Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202429Thursday

അഖിൽ സജീവ് കൊടും സാമ്പത്തിക കുറ്റാവളിയായ പിടികിട്ടാപുള്ളിയോ? ഭാര്യ നൽകിയ വിവാഹമോചന ഹർജിയിൽ 5 നോട്ടിസ് അയച്ചെങ്കിലും കോടതിയിൽ ഹാജരായിട്ടില്ല; വീണാ ജോർജിന്റെ സ്റ്റാഫ് അഖിൽ മാത്യുവിനെ ആ വിവാഹം രക്ഷിക്കും; ആയുഷ് കൈക്കൂലിയിൽ ദുരൂഹത തുടരുന്നു

അഖിൽ സജീവ് കൊടും സാമ്പത്തിക കുറ്റാവളിയായ പിടികിട്ടാപുള്ളിയോ? ഭാര്യ നൽകിയ വിവാഹമോചന ഹർജിയിൽ 5 നോട്ടിസ് അയച്ചെങ്കിലും കോടതിയിൽ ഹാജരായിട്ടില്ല; വീണാ ജോർജിന്റെ സ്റ്റാഫ് അഖിൽ മാത്യുവിനെ ആ വിവാഹം രക്ഷിക്കും; ആയുഷ് കൈക്കൂലിയിൽ ദുരൂഹത തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ആയുഷ് മിഷനിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് കോഴ വാങ്ങാൻ ഇടനിലക്കാരനായെന്ന് മലപ്പുറം സ്വദേശി ഹരിദാസൻ ആരോപിക്കുന്ന സി.െഎ.ടി.യു. പത്തനംതിട്ട ജില്ലാ ഓഫീസിലെ മുൻ ജീവനക്കാരൻ അഖിൽ സജീവിനെതിരെ തട്ടിപ്പിന്റെ ഉസ്താദ്. ആയുഷ് മിഷൻ തട്ടിപ്പിലും അഖിൽ സജീവാണ് സൂത്രധാരൻ എന്നാണ് സൂചന. മന്ത്രിയുടെ ഓഫീസിലെ അഖിൽ മാത്യുവിനെതിരെ തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല. അഖിൽ മാത്യുവിന് കൈക്കൂലിയിൽ പങ്കുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അഖിൽ സജീവന്റെ അറസ്റ്റ് കേസിൽ നിർണ്ണായകമാകും.

ഏപ്രിൽ 10-ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് പുറത്ത് ഓട്ടോ സ്റ്റാൻഡിന് സമീപം അഖിൽ മാത്യു ഒരു ലക്ഷംരൂപ കോഴ വാങ്ങിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി. ഏപ്രിൽ 10-ന് മൂന്നുമുതൽ വൈകീട്ട് അഞ്ചരവരെ അഖിൽ മാത്യു ബന്ധുവായ അലന്റെയും ക്രിസ്റ്റിനയുടെയും വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന്റെതാണ് ദൃശ്യങ്ങൾ. ചടങ്ങിന്റെ ലൈവ് വീഡിയോ അന്ന് പ്രദർശിപ്പിച്ചിരുന്നു. ചടങ്ങിൽ മന്ത്രി വീണാ ജോർജും പങ്കെടുത്തിരുന്നു. ദൃശ്യങ്ങളുടെയും അതിൽപ്പറയുന്ന സമയത്തിന്റെയും കൃത്യത അന്വേഷണത്തിലൂടെയേ വ്യക്തമാവൂ. തിരുവനന്തപുരത്തുനിന്ന് മൈലപ്രവരെ 110 കിലോമീറ്ററോളം ദൂരമുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ താൻ കോഴനൽകിയ സമയം എത്രയാണെന്ന് ഓർക്കുന്നില്ലെന്നാണ് ഹരിദാസൻ പറയുന്നത്. ഇതും ദൂരൂഹമാണ്. അഖിൽ മാത്യു എന്ന പേരിൽ മറ്റൊരാൾ പണം കൈപ്പറ്റാനുള്ള സാധ്യതയുമുണ്ട്.

കല്യാണത്തിന് അഖിൽ ഉണ്ടെന്നതിന് സാക്ഷികളും ഉണ്ട്. ഇതാണ് അഖിൽ മാത്യുവിനെ ആരോ സംഭവത്തിലേക്ക് വലിച്ചിഴച്ചതാണെന്ന സംശയം ഉണ്ടാക്കുന്നത്. വലയി ഗൂഢാലോചന ഇക്കാര്യത്തിൽ ഉണ്ടായി എന്നാണ് വിലയിരുത്തൽ. അഖിൽ തന്റെ വല്യപ്പച്ചന്റെ അനിയന്റെ കൊച്ചുമകനാണ്. കല്യാണത്തിന്റെ തുടക്കംമുതൽ അവസാനംവരെ അഖിൽ ഉണ്ടായിരുന്നു. അഖിലിനെ കുട്ടിക്കാലംമുതലേ അറിയാം. സത്യസന്ധനാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നത് അഖിലാണ്. അത് നാട്ടുകാർക്കെല്ലാമറിയാമെന്നും അലൻ പറഞ്ഞു. വൈകീട്ട് മൂന്നരയോടെ പള്ളിയിൽനിന്നിറങ്ങിയപ്പോൾ, കാറിനടുത്ത് അഖിൽ ഉണ്ടായിരുന്നതായി അലന്റെ ഭാര്യ ക്രിസ്റ്റീന പറഞ്ഞു.

ഒളിവിലെന്നു പൊലീസ് പറയുന്ന അഖിൽ സജീവ് ഇപ്പോഴും സൃഹൃത്തുക്കളെ വിളിക്കാറുണ്ട്. നിയമനത്തട്ടിപ്പു വിവാദം മുറുകിയതോടെ ഇയാൾ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നും പറയുന്നു. സിപിഎം പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അഖിൽ, 2022 ൽ സിഐടിയു ജില്ലാ നേതൃത്വം കേസ് കൊടുത്തതോടെയാണ് ഒളിവിൽ പോയത്. ഇടയ്ക്കു സ്വദേശമായ വള്ളിക്കോട്ടു വന്നുപോയിരുന്നതായും പറയുന്നു. ഇടക്കാലത്ത് സുഹൃത്തുമായി ചേർന്നു മീൻകടയും നടത്തിയിരുന്നു. ഭാര്യ നൽകിയ വിവാഹമോചന ഹർജിയിൽ 5 നോട്ടിസ് അയച്ചെങ്കിലും കോടതിയിൽ ഹാജരായിട്ടില്ല. സർവ്വത്ര ദുരൂഹമാണ് അഖിൽ സജീവന്റെ ജീവിതം.

അഖിലിനു മലപ്പുറം ജില്ലയിൽ ഒളിവിൽ കഴിയാൻ ചില നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണു വിവരം. മുൻപു തന്നെ സംരക്ഷിച്ചിരുന്ന കോഴിക്കോട്ടെ അഭിഭാഷക സംഘവുമായി തെറ്റിയെന്ന സൂചനയുമായി അഖിൽ സജീവിന്റെ വിഡിയോ സന്ദേശവും പുറത്തുവന്നു. തന്റെ ജീവൻ അപകടത്തിലാണെന്നും ഇതിൽ പറയുന്നു. അഖിൽ സജീവിനെതിരേയുള്ളത് അഞ്ച് വാറന്റ്. പലയാളുകളിൽനിന്നും പണം തട്ടിയെന്ന കേസുകളാണിത്. വാറന്റുണ്ടായിട്ടും ഇതുവരെ അഖിൽ സജീവിനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. വള്ളിക്കോട് സ്വദേശിയായ അഖിൽ സജീവിനെ ഒന്നരവർഷമായി നാട്ടുകാരും കണ്ടിട്ടില്ല. ഹരിദാസനെ വ്യക്തിപരമായി പരിചയമില്ലെന്നും എല്ലാം സംസാരിച്ചത് ലെനിനും ബാസിതുമാണെന്നും അഖിൽ സജീവ്. വാട്‌സാപ്പിലൂടെ അയച്ച വോയിസ് മെസേജുകളിലാണ് അഖിൽ ഇക്കാര്യം പറയുന്നത്. അതേസമയം ഹരിദാസനുമായി അഖിൽ സജീവ് സംസാരിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.

അഖിൽ സജീവന്റെ വിശദീകരണം ചുവടെ

''ഞാനൊരു കാര്യവും പുള്ളിയോട് (ഹരിദാസനോട്) വാഗ്ദാനം ചെയ്തിട്ടില്ല. ഞാൻ പൈസ തരാൻ പറഞ്ഞിട്ടില്ല. പൈസ എന്റെ അക്കൗണ്ടിൽ വന്നതുപോലും എന്തിനാണെന്നറിയുന്നത് പിന്നീടാണ്. വിഷയവുമായി ബന്ധപ്പെട്ട് ഹരിദാസനെ കണ്ട് സംസാരിച്ചത്, എന്റെ അറിവിൽ ലെനിനും ബാസിതുമാണ്. അല്ലാതെ ഹരിദാസൻ പറയുന്നതുപോലെ, അദ്ദേഹത്തെ ഞാൻ കണ്ട് സംസാരിക്കുകയോ, ഇത്ര രൂപ തരണമെന്ന് പറയുകയോ ചെയ്തിട്ടില്ല.

25,000 രൂപ തന്റെ അക്കൗണ്ടിൽ വന്നിരുന്നു. അത് എന്തിനാണെന്നറിയില്ലായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് പറഞ്ഞ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർചെയ്തിട്ടുണ്ട്. അതിനുള്ള തെളിവ് എന്റെ പക്കലുണ്ട്. 50,000 രൂപ വാങ്ങിയത് ലെനിനാണ്. അതിൽ 10,000 രൂപ ബാസിതിന് കൊടുത്തു. ബാക്കി 40,000 രൂപ ലെനിൻ എടുത്തു എന്നാണ് എന്നോട് പറഞ്ഞത്. മൊത്തം 75,000 രൂപയാണ് വാങ്ങിയത്. ഒരുപാട് നാളുകൾക്കുശേഷമാണ്, ഇങ്ങനെയൊരു കാര്യത്തിനാണ് വാങ്ങിയതെന്നും സംസാരിക്കണമെന്നും പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വാട്‌സാപ്പിലൂടെ ഹരിദാസനോട് സംസാരിച്ചിട്ടുണ്ട്.

അഖിൽ മാത്യുവിന്റെ പേര് ഇതിലെങ്ങനെ വന്നുവെന്നറിയില്ല. ഞാൻ ഹരിദാസന്റെ മരുമകൾക്ക് ജോലി കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല, ആരോടും പറഞ്ഞിട്ടില്ല. ഇപ്പോഴും ഞാൻ ഭയത്തോടെയാണ് ഈ കാര്യങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP