Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാനില്ലെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കവേ അക്ഷരയെ കണ്ടെത്തിയത് കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ നിലയിൽ; ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു; പാരാമെഡിക്കൽ വിദ്യാർത്ഥിനിയുടേത് ആത്മഹത്യയെന്ന് സൂചനയെങ്കിലും മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ്

കാണാനില്ലെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കവേ അക്ഷരയെ കണ്ടെത്തിയത് കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ നിലയിൽ; ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു; പാരാമെഡിക്കൽ വിദ്യാർത്ഥിനിയുടേത് ആത്മഹത്യയെന്ന് സൂചനയെങ്കിലും മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ 19കാരിയെ കണ്ടെത്തിയ സംഭവത്തിൽ പൊലീസ അന്വേഷണം ഊർജ്ജിതമാക്കുന്നു. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര (19) യെയാണ് ഞായറാഴ്ച വൈകീട്ട് 4.30ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അക്ഷരയുടേത് ആത്മഹത്യയാണെന്നാണ് സൂചനയെങ്കിലും പൊലീസ് ഇക്കാര്യം പൂർണമായും ഉറപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം 4.30ഓടെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അക്ഷരയെ കാണാനില്ല എന്ന് കാണിച്ച് രക്ഷിതാക്കൾ ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തവേയാണ് പെൺകുട്ടിയെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. അന്വേഷണ ഭാഗമായി പൊലീസ് പരിശോധനയിൽ മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ ബത്തേരിയിൽ തന്നെ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

പെൺകുട്ടി എവിടെ ആണെന്നത് സംബന്ധിച്ച അന്വേഷണം നടക്കവേയാണ് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ സമീപത്ത് വീണു കിടക്കുന്ന നിലയിലാണ് അക്ഷരയെ തൊഴിലാളികൾ കണ്ടത്. സംഭവമറിഞ്ഞ് ആശുപത്രി അധികൃതരും പൊലീസും സ്ഥലത്തെത്തി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.

കോളിയാടി സ്വദേശിനിയായ 19 കാരിയായ അക്ഷരയുടെ മരണം ആത്മഹത്യയാണന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്ത് അക്ഷരയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷരയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ആത്മഹത്യയാണെങ്കിലും അതിലേക്ക് നയിച്ച കാര്യങ്ങൽ എന്തൊക്കെയാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പാരാമെഡിക്കൽ വിദ്യാർത്ഥിനിയാണ് മരിച്ച അക്ഷര. മാതാവ്: വിദ്യ. സഹോദരൻ: അക്ഷയ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP