Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202422Thursday

'തന്റെ ജീവന് ഭീഷണിയുണ്ട്, ഗതികെട്ടവനെ വെച്ച് ചൂഷണം ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്'; ഇരവാദവുമായി അഖിൽ സജീവിന്റെ വീഡിയോ; നിയമനം ഉറപ്പെന്ന് ഹരിദാസനോട് പറയുന്ന സന്ദേശവും പുറത്ത്; കൂടുതൽ കണ്ണികളെന്ന് സൂചന

'തന്റെ ജീവന് ഭീഷണിയുണ്ട്, ഗതികെട്ടവനെ വെച്ച് ചൂഷണം ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്'; ഇരവാദവുമായി അഖിൽ സജീവിന്റെ വീഡിയോ; നിയമനം ഉറപ്പെന്ന് ഹരിദാസനോട് പറയുന്ന സന്ദേശവും പുറത്ത്; കൂടുതൽ കണ്ണികളെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിൽ മുഖ്യസൂത്രധാരൻ അഖിൽ സജീവാണെന്ന് വിധത്തിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ ഇരവാദവുമായി അഖിൽ രംഗത്തുവരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്ന വീഡിയോയുമായാണ് അഖിൽ രംഗത്തുവന്നത്.

താൻ മനസാവാചാ അറിയാത്ത കാര്യങ്ങൾക്കാണ് പഴി കേൾക്കുന്നത്. തനിക്ക് ക്രൂരമായ മർദ്ദനം നേരത്തെ ഏൽക്കേണ്ടി വന്നിരുന്നു. ഗതികെട്ടവനെ വെച്ച് ചൂഷണം ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മണിമലയിൽ വച്ചും തനിക്ക് ക്രൂരമർദ്ദനമേൽക്കേണ്ടി വന്നുവെന്നും അഖിൽ സജീവ് പറഞ്ഞു.

അതേസമയം താൻ ഒന്നുമറിഞ്ഞില്ലെന്ന അഖിലിന്റെ വാദങ്ങൾ തള്ളുന്നതാണ് പുറത്തുവരുന്ന മറ്റു വിവരങ്ങൾ. നിയമനം എന്തായാലും നടക്കുമെന്ന് അഖിൽ സജീവ് ഹരിദാസന് ഉറപ്പ് കൊടുത്ത സന്ദേശം പുറത്തു വന്നു. 'നിയമനം ചെയ്ത് തരാമെന്ന് അവർ ഉറപ്പ് പറഞ്ഞിട്ടുണ്ട്. കുറച്ചു കാത്തിരിക്കണം. കൃത്യമായി ചെയ്ത് തരാം. കുറച്ചു സമയം ആവശ്യപ്പെടുക ആണ് താൻ ചെയ്തത്. ഒരാഴ്ചക്കുള്ളിൽ ചെയ്ത് തരാം' എന്ന് അഖിൽ സജീവ് പറയുന്ന സന്ദേശമാണ് പുറത്ത് വന്നത്.

നടപ്പ് വശമുള്ള കാര്യമാണ്. മാഷ് പറഞ്ഞ പോലെ അല്ല. അവിടെ ഒഴിവുണ്ട്. കേസ് കാര്യങ്ങളുമായി പോയിട്ട് എന്ത് നേട്ടം. ചില പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ടാണ് കുറച്ചു സമയം ആവശ്യപ്പെട്ടത്. പരാതിയുമായി പോകുക ആണെങ്കിൽ മാഷ് എന്താണെങ്കിൽ ചെയ്‌തോ. കൈകാര്യം ചെയ്തു തരാൻ പറ്റുന്നവർ ചെയ്ത് തരാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അഖിൽ സജീവ് ഹരിദാസനോട് പറയുന്നുണ്ട്.

ഇതിന് പുറമേ കൈക്കൂലി ഇടപാടിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന സൂചന നൽകുന്ന അഖിലിന്റെ വീഡിയോ സന്ദേശം പുറത്ത് വന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അഖിൽ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ലെനിൻ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് പണം തന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടതെന്ന് ഓഡിയോ സന്ദേശത്തിലൂടെയും അഖിൽ സജീവ് വ്യക്തമാക്കുന്നു.

ലെനിൻ, വാസത്ത്, റെയ്സ് എന്നീ അഭിഭാഷകരും ഇവരുടെ കൂട്ടാളി ശ്രീരൂപ് എന്നയാളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വീഡിയോ സന്ദേശത്തിൽ അഖിൽ സജീവ് പറയുന്നുണ്ട്. പിലാശ്ശേരിയിലെ ശ്രീരൂപിന്റെ വീട്ടിൽ തന്നെ കൊണ്ടുപോയി 12 ദിവസത്തോളം മർദ്ദിച്ചു. മണിമല എന്ന സ്ഥലത്ത് വച്ചും തനിക്ക് മർദ്ദനമേൽക്കേണ്ടി വന്നു. മണിമല പൊലീസ് ആണ് അന്ന് തന്നെ രക്ഷിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ട്. ലെനിൻ എന്നയാളുടെ അറിവോടെയാണ് പണം വന്നിട്ടുള്ളത്. ഇതിൽ വേറെ ആർക്കും ഒരു പങ്കുമില്ല. താൻ ജീവനോടെ ഇല്ലെങ്കിൽ പോലും ഇക്കാര്യം ലോകം അറിയണമെന്നും അഖിൽ സജീവ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു.

തന്റെ അക്കൗണ്ടിലേക്ക് പണം വരുമെന്ന് ലെനിൻ എന്നയാൾ പറഞ്ഞിരുന്നതായി അഖിൽ സജീവ് ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അക്കൗണ്ടിലേക്ക് വന്ന 25000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. 25,000 കൂടാതെ ഒരു 50,000 രൂപ കൂടി താൻ വാങ്ങിയതായും അഖിൽ സജീവ് ശബ്ദ സന്ദേശത്തിൽ സമ്മതിക്കുന്നുണ്ട്. മറ്റാരുടെയോ നിർദ്ദേശപ്രകാരം വാട്സ്ആപ്പിൽ താൻ പരാതിക്കാരനുമായി സംസാരിച്ചിട്ടുണ്ടെന്നും ശബ്ദ സന്ദേശത്തിൽ അഖിൽ സജീവ് വ്യക്തമാക്കിയിരുന്നു.

അതേസമയം വള്ളിക്കോട് സ്വദേശി അഖിൽ സജീവ് ചെറുമീനല്ലെന്നാണ് ഇയാളുടെ മുൻകാ പ്രവർത്തികളിൽ നിന്നും വ്യക്തമാകുന്ന കാര്യം. സിഐ.ടി.യുവിലെയും സിപിഎമ്മിലെയും ജില്ലയിലെ ഉന്നതരുടെ അടുപ്പക്കാരനും വിശ്വസ്തനുമായിരുന്നു.സിഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് മൂന്നേ മുക്കാൽ ലക്ഷത്തോളം തട്ടിയെടുത്ത കേസിൽ പത്തനംതിട്ട പൊലീസ് 2022 ജൂലായിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നിലച്ചത് അഖിൽ സജീവന്റെ ഭീഷണി കാരണമെന്നാണ് സൂചന.

ഇക്കഴിഞ്ഞ ജൂണിൽ പത്തനംതിട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ, 'ഞാൻ കുടുങ്ങിയാൽ എല്ലാവരെയുംകുടുക്കും' എന്ന് അഖിൽ സജീവൻ മൊബൈലിൽ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിനു പിന്നാലെ ഇയാൾ നാടുവിട്ടു. കേസന്വേഷണത്തിൽ സിഐ.ടി.യു, സിപിഎം നേതാക്കൾ പിന്നീട് താത്പര്യം കാട്ടിയില്ല. നഷ്ടപ്പെട്ട പണത്തിന്റെ മുക്കാൽ ഭാഗവും അഖിലിൽ നിന്ന് തിരിച്ചുകിട്ടിയതിനാൽ സിഐ.ടി.യു പിൻവലിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP