാലി കൂമ്പൻപാറയിലെ ഇഎസ്ഐ ഡിസ്പെൻസറിയിലെ ജീവനക്കാരാണെന്നും താമസിക്കാൻ വാടക വീട് അന്വേഷിച്ച് എത്തിയതാണെന്നും പറഞ്ഞാണ് ഇരുവരും ഫാത്തിമയെ പരിചയപ്പെട്ടത്. വയോധികയുടെ വീടിനു സമീപം വാടക വീടുണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് പോയി. പിന്നീട് ഇടയ്ക്കിടെ ഫാത്തിമയുടെ അടുക്കൽ എത്തിയിരുന്നതായും പൊലീസ് പറയുന്നു.

കൊലപാതകം നടന്ന 13ന് ഉച്ചയോടെ ഫാത്തിമയുടെ അയൽപക്കത്തുള്ള വീടുകളിൽ ഇരുവരും എത്തി. വൈകീട്ട് നാലു മണിയോടെ ഫാത്തിമയുടെ മകൻ വീട്ടിൽ നിന്നു ടൗണിലേക്കു പോയതു കണ്ട് ഇരുവരും എത്തി കുടിക്കാൻ വെള്ളം ചോദിച്ചു. അടുക്കളയിലേക്കു പോയ ഫാത്തിമയെ പിറകെ എത്തിയ പ്രതികൾ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

വയോധിക ബഹളമുണ്ടാക്കാൻ ശ്രമിച്ചതോടെ കവിത വായ പൊത്തിപ്പിടിക്കുകയും അലക്സ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുൻഭാഗം മുറിച്ചും തലയിൽ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. തുടർന്നു 2 പവൻ തൂക്കം വരുന്ന സ്വർണമാലയും ഇടതു കയ്യിൽ കിടന്നിരുന്ന വളയും ഊരിയെടുത്തു. സ്വർണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടമായിരുന്നു. മുറിയിൽ മുളകുപൊടി വിതറിയ ശേഷം പ്രതികൾ സ്ഥലം വിടുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴി നൽകിയതായും പൊലീസ് പറയുന്നു.

സംഭവത്തിൽ 18 മണിക്കൂറിനുള്ളിലാണ് പ്രതികളെ ഇടുക്കി പൊലീസ് പിടികൂടിയത്. 13നു രാത്രി 7 മണിയോടെയാണ് കൊലപാതക വിവരം മകൻ സുബൈർ പൊലീസിൽ അറിയിച്ചത്. തുടർന്നു അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. മകനോടും അയൽവാസികളോടും വിവരങ്ങൾ ആരാഞ്ഞു. പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, ഇടുക്കി ഡിവൈഎസ്‌പി സാജു വർഗീസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി മധു ബാബു എന്നിവരുടെ സംഘവും പൊലീസ് നായ, വിരലടയാള വിദഗ്ദ്ധർ, സയന്റിഫിക് ഉദ്യോഗസ്ഥർ എന്നിവരുടെ സംഘവും സ്ഥലത്തെത്തി അന്വേഷണത്തിനു തുടക്കം കുറിച്ചു. തുടർന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP